ബുർജ് ഖലീഫയിൽ ജോലി വേണോ ? മികച്ച ശമ്പളവും മറ്റ് ആനുകൂല്യങ്ങളുമുണ്ട്; യു എ ഇയിലെ ജോലി ഒഴിവുകളെ കുറിച്ചറിയാം
ശൈത്യകാലമായതോടെ ദുബായിൽ ടൂറിസം രംഗവും ഉണരുകയാണ്. ഇനി രാജ്യത്തേക്ക് സഞ്ചാരികളുടെ ഒഴുക്കായിരിക്കും. ഇതോടെ ഹോട്ടൽ ബിസിനസ് രംഗത്തും വലിയ കുതിപ്പായിരിക്കും ഉണ്ടാകുക. വിനോദ സഞ്ചാരികൾ അടക്കമുള്ളവരുടെ വരവ് മുന്നിൽ കണ്ട് നിരവധി ഹോട്ടലുകൾ കൂടുതൽ തൊഴിലാളികളെ നിയമിച്ച് തുടങ്ങി. പാർട്ട് ടൈം ജോലിയ്ക്കായി നിയമിക്കുമ്പോൾ അവരുടെ ജോലി അനുസരിച്ച് ഏകദേശം 5,000 ദിർഹം മുതൽ 10,000 ദിർഹം വരെയാണ് ശമ്പളം നൽകാറുള്ളത്
ഹൗസ് കീപ്പിംഗ്, സ്റ്റിവാർഡിംഗ്, എഫ്&ബി, അതിഥി സേവനങ്ങൾ, റിസപ്ഷനിസ്റ്റുകൾ, പബ്ലിക് അറ്റൻഡന്റുകൾ, ലൈഫ് ഗാർഡുകൾ തുടങ്ങിയ ജോലികൾക്കാണ് കൂടുതൽ പേരെ നിയോഗിക്കുന്നത്. ഇതിൽ തന്നെ എഫ് ആന്റ് ബി റോളിലേക്കാണ് കൂടുതൽ നിയമനങ്ങൾ നടത്താറുള്ളത്. ഈ ജോലികൾക്ക് ലഭിക്കുന്ന ശമ്പളം എത്രയെന്ന് അറിയാം ഫുഡ് ആന്റ് ബിവറേജ് (F&B) റോളുകൾ: 8,000-10,000 ദിർഹം വരെ ഗസ്റ്റ് സർവീസ് എക്സിക്യൂട്ടീവ്: 8,600 ദിർഹം ബെൽ അറ്റൻഡന്റ്: ദിർഹം 4,000 കിഡ്‌സ് ക്ലബ്ബ് അറ്റൻഡന്റ്: 7,400 ദിർഹം ലോൺഡ്രി: 3,200 ദിർഹം എന്നിങ്ങനെയാണി ശമ്പളം
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടത്തിൽ നിങ്ങളുടെ ജീവിതകാലം മുഴുവൻ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ബുർജ് ഖലീഫയിൽ ജോലിയ്ക്കായി ഇപ്പോൾ അപേക്ഷിക്കാം. ഓഫീസ് ബോയ്, അക്കൗണ്ടന്റ്, റിസപ്ഷനിസ്റ്റ്, വെയ്റ്റർ തുടങ്ങി നിരവധി ജോലി ഒഴിവുകൾ ഇവിടെയുണ്ട്. ഈ ഹോസ്പിറ്റാലിറ്റി കമ്പനിയുടെ റിക്രൂട്ട്‌മെന്റ് ടീം നല്ല ആശയവിനിമയവും ടീം വർക്ക് കഴിവുകളും പ്രകടിപ്പിക്കാൻ കഴിയുന്നവരെയാണ് നിയമിക്കുന്നത് . ദുബായിലും യുഎഇയിലുടനീളമുള്ള എല്ലാ അപേക്ഷകർക്കും ഈ ഹോട്ടൽ ജോലികൾക്ക് അപേക്ഷിക്കാം
ബുർജ് ഖലീഫ ജോലികൾ വളരെ നല്ല ശമ്പളവും ഒരു സമഗ്ര ആനുകൂല്യ പാക്കേജും വാഗ്ദാനം ചെയ്യുന്നു. അത്തരം ഉയർന്ന പ്രൊഫൈലുള്ള ജോലിയിൽ നിങ്ങൾക്ക് നല്ല ശമ്പളം ലഭിക്കാൻ സാധ്യതയുണ്ട്.
ആരോഗ്യ ഇൻഷുറൻസ് ,മെറ്റേണിറ്റി & പിതൃത്വ അവധി,ഫെർട്ടിലിറ്റി അസിസ്റ്റൻസ്, അവധി , sick leave ,ജീവനക്കാരുടെ സഹായ പരിപാടി
സഹകരണ മാനേജ്മെന്റ്തുടങ്ങി ധാരാളം ആനുകൂല്യങ്ങൾ നിങ്ങൾക്ക് ലഭിക്കും. ബുർജ് ഖലീഫ കരിയറിലേക്ക് അപേക്ഷിക്കാൻ നിങ്ങൾക്ക് താൽപ്പര്യമുണ്ടെങ്കിൽ, ഡിസ്ക്രിപ്ഷനിലെ ലിങ്ക് നോക്കുക
https://www.linkedin.com/jobs/search/?currentJobId=3212100004&f_C=15006&geoId=104305776&keywords=Burj%20Khalifa&location=United%20Arab%20Emirates&refresh=true
https://www.facebook.com/Malayalivartha