ഇന്ത്യക്കാര്‍ക്ക് വന്‍ അവസരങ്ങല്‍ ഒരുക്കി ജപ്പാന്‍ വിളിക്കുന്നു;കൈ നിറയെ ശമ്പളവും കാത്തിരിക്കുന്നു,100 ഉദ്യോഗാര്‍ത്ഥികള്‍ക്ക് 126 തൊഴിലവസരങ്ങളാണ് ജപ്പാനില്‍ ഉള്ളതെന്ന് ഗവണ്‍മെന്റ് തന്നെ സാക്ഷ്യപ്പെടുത്തുന്നു,ഇന്ത്യന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവസരങ്ങള്‍ക്കായ് ഇരു രാജ്യങ്ങളും തമ്മില്‍ നിരവധി കരാറുകള്‍ ഒപ്പിട്ടുണ്ട്
കഴിഞ്ഞ ആയിരക്കണക്കിന് വര്‍ഷങ്ങളായി ഇന്ത്യയുമായി വളരെ അടുത്ത ബന്ധം പുലര്‍ത്തുന്ന ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് ജപ്പാന്‍
ഭാഷയോടും സംസ്‌കാരത്തോടും വലിയ ആഭിമുഖ്യം കാണിക്കുന്ന ജപ്പാന്‍ ഇന്ന് കുറഞ്ഞ ജനസംഖ്യ മൂല്യം ബുദ്ധിമുട്ടുകയാണ്. ആവശ്യമായ ഉദ്യോഗാര്‍ത്ഥികളെ കൊടുക്കാന്‍ മാത്രമല്ല അവരുടെ സംസ്‌കാരത്തോട് ഏറ്റവും അടുത്തുനില്‍ക്കുന്ന രാജ്യങ്ങളിലൊന്ന് എന്ന നിലയില്‍ ഇന്ത്യന്‍ ഉദ്യോഗാര്‍ത്ഥികളെ ജാപ്പനീസ് കമ്പനികള്‍ വലിയ രീതിയില്‍ തന്നെ പരിഗണിക്കുന്നു. ഇതിനൊക്കെ പുറമേ ജപ്പാനിലെ ഏറ്റവും വലിയ മതമായ ബുദ്ധിസം ഇന്ത്യയിലാണ് ഉത്ഭവിച്ചത് എന്നതും ഇതിന് ആക്കം കൂട്ടുന്ന ഒന്നാണ്. ചൈനയെ ഒരു പൊതുശത്രു എന്ന നിലയിലേക്ക് ഇരു രാജ്യങ്ങളുടെ നേതൃത്വങ്ങളും ചിന്തിക്കാന്‍ തുടങ്ങുന്നതും ഇതിന് സഹായകരമായിട്ടുണ്ട് . 100 ഉദ്യോഗാര്‍ത്ഥികള്‍ക്ക് 126 തൊഴിലവസരങ്ങളാണ് ജപ്പാനില്‍ ഉള്ളത് എന്ന് ഗവണ്‍മെന്റ് തന്നെ സാക്ഷ്യപ്പെടുത്തുന്നു. എത്ര മാത്രം വലിയൊരു ജോബ് മാര്‍ക്കറ്റ് ആണ് ജപ്പാന്‍ എന്ന് ഇതില്‍ നിന്നും വ്യക്തമാകും.
കഴിഞ്ഞ എട്ടു വര്‍ഷത്തിനിടയില്‍ ഇന്ത്യന്‍ സര്‍ക്കാരും ജാപ്പനീസ് സര്‍ക്കാരും ഇന്ത്യന്‍ ഉദ്യോഗാര്‍ത്ഥികളെ ജപ്പാനിലെത്തിക്കുന്നതിനായി പലവിധ കരാറുകളില്‍ ഒപ്പിടുകയുണ്ടായി. CULTURAL EXCHANGE PROGRAM, SSW [Specialized Skill Workers] ,TITP [Techinical Exchange Program] എന്നിവ ആണ് ഇതില്‍ മുഖ്യമായവ. ബേസിക് ലെവല്‍ ജാപ്പനീസ് ഭാഷ ഇന്ത്യയില്‍ പഠിച്ച് ജപ്പാനിലെത്തി ബ്ലു കോളര്‍(അവിദഗ്ധ തൊഴിലാളി )ജോലി ചെയ്യാനുള്ള അവസരങ്ങളായായാണ് ഇവയെ ഉയര്‍ത്തിക്കാട്ടിയത്. 2024 ആകുമ്പോഴേക്കും 10 ലക്ഷത്തിലധികം ഇന്ത്യന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇത് പ്രയോജനപ്പെടും. ബേസിക് ലെവല്‍ ജാപ്പനീസ് ഭാഷ ഇന്ത്യയില്‍ പഠിച്ച് ജപ്പാനിലെത്തി ബ്ലു കോളര്‍(അവിദഗ്ധ തൊഴിലാളി )ജോലി ചെയ്യാനുള്ള അവസരങ്ങലുണ്ട്.. അവിടെയെത്തി ഒന്നര മുതല്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ ഭാഷാപഠനം പൂര്‍ത്തിയാക്കാം. ആഴ്ചയില്‍ 10 മുതല്‍ 15 മണിക്കൂര്‍ വരെയേ ഭാഷ പഠനത്തിനായി മാറ്റിവെക്കേണ്ടി വരുന്നുള്ളു.
വീക്ക് ഡേയ്‌സില്‍ 28 മണിക്കൂറും അവധി ദിനങ്ങളില്‍ മുഴുവന്‍ സമയവും ജോലി ചെയ്തിരിക്കണം എന്നത് ഈ പ്രോഗ്രാമിന്റെ ഹൈലൈറ്റ് ആണ്. ജോലി ഉറപ്പായതുകൊണ്ട് തന്നെ മുടക്കിയ പണം ഒന്ന് മുതല്‍ ഒന്നര വര്‍ഷത്തിനുള്ളില്‍ മുഴുവനായി തിരികെ ലഭിക്കും. ഓരോ മണിക്കൂറിനും 1200 ജാപ്പനീസ് യെന്‍ വരെ ശമ്പളം കിട്ടും. പഠനത്തോട് ഒപ്പം ജോലി ചെയ്യുന്നത് കൊണ്ട് അവരുടെ വര്‍ക്ക് കള്‍ചര്‍ കൂടി പഠിക്കാന്‍ സാധിക്കുന്നു. 12ാം ക്ലാസ്സിന് ശേഷം പോയവര്‍ക് ഭാഷാ പഠനത്തിന് ശേഷം രണ്ട് വര്‍ഷത്തെ ഡിപ്ലോമ പ്രോഗ്രാംസ് അല്ലെങ്കില്‍ നാല് വര്‍ഷത്തെ യൂണിവേഴ്‌സിറ്റി ഡിഗ്രി എടുക്കുവാന്‍ സാധിക്കുന്നതാണ്.ഇതിനായുള്ള പണം ജോലിയില്‍ നിന്ന് തന്നെ കണ്ടെത്താന്‍ സാധിക്കുന്നതാണ്. ഈ സമയത്ത് നിങ്ങളുടെ പങ്കാളിയെ കൊണ്ടുവരാനും അവര്‍ക്ക് ജോലി ചെയ്യുന്നതിനുള്ള അവകാശവും ഉണ്ടായിരിക്കും. പഠനത്തിന് ശേഷം ജോബ് വിസയും 5 വര്‍ഷത്തില്‍ പി ആര്‍ ഓപ്ഷനും അനുവദിച്ചിരിക്കുന്നു. പത്തു വര്‍ഷത്തില്‍ സിറ്റിസണ്‍ഷിപ് വേണമെങ്കില്‍ അതിനും അപേക്ഷിക്കാം. ഡിഗ്രി ഹോള്‍ഡേഴ്‌സ് ആണെങ്കില്‍ രണ്ട് പേര്‍ക്കും ഭാഷാ പഠനത്തിനുശേഷം മുഴുവന്‍ സമയ ജോലിക്കോ പോസ്റ്റ് ഗ്രാജുവേഷനോ അപേക്ഷിക്കാം. മാത്രമല്ല ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇംഗ്ലീഷ് പരിജ്ഞാനം കൂടുതലാണ് എന്നത് ഇവരുടെ തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല BCom ,BBA,HOTEL MANAGEMENT ,BCA, TRAVEL & TOURISM തുടങ്ങിയ പ്രഫഷണല്‍ ബിരുദധാരികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഉണ്ടായിരിക്കും.
ആരോഗ്യം, വിദ്യാഭ്യാസം, കണ്‍സ്ട്രക്ഷന്‍ എന്നിവയില്‍ അഭ്യസ്ത വിദ്യരുടെ ക്ഷാമം ജപ്പാനിലുണ്ട്. ഓട്ടോമേഷന്‍, ഐ.ടി വിദഗ്ദ്ധരുടെ ആവശ്യകത വളരെ കൂടുതലാണ്. എന്‍ജിനിയറിംഗ്, ഭക്ഷ്യസംസ്‌കരണം, റീട്ടെയ്ല്‍, ഡിസൈന്‍, ബയോസയന്‍സ്, പ്രോജക്ട് മാനേജ്‌മെന്റ് ബിരുദധാരികള്‍ക്ക് യഥേഷ്ടം അവസരങ്ങളുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്ത് നിരവധി സ്‌കോളര്‍ഷിപ്പുകളും ഫെലോഷിപ്പുകളുമുണ്ട്. ഗവേഷണ രംഗത്ത് നിരവധി മേഖലകളില്‍ ജപ്പാന്‍ കൂടുതല്‍ ഊന്നല്‍ നല്‍കിവരുന്നു. ഓട്ടോമേഷന്‍, മെക്കാട്രോണിക്‌സ്, റോബോട്ടിക്‌സ്, ഓട്ടോമൊബൈല്‍ ടെക്‌നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിംഗ്, ഡാറ്റാ സയന്‍സ്, സൈബര്‍ സെക്യൂരിറ്റി, ബയോടെക്‌നോളജി, ബയോ എന്‍ജിനിയറിംഗ്, കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനിയറിംഗ്, ഇലക്ട്രോണിക്‌സ്, പ്രെസിഷന്‍ ടെക്‌നോളജി എന്നിവയില്‍ ജപ്പാനില്‍ തൊഴിലവസരങ്ങള്‍ ഏറെയുണ്ട്.
വിനോദസഞ്ചാരത്തിനായി താല്‍ക്കാലിക സന്ദര്‍ശക വിസകള്‍, സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും സന്ദര്‍ശിക്കല്‍, ബിസിനസ് ടൂറുകള്‍, ഗവേഷണം, കോണ്‍ഫറന്‍സുകള്‍ എന്നിവ ഉള്‍പ്പെടെ നിരവധി വിസ വിഭാഗങ്ങള്‍ ജപ്പാന്‍ വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ദീര്‍ഘകാല വിസകള്‍ ഇന്ത്യക്കാര്‍ക്ക് ജപ്പാനില്‍ പഠിക്കുന്നതിനും ജോലി ചെയ്യുന്നതിനും 90 ദിവസത്തിലധികം രാജ്യത്ത് തുടരാനും അനുവദിക്കുന്നു. ഈ ദീര്‍ഘകാല വിസകള്‍ക്ക് അപേക്ഷകര്‍ ഇന്ത്യയിലെ ജാപ്പനീസ് എംബസിയില്‍ നിന്നോ കോണ്‍സുലേറ്റ് ജനറലില്‍ നിന്നോ ഒരു സര്‍ട്ടിഫിക്കറ്റ് ഓഫ് എലിജിബിലിറ്റി (COE) നേടേണ്ടതുണ്ട്. വിസ ഫീസ് 500 രൂപയും കൂടാതെ, അപേക്ഷകര്‍ VFS ഗ്ലോബലിന് ഒരു അപേക്ഷയ്ക്ക് 650 രൂപ സേവന ചാര്‍ജായി നല്‍കണം. ജപ്പാന്‍ എംബസി വിസ അംഗീകരിച്ചില്ലെങ്കില്‍ വിസ ഫീസ് തിരികെ നല്‍കും. ഇന്ത്യന്‍ പൗരന്മാര്‍ ജാപ്പനീസ് വിസകള്‍ക്കായുള്ള അംഗീകൃത കോണ്‍സുലാര്‍ സേവന ദാതാവായ വിഎഫ്എസ് ഗ്ലോബല്‍ വഴി ജാപ്പനീസ് വിസയ്ക്ക് അപേക്ഷിക്കണം. ഇന്ത്യയിലെ ജാപ്പനീസ് എംബസിയോ കോണ്‍സുലേറ്റോ വിസ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.
https://www.facebook.com/Malayalivartha