കേന്ദ്രസർക്കാർ സ്ഥാപനമായ പവർഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ ഒഴിവുകൾ; 203 ഒഴിവുകളാണ് ഉള്ളത്; ഐടിഐ പഠിച്ചവർക്ക് മികച്ച അവസരം
കേന്ദ്രസർക്കാർ സ്ഥാപനമായ പവർഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ ഒഴിവുകൾ. 203 ഒഴിവുകളാണ് ഉള്ളത്. ശമ്പളം, യോഗ്യത, അപേക്ഷിക്കേണ്ടതെങ്ങനെ തുടങ്ങിയ വിശദമായ വിവരങ്ങൾ അറിയാം. ഐടിഐ പഠിച്ചവർക്ക് കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ മികച്ച അവസരം.
പവർഗ്രിഡ് കോർപറേഷൻ ഒാഫ് ഇന്ത്യ ലിമിറ്റഡിൽ ജൂനിയർ ടെക്നിഷ്യൻ ട്രെയിനി (ഇലക്ട്രീഷ്യൻ) ഒഴിവിൽ വേണ്ടത് ഐടിഐക്കാരെയാണ്. 203 ഒഴിവുകളുണ്ട്. ഒരു വർഷം പരിശീലനത്തിനു ശേഷമാണ് നിയമനം. ജൂനിയർ ടെക്നിഷ്യൻ ട്രെയിനി (ഇലക്ട്രീഷ്യൻ) ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. നോർത്തേൺ, ഈസ്റ്റേൺ, നോർത്ത് ഈസ്റ്റേൺ, സതേൺ, വെസ്റ്റേൺ റീജനുകളിലാണു നിയമനം. 27 വയസാണ് പ്രായപരിധി.
കേരളം, തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ്, തെലങ്കാന ഉൾപ്പെടുന്ന സതേൺ റീജനിൽ 50 ഒഴിവുണ്ട്. ഡിസംബർ 12 വരെ ഒാൺലൈനായി അപേക്ഷിക്കാം. യോഗ്യത: ഇലക്ട്രീഷ്യൻ ട്രേഡിൽ ഐടിഐ (ഇലക്ട്രിക്കൽ) ജയിച്ചിരിക്കണം
പ്രായപരിധി: 27.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു വർഷത്തെ പരിശീലനത്തിന് ശേഷമാണ് നിയമനം. പരിശീലനസമയത്ത് 18,500- 25,500 ശമ്പളം ലഭിക്കും . പരിശീലനം വിജയകരമായി പൂർത്തിയാക്കിയാൽ 21,500-74,000 പേ സ്കെയിലിൽ ജൂനിയർ ടെക്നിഷ്യൻ W3 ഗ്രേഡിൽ നിയമനം ആകും . ഫീസ്: 200. പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, വിമുക്തഭടൻമാർ എന്നിവർക്കു ഫീസില്ല. ഒാൺലൈനായി ഫീസടയ്ക്കാം.
എഴുത്തു പരീക്ഷ, ഡോക്യുമെന്റ് വെരിഫിക്കേഷൻ, ട്രേഡ് ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിൽ ആണ് ∙തിരഞ്ഞെടുപ്പ്: കൊച്ചിയിൽ പരീക്ഷാകേന്ദ്രമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഡിസ്ക്രിപ്റ്റിനിൽ കൊടുത്ത ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക www.powergrid.in
അതിൽ കരിയർ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക 'ജൂനിയർ ടെക്നീഷ്യൻ ട്രെയിനി (ഇലക്ട്രീഷ്യൻ) അഡ്വ. റിക്രൂട്ട്മെന്റ് എന്നതിനായുള്ള രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യാം. (നമ്പർ CC/12/2023 തീയതി 22.11.2023)ആദ്യം ലോഗിൻ ചെയ്യുക ഫോം പൂരിപ്പിച്ച് രേഖകൾ അപ്‌ലോഡ് ചെയ്യുക ഫീസ് അടച്ച് ഡോക്യുമെന്റ് സമർപ്പിക്കുക പൂരിപ്പിച്ച ഫോമിന്റെ ഒരു പകർപ്പ് ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ട് എടുക്കുക കൂടുതൽ വിവരങ്ങൾക്ക് ഡിസ്ക്രിപ്ഷൻ ലിങ്ക് നോക്കുക -
ഇത് കൂടാതെ ഉത്തർപ്രദേശിലെ പ്രയാഗ് രാജ് ആസ്ഥാനമായുള്ള നോർത്ത് സെൻട്രൽ റെയിൽവേയിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. ഐഐടിക്കാർക്കാണ് അവസരം. ഡിവിഷനുകളിലും വർക്ഷോപ്പുകളിലുമായി 1697 ഒഴിവുകളാണ് ഉള്ളത്. പ്രയാഗ്രാജ് ഡിവിഷൻ -703, ഝാൻസി ഡിവിഷൻ-528, ത്സാൻസി വർക്ഷോപ്പ്-170, ആഗ്ര ഡിവിഷൻ-296 എന്നിങ്ങനെയാണ് ഒഴിവ്.
100 രൂപയാണ് അപേക്ഷ ഫീസ്. വനിതകൾക്കും ഭിന്നശേഷിക്കാർക്കും എസ്.സി., എസ്.ടി. വിഭാഗക്കാർക്കും ഫീസ് ഇല്ല.24 വയസാണ് ഉയർന്ന പ്രായപരിധി. ഡിസംബർ 14 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി .തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഒരു വർഷത്തെ സ്റ്റൈപ്പന്റോട് കൂടിയ പരിശീലനം ലഭിക്കും. വിശദവിവരങ്ങൾക്ക് www.rrcpryj.org എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
https://www.facebook.com/Malayalivartha