കേരള ഫോറെസ്റ്റ് ഡ്രൈവര്‍ റിക്രൂട്ട്‌മെന്റ് 2023;മോട്ടോര്‍ ഡ്രൈവിംഗ് ലൈസന്‍സും മോട്ടോര്‍ വാഹനങ്ങള്‍ ഓടിക്കുന്നതില്‍ 3 വര്‍ഷത്തില്‍ കുറയാത്ത പരിചയം ഉണ്ടായിരിക്കണം,അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല,ഓണ്‍ലൈന്‍ ആയി 2023 ഡിസംബര്‍ 20 വരെ അപേക്ഷിക്കാം
കേരള സര്‍ക്കാരിന്റെ കീഴില്‍ കേരള വനം വകുപ്പില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള ഫോറെസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഇപ്പോള്‍ Forest Driver തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് , ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ക്ക് ഫോറെസ്റ്റ് ഡ്രൈവര്‍ തസ്തികയില്‍ മൊത്തം 2 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി കേരള പി.എസ്.സിയുടെ വണ്‍ ടൈം പ്രൊഫൈല്‍ വഴി ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഡിസംബര്‍ 20 വരെ അപേക്ഷിക്കാം.
കേരള ഫോറെസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പുതിയ Notification അനുസരിച്ച് Forest Driver തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ യോഗ്യത SSLC അല്ലെങ്കില്‍ ഇന്ത്യാ ഗവണ്‍മെന്റോ കേരള സര്‍ക്കാരോ അംഗീകരിച്ച തത്തുല്യ പരീക്ഷ
(ബി) എല്ലാ ഉദ്യോഗാര്‍ത്ഥികള്‍ക്കും എല്ലാ തരത്തിലുള്ള ഗതാഗത വാഹനങ്ങള്‍ക്കും (LMV, HGMV & HPMV) അംഗീകാരമുള്ള സാധുവായ മോട്ടോര്‍ ഡ്രൈവിംഗ് ലൈസന്‍സും മോട്ടോര്‍ വാഹനങ്ങള്‍ ഓടിക്കുന്നതില്‍ 3 വര്‍ഷത്തില്‍ കുറയാത്ത പരിചയവും ഉണ്ടായിരിക്കണം.
കേരള ഫോറെസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ന്റെ ജോലി ഒഴിവുകളിലേക്ക് അപേക്ഷിച്ച് കഴിഞ്ഞാല്‍ , ഈ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എഴുത്ത് / ഒ.എം.ആര്‍ / ഓണ്‍ലൈന്‍ പരീക്ഷ നടത്തുകയാണെങ്കില്‍ പരീക്ഷ എഴുതുമെന്ന് സ്ഥിരീകരണം ( Confirmation ) അപേക്ഷകര്‍ തങ്ങളുടെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രൊഫൈല്‍ വഴി നല്‍കേണ്ടതാണ്. അപ്രകാരം സ്ഥിരീകരണം നല്‍കുന്നവര്‍ക്ക് മാത്രം അഡ്മിഷന്‍ ടിക്കറ്റ് ജനറേറ്റ് ചെയ്ത് അത് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള സൗകര്യം, പരീക്ഷാ തീയതി വരെയുള്ള അവസാനത്തെ 15 ദിവസങ്ങളില്‍ ലഭ്യമാകുന്നതാണ്.
നിശ്ചിത സമയത്തിനുള്ളില്‍ സ്ഥിരീകരണം നല്‍കാത്ത ഉദ്യോഗാര്‍ത്ഥികളുടെ അപേക്ഷകള്‍ നിരുപാധികം നിരസിക്കപ്പെടുന്നതാണ്. സ്ഥിരീകരണം നല്‍കേണ്ടതായ കാലയളവ് സംബന്ധിച്ച തീയതികളെകുറിച്ചും അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാകുന്ന തീയതി സംബന്ധിച്ചുമുള്ള വിവരങ്ങള്‍ ബന്ധപ്പെട്ട പരീക്ഷ ഉള്‍പ്പെടുന്ന പരീക്ഷാകലണ്ടറില്‍ പ്രസിദ്ധപ്പെടുത്തുന്നതാണ് . ഇതു സംബന്ധിച്ച അറിയിപ്പ് ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലിലും അതില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറിലും നല്‍കുന്നതാണ്.
ഉദ്യോഗാര്‍ത്ഥികള്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in വഴി ' ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ' പ്രകാരം രജിസ്റ്റര്‍ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത് . രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ user ID യും Password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ് . ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link ലെ Apply Now ല്‍ മാത്രം click ചെയ്യേണ്ടതാണ് .
Upload ചെയ്യുന്ന ഫോട്ടോ 31 / 12 / 2013 ന് ശേഷം എടുത്തതായിരിക്കണം . 01.01.2022 മുതല്‍ പുതുതായി പ്രൊഫൈല്‍ ആരംഭിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ ആറ് മാസത്തിനുള്ളില്‍ എടുത്തിട്ടുള്ള ഫോട്ടോഗ്രാഫ് അപ് ലോഡ് ചെയ്യേണ്ടതാണ് . ഫോട്ടോയുടെ താഴെ ഉദ്യോഗാര്‍ത്ഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം . നിശ്ചിത മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് upload ചെയ്ത ഫോട്ടോയ്ക്ക് upload ചെയ്ത തീയതി മുതല്‍ 10 വര്‍ഷക്കാലത്തേയ്ക്ക് പ്രാബല്യമുണ്ടായിരിക്കും . ഫോട്ടോ സംബന്ധിച്ച് മറ്റ് നിബന്ധനകള്‍ക്കൊന്നും തന്നെ മാറ്റമില്ല . അപേക്ഷാ ഫീസ് നല്‍കേണ്ടതില്ല. Password രഹസ്യമായി സൂക്ഷിക്കേണ്ടതും വ്യക്തിഗത വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പ് വരുത്തേണ്ടതും ഉദ്യോഗാര്‍ത്ഥിയുടെ ചുമതലയാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുന്‍പും തന്റെ പ്രൊഫൈലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉദ്യോഗാര്‍ത്ഥി ഉറപ്പുവരുത്തേണ്ടതാണ്. ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക.
ഒഫീഷ്യല്‍ വെബ്‌സൈറ്റ് https://www.keralapsc.gov.in/
https://www.facebook.com/Malayalivartha