യുഎഇയില്‍ സര്‍ക്കാര്‍ ജോലി വേണോ ?;യു എ ഇയിലെ ഏഴ് എമിറേറ്റുകളില്‍ വിവിധ സര്‍ക്കാര്‍ ജോലികള്‍ ലഭ്യമാണ്,ഇതിനായി രജിസ്‌ട്രേഷന്‍ പൂര്‍ണ്ണമായും സൗജന്യമാണ്,നിങ്ങളുടെ യോഗ്യതകളും വൈദഗ്ധ്യവും പൊരുത്തപ്പെടുന്ന ജോലി ഒഴിവുകളിലേക്ക് നിങ്ങള്‍ക്ക് അപേക്ഷിക്കാം
യുഎഇയില്‍ താമസിക്കുക, ജോലി ചെയ്യുക എന്നതെല്ലാം വിദഗ്ധരും അവിദഗ്ധരുമായ തൊഴിലാളികളുടെ ഒക്കെ സ്വപ്‌നമാണ് .യുഎഇ വാഗ്ദാനം ചെയ്യുന്ന ആകര്‍ഷകമായ ശമ്പളം തന്നെയാണ് അതിന് കാരണം. കേരളം പച്ചപിടിച്ചതിന് പിന്നില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കുള്ള പങ്ക് ചെറുതല്ല. ഗള്‍ഫ് പുരോഗതിയിലേക്ക് കുതിച്ചപ്പോള്‍ അതോടൊപ്പം മുന്നേറിയവരാണ് മലയാളികള്‍. ഇന്നത്തെ രൂപത്തിലേക്ക് ഗള്‍ഫ് രാജ്യങ്ങളെ മാറ്റിയതിന് പിന്നില്‍ മലയാളികളുടെ അധ്വാനവുമുണ്ട്. ഗള്‍ഫ് രാജ്യങ്ങളിലേക്ക് കൂടുതല്‍ കുടിയേറ്റമുണ്ടായിരുന്നത് കേരളത്തില്‍ നിന്നായിരുന്നു. വിദേശ പൗരന്മാര്‍ക്ക് സര്‍ക്കാര്‍ മേഖലകളില്‍ ജോലി ചെയ്യാന്‍ അനുമതി നല്‍കുന്ന ലോകത്തിലെ ചുരുക്കം രാജ്യങ്ങളിലൊന്നാണ് യു എ ഇ. ഫെഡറല്‍, സ്റ്റേറ്റ് ഗവണ്‍മെന്റുകള്‍ പൊതു സേവനങ്ങള്‍ നല്‍കിക്കൊണ്ട് അവരുടെ ബ്യൂറോക്രാറ്റിക് ഓഫീസുകളില്‍ വിദേശ പ്രൊഫഷണലുകളെ നിയമിക്കാറുണ്ട്.
യു എ ഇയിലെ ഏഴ് എമിറേറ്റുകളില്‍ വിവിധ സര്‍ക്കാര്‍ ജോലികള്‍ ലഭ്യമാണ്. അബുദാബി, അജ്മാന്‍, ദുബായ്, ഫുജൈറ, റാസല്‍ ഖൈമ, ഷാര്‍ജ, ഉമ്മുല്‍ ഖുവൈന്‍ എന്നിവിടങ്ങളിലാണ് ഇത്. സൗദി അറേബ്യ, യുഎഇ, ഖത്തര്‍, കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍ എന്നീ ആറ് രാജ്യങ്ങളാണ് (ജിസിസി) ഗള്‍ഫിലുള്ളത്. ഈ രാജ്യങ്ങളിലേക്ക് ബ്ലൂ കോളര്‍ ജോലി തേടി പോകുന്നവരില്‍ ബഹുഭൂരിഭാഗവും മലയാളികളായിരുന്നു. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇക്കാര്യത്തില്‍ വലിയ മാറ്റം സംഭവിച്ചിരിക്കുന്നു. മലയാളികള്‍ക്ക് ഈ രാജ്യങ്ങളില്‍ സര്‍ക്കാര്‍ ജോലി ലഭിക്കുന്നത് കുറഞ്ഞിട്ടുണ്ട്. എങ്ങനെയാണ് ഇവിടങ്ങളില്‍ ജോലി തേടുക എന്നതിനെ കുറിച്ചുള്ള അറിവില്ലായയാണ് ഇതിനു പ്രധാന കാരണം . യു എ ഇയില്‍ ഒരു സര്‍ക്കാര്‍ ജോലിക്കായി നിങ്ങള്‍ ഔദ്യോഗിക പോര്‍ട്ടലുകളില്‍ രജിസ്റ്റര്‍ ചെയ്യുകയും നിങ്ങളുടെ അഭിരുചിക്ക് അനുസരിച്ചുള്ള ഒഴിവുകള്‍ കണ്ടെത്തുകയും വേണം.
ഇതിനായി രജിസ്‌ട്രേഷന്‍ പൂര്‍ണ്ണമായും സൗജന്യമാണ്. യുഎഇയില്‍ ജോലി നേടാനും സമ്പാദിക്കാനും നിങ്ങളെ സഹായിക്കുന്ന ഈ സര്‍ക്കാര്‍ പോര്‍ട്ടലുകളില്‍ ചിലത് താഴെ കൊടുത്തിരിക്കുന്നു. ഫെഡറല്‍ ഗവണ്‍മെന്റ് ജോബ് പോര്‍ട്ടല്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സ്, അബുദാബി സര്‍ക്കാര്‍ ജോബ് പോര്‍ട്ടല്‍, ദുബായ് ഗവണ്‍മെന്റ് ജോബ് പോര്‍ട്ടല്‍, ജോബ് സീക്കേഴ്‌സ് സര്‍വീസ് ഇന്‍ ഷാര്‍ജ, കവാദര്‍ അജ്മാന്‍ സര്‍ക്കാര്‍ ജോബ്‌സ്, റാസല്‍ഖൈമ സര്‍ക്കാര്‍ ജോബ്‌സ് എന്നിവയാണ് അവ. യുഎഇ മന്ത്രാലയങ്ങള്‍, അധികാരികള്‍, സ്ഥാപനങ്ങള്‍ എന്നിവ ഫെഡറല്‍ തലത്തില്‍ ഗവണ്‍മെന്റ് കാര്യങ്ങള്‍ നടത്തുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ള സ്ഥാപനങ്ങളാണ്. പൊതുജനങ്ങള്‍ക്ക് ഏകീകൃതവും യോജിച്ചതുമായ സേവനങ്ങള്‍ നല്‍കുന്നതിന് ഇവ യു എ ഇ പ്രാദേശിക സ്ഥാപനങ്ങളുമായി സഹകരിക്കുന്നു. നിങ്ങളുടെ യോഗ്യതകളും വൈദഗ്ധ്യവും പൊരുത്തപ്പെടുന്ന ജോലി ഒഴിവുകളിലേക്ക് നിങ്ങള്‍ക്ക് അപേക്ഷിക്കാം.
ചില പോര്‍ട്ടലുകളില്‍, നിങ്ങളുടെ കഴിവുകള്‍ അവരുടെ ആവശ്യവുമായി പൊരുത്തപ്പെടുത്താന്‍ യുഎഇ ഗവണ്‍മെന്റിനെ സഹായിക്കുന്നതിന് നിങ്ങളുടെ കാന്‍ഡിഡേറ്റ് പ്രൊഫൈല്‍ പൂര്‍ത്തിയാക്കി വേണം രജിസ്‌ട്രേഷന്‍ ആരംഭിക്കേണ്ടി വരിക തുടര്‍ന്ന് ഒരു ജോലിക്ക് നേരിട്ട് അപേക്ഷിക്കാന്‍ സെര്‍ച്ച് ഓപ്ഷന്‍ ഉപയോഗിക്കുക. അപേക്ഷിക്കുന്ന സമയത്ത് അതേസമയം നിങ്ങളുടെ ബയോഡാറ്റയുടെ ഇലക്ട്രോണിക് പകര്‍പ്പ് കൈവശം ഉണ്ടെന്ന് ഉറപ്പാക്കണം. യു എ യിലെ ജീവിത നിലവാരം ഏറ്റവും ഉയര്‍ന്നതായതിനാല്‍ തന്നെ ജീവിതച്ചെലവും താരതമ്യേന ചെലവേറിയതാണ്. പൊതുവെ ഇംഗ്ലീഷാണ് ഇവിടത്തെ പല ബിസിനസ് സ്ഥാപനങ്ങളിലേയും ഭാഷ. ഫ്രഷേഴ്‌സിനും ഏറ്റവും അനുയോജ്യമാകുന്നത് അതിനാലാണ്. തല്‍ഫലമായി, രാജ്യത്തുടനീളം അവസരങ്ങളുണ്ട്. പക്ഷേ മിക്ക ജോലികളും അബുദാബിയിലും ദുബായിലുമാണ്.
ഊര്‍ജ്ജ വ്യവസായം, ശാസ്ത്രം, സാങ്കേതികവിദ്യ, എഞ്ചിനീയറിംഗ്, ഗണിതശാസ്ത്രം എന്നിവയില്‍ വിദഗ്ധര്‍ ആവശ്യമാണ്. ഹെല്‍ത്ത് കെയര്‍, ലൈഫ് സയന്‍സ് വ്യവസായങ്ങളും, പ്രോപ്പര്‍ട്ടി, ഫിനാന്‍സ് മേഖലകളിലും ജോലി അവസരങ്ങള്‍ ലഭ്യമാണ്. അതേസമയം യു എ ഇയില്‍ ജോലി ചെയ്യുന്നതിന് നിങ്ങള്‍ക്ക് ഒരു തൊഴിലുടമയുടെ സ്‌പോണ്‍സര്‍ഷിപ്പ് ആവശ്യമാണ്. നിങ്ങള്‍ക്ക് ഒരു ജോലി ഓഫര്‍ ലഭിച്ചതിന് ശേഷം നിങ്ങളുടെ തൊഴിലുടമ നിങ്ങളുടെ പേരില്‍ ഒരു റസിഡന്റ് വിസയ്ക്ക് അപേക്ഷിക്കും. നിങ്ങള്‍ക്ക് റസിഡന്റ് വിസ ലഭിച്ചതിന് ശേഷം തൊഴില്‍ മന്ത്രാലയം നിങ്ങള്‍ക്ക് ഒരു വര്‍ക്ക് പെര്‍മിറ്റ് നല്‍കും. വര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ യുഎഇയില്‍ ജോലി ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു. നിര്‍മാണ തൊഴിലാളികള്‍, ടെക്‌നീഷ്യന്‍മാര്‍, ആശുപത്രി സ്റ്റാഫ്, ആരോഗ്യ സുരക്ഷാ സഹായ ജോലിക്കാര്‍ എന്നിവര്‍ക്ക് അടുത്ത വര്‍ഷം ദുബായില്‍ കൂടുതല്‍ തൊഴില അവസരങ്ങള്‍ വരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്.
https://www.facebook.com/Malayalivartha