കേരളത്തിൽ സർക്കാർ ജോലി നേടാം:പത്താം ക്ലാസ് യോഗ്യത; ഉയർന്ന ശമ്പളം;
പത്താം ക്ലാസ് പൂർത്തിയാക്കിയ ഉദ്യോഗാർഥികൾക്ക് കേരളത്തിൽ സർക്കാർ ജോലി നേടാൻ സുവർണാവസരം. പ്രിന്റിങ് ഡിപ്പാർട്ട്‌മെന്റിന് കീഴിൽ അസിസ്റ്റന്റ് ടൈം കീപ്പർ തസ്തികയിലേക്കാണ് നിയമനം. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കണ്ണൂർ ജില്ലകളിലേക്കുള്ള ഒഴിവുകളിൽ നേരിട്ടുള്ള റിക്രൂട്ട്‌മെന്റാണ് നടത്തുക. പി.എസ്.സി വഴി നവംബർ 29 വരെ ഓൺലൈനായി അപേക്ഷകൾ നൽകാവുന്നതാണ്. ആകെ 5 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. തിരുവനന്തപുരം 2 ഒഴിവ്, എറണാകുളം 1 ഒഴിവ്, പാലക്കാട് 1 ഒഴിവ്, കണ്ണൂർ 1 ഒഴിവ് എന്നിങ്ങനെയാണ് നിയമനം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 26,500 മുതൽ 60,700 രൂപ വരെ ശമ്പളമായി ലഭിക്കും. എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യമായ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
2023 നവംബർ 29 വരെ അപേക്ഷ സമർപ്പിക്കാം. ഒഫീഷ്യൽ നോട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി file:///C:/Users/sp/Desktop/www.pdf സന്ദർശിക്കുക. അപേക്ഷ സമർപ്പിക്കുന്നതിനായി https://thulasi.psc.kerala.gov.in/ സന്ദർശിക്കുക.
https://www.facebook.com/Malayalivartha