ബാങ്കില്‍ ജോലി വേണോ ?ഉടന്‍ അപേക്ഷിക്കൂ;കേരള ബാങ്ക് എസ്ബിഐ എന്നീ ബാങ്കുകളില്‍ അവസരങ്ങള്‍,150-ലേറെ ഓഴിവുകളാണ് ഉദ്യോഗാര്‍ത്ഥികളെ കാത്തിരിക്കുന്നത്
കേരള ബാങ്ക് , സ്‌മോള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ,എസ്ബിഐ എന്നീ ബാങ്കുകളില്‍ നല്ല ശമ്പളത്തില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. സ്‌മോള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഓഫീസര്‍ അവസരം. 50 ഒഴിവ്. ജനറല്‍22, ഒബിസി11, ഇഡബ്‌ള്യുഎസ്5, എസ് സി8, എസ്ടി4 എന്നിങ്ങനെയാണു നിയമനം. മൂന്ന് ഒഴിവ് ഭിന്നശേഷിക്കാര്‍ക്കായി നീക്കിവച്ചതാണ് ഓണ്‍ലൈന്‍ അപേക്ഷ നവംബര്‍ 28 വരെ. ജനറല്‍ സ്ട്രീമില്‍ അസിസ്റ്റന്റ് മാനേജര്‍ ഗ്രേഡ് എ തസ്തികയിലാണ് ഒഴിവ്. ജോലിപരിചയമുള്ളവരാകണം അപേക്ഷകര്‍. തെരഞ്ഞെടുപ്പ് ഗ്രൂപ്പ് ഡിസ്‌കഷന്‍, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തില്‍. www.sidbi.in
എസ്ബിഐ: 42 ഓഫീസര്‍
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സ്‌പെഷലിസ്റ്റ് കേഡര്‍ ഓഫീസര്‍ തസ്തികയില്‍ 42 ഒഴിവ്. ഡെപ്യൂട്ടി മാനേജര്‍ (സെക്യൂരിറ്റി), മാനേജര്‍ (സെക്യൂരിറ്റി) വിഭാഗങ്ങളിലാണ് അവസരം. നവംബര്‍ 27 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. എ.എംജിഎസ് 2, എംഎംജിഎസ് 3 കേഡറിലാണ് അവസരം. സൈന്യം, അര്‍ധസൈന്യം, പോലീസ് വിഭാഗങ്ങളില്‍ നിര്‍ദിഷ്ട ജോലിപരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം (2023 ഏപ്രില്‍ ഒന്നിന്) 2540. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്ന അപേക്ഷകര്‍ക്ക് അഭിമുഖത്തിനുശേഷം നിയമനം. www.bank.sbi.co.in / www.sbi.co.in
കേരള സ്റ്റേറ്റ് കോര്‍പ്പറേറ്റീവ് ബാങ്ക് ലിമിറ്റെഡ് ഇപ്പോള്‍ Assistant Manager തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിഗ്രി , MBA യോഗ്യത ഉള്ളവര്‍ക്ക് അസിസ്റ്റന്റ് മാനേജര്‍ തസ്തികയില്‍ മൊത്തം 200 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി കേരള പി.എസ്.സിയുടെ വണ്‍ ടൈം പ്രൊഫൈല്‍ വഴി ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാരിന്റെ കീഴില്‍ കേരള ബാങ്കില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി2023 നവംബര്‍ 29 വരെ അപേക്ഷിക്കാം. ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം 200 ആണ്. 18-28.വയസ്സുവരെ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
ഉദ്യോഗാര്‍ത്ഥികള്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in വഴി ' ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ' പ്രകാരം രജിസ്റ്റര്‍ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത് . രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ user ID യും Password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ് . ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now ല്‍ മാത്രം-click ചെയ്യേണ്ടതാണ്. എസ്‌ഐഡിബി,എസ്ബിഐ എന്നീ ബാങ്കുകളുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് ഡിസ്‌ക്രിപ്ഷനില്‍ കൊടുത്തിട്ടുണ്ട് . മൂന്നു ബാങ്കുകളിലേയ്ക്കും ഒഫീഷ്യല്‍ വെബ്‌സൈറ്റ് വായിച്ചു മനസ്സിലാക്കി അപേക്ഷിക്കൂ . ഒപ്പം ജോലി തേടുന്ന നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ഈ വീഡിയോ പങ്കു വെക്കൂ
https://www.facebook.com/Malayalivartha