പ്ലസ്ടു ഉണ്ടോ ? എങ്കിൽ ഹെഡ് കോണ്‍സ്റ്റബിള്‍ ആവാൻ അവസരം | CISF ഹെഡ് കോണ്‍സ്റ്റബിള്‍ റിക്രൂട്ട്മെന്റ്
സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (CISF) ഇപ്പോള്‍ Head Constable GD (Sports Quota) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പ്ലസ്ടുവും യോഗ്യതയും ,കായികപരമായി കഴിവ് ഉള്ളവര്‍ക്കുംHead Constable GD തസ്തികകളിലായി മൊത്തം 215 ഒഴിവുകളിലേക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ CISF ല്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഒക്ടോബര്‍ 30 മുതല്‍ 2023 നവംബര്‍ 28 വരെ അപേക്ഷിക്കാം. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (CISF) യുടെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം 215 ആണ് ..അപേക്ഷിക്കാനുള്ള പ്രായ പരിധി 18 മുതൽ 23 വയസ്സുവരെയാണ്
സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (CISF) ന്‍റെ പുതിയ Notification അനുസരിച്ച് Head Constable GD (Sports Quota) തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ യോഗ്യത അംഗീകൃത വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നുള്ള 12-ാം പാസ്.ആണ്. ഗെയിംസ്, സ്‌പോർട്‌സ്, അത്‌ലറ്റിക്‌സ് എന്നിവയിൽ സംസ്ഥാന/ദേശീയ/അന്തർദേശീയ പ്രതിനിധികളെ പ്രതിനിധീകരിച്ച് പങ്കെടുത്തിരിക്കണം
01/01/2021 മുതൽ 28/11/2023 വരെയുള്ള കാലയളവിൽ പ്രസക്തമായ ഗെയിമുകൾ / ചാമ്പ്യൻഷിപ്പുകളിൽ പങ്കെടുക്കുകയും ചെയ്‌തിട്ടുള്ള സ്‌പോർട്‌സ്‌മാൻ / സ്‌പോർട്‌സ് വുമൺ എന്നിവർക്ക് മാത്രമേ ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ അർഹതയുള്ളൂ.
Central Industrial Security Force (CISF) യുടെ 215 ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ് 100 രൂപയാണ് . SC/ST ഫീസില്ല
സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (CISF) വിവിധ Head Constable GD (Sports Quota) ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഡിസ്ക്രിപ്ഷനിൽ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 നവംബര്‍ 28 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
ഒഫീഷ്യല്‍ വെബ്സൈറ്റ് https://cisfrectt.cisf.gov.in/
https://www.facebook.com/Malayalivartha