കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ വിവിധ സേനകളില്‍ ജോലി നേടാം;മിനിമം പത്താം ക്ലാസ്സ് യോഗ്യത ഉള്ളവര്‍ക്ക് കോണ്‍സ്റ്റബിള്‍ പോസ്റ്റുകളില്‍ ഉള്‍പ്പെടെ അവസരം,ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഡിസംബര്‍ 31 വരെ അപേക്ഷിക്കാം
കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ മിനിമം പത്താം ക്ലാസ്സ് ഉള്ളവര്‍ക്ക് വിവിധ സേനകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Staff Selection Commission (SSC) ഇപ്പോള്‍ Constable (General Duty) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് ഉള്ളവര്‍ക്ക് വിവിധ സേനകളില്‍ കോണ്‍സ്റ്റബിള്‍ പോസ്റ്റുകളില്‍ മൊത്തം 26146 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ പത്താം ക്ലാസ്സ് ഉള്ളവര്‍ക്ക് നല്ല ശമ്പളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഡിസംബര്‍ 31 വരെ അപേക്ഷിക്കാം.
എസ് എസ് സി ജിഡി കോണ്‍സ്റ്റബിള്‍ റിക്രൂട്ട്‌മെന്റ് വഴി ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (BSF), സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (CISF), സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (CRPF), ഇന്തോ ടിബറ്റൻ ബോർഡർ പോലീസ് (ITBP), സഷസ്ത്ര സീമാ ബാൽ (SSB), സെക്രട്ടറിയേറ്റ് സെക്യൂരിറ്റി ഫോഴ്‌സ് (SSF), ആസാം റൈഫിൾസ് (AR), നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ (NCB). എന്നീ സേനകളിലേക്കാണ് നിയമനം നടക്കുന്നത്.
Staff Selection Commission (SSC) യുടെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം
CISF 11025 , CRPF 3337 , SSB 635 ,ITBP 3189 ,Assam Rifles 1490 ,SSF 296 ,ആകെ 26,146
Staff Selection Commission (SSC) ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി 18 നും 23 നും ഇടയിൽ ആണ് . പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വയസ്സ് ഇളവ്. ഒബിസി വിഭാഗക്കാർക്കും വിരമിച്ച സൈനികർക്കും ഉയർന്ന പ്രായപരിധിയിൽ നിന്ന് മൂന്ന് വയസ്സ് ഇളവ് ഉണ്ട്
Staff Selection Commission (SSC) ന്‍റെ പുതിയ Notification അനുസരിച്ച് Constable (General Duty) തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ യോഗ്യത രു അംഗീകൃത ബോർഡിൽ നിന്നോ യൂണിവേഴ്സിറ്റിയിൽ നിന്നോ 10-ാം ക്ലാസ് അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം. എന്നതാണ്
Staff Selection Commission (SSC) യുടെ 26,146 ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ്100 രൂപയാണ് .. ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഫീസ് ഓണ്‍ലൈന്‍ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം.
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ഡിസംബര്‍ 31 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
ഒഫീഷ്യല്‍ വെബ്സൈറ്റ് https://ssc.nic.in/
https://www.facebook.com/Malayalivartha