യു എ ഇയിൽ ജോലി നേടാൻ മലയാളി ഉദ്യോഗാർത്ഥികൾക്ക് വീണ്ടും സുവർണ്ണാവസരം; 100 പുരുഷന്മാർക്കാണ് അവസരം ഉള്ളത്; ഡിസംബർ ഏഴിന് മുമ്പായി അപേക്ഷ അയക്കണം
യു എ ഇയിൽ ജോലി നേടാൻ മലയാളി ഉദ്യോഗാർത്ഥികൾക്ക് വീണ്ടും സുവർണ്ണാവസരം. സംസ്ഥാന സർക്കാറിന് കീഴിൽ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡെപെക്ക് മുഖേനയാണ് യു എ ഇയിലേക്കുള്ള റിക്രൂട്ട്മെന്റ് നടക്കുന്നത്. സമാനമായ രീതിയുള്ള വിജ്ഞാപനവും അഭിമുഖങ്ങളും ഒഡെപെക്ക് സ്ഥിരമായി നടത്താറുണ്ട്.
ആയിരക്കണക്കിന് ആളുകൾക്ക് ഒഡെപെക് മുഖാന്തിരം ഗൾഫ് രാജ്യങ്ങളിൽ നല്ല ജോലിയിൽ പ്രവേശിക്കാനുള്ള അവസരം ഉണ്ടാകാറുണ്ട്. സർക്കാർ സ്ഥാപനമായതിനാൽ തന്നെ നിയമനത്തിൽ കള്ളത്തരങ്ങളോ ചതിവോ പറ്റാതിരിക്കും . നൂറു ശതമാനംവിശ്വസിച്ചു അപേക്ഷിക്കാവുന്നവയാണ് ഒഡെപെക് ജോലികൾ
യു എ ഇയിലെ പ്രമുഖ കമ്പനികളിലേക്കായിരിക്കും നിയമനം.
ഇപ്പോൾ 100 പുരുഷന്മാർക്കാണ് അവസരം ഉള്ളത് . നേരത്തെ ഇതേ ഒഴിവുകളിലേക്ക് സ്ത്രീകളേയും ക്ഷണിച്ചിരുന്നു. അതുകൊണ്ടുതന്നെ വനിതാ വിഭാഗത്തിലും ഉടൻ വിജ്ഞാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുരുഷന്മാരുടെ പ്രായപരിധി 25 നും 40 നും ഇടയിലുമായിരിക്കണം. അഞ്ച് അടി ഏഴിഞ്ച് ഉയരം ഉണ്ടായിരിക്കണം. മികച്ച കേൾവി ശക്തിയും, കാഴ്ച ശക്തിയും ഉണ്ടായിരിക്കണം.
കുറഞ്ഞത് പത്താംക്ലാസ് യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്. ഏതെങ്കിലും മേഖലയിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തിപരിചയം. സുരക്ഷാ ഫീൽഡ് (പട്ടാളം, പൊലീസ്) മേഖലയിൽ മുൻ പരിചയം ഉള്ളവർക്ക് മുൻഗണന ലഭിക്കും. പരിചയത്തിന് മുൻഗണന പരിചയ സർട്ടിഫിക്കറ്റ് സമർപ്പിക്കണം. ഇഗ്ലീഷ് ഭാഷ ഭേദമില്ലാതെ കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം.
ഉദ്യോഗാർത്ഥികൾക്ക് ശരീരത്തിന് പുറമേയ്ക്ക് കാണത്തക്ക രീതിയിലുള്ള ടാറ്റുവോ മറ്റ് പാടുകളോ ഉണ്ടായിരിക്കരുത്. പൊതു സുരക്ഷയ്ക്കുമുള്ള നിയമ മാർഗ്ഗനിർദ്ദേശങ്ങളെക്കുറിച്ച് നല്ല ധാരണ, സാധാരണ സുരക്ഷാ ആശയങ്ങൾ, സമ്പ്രദായങ്ങൾ, നടപടിക്രമങ്ങൾ എന്നിവയെക്കുറിച്ചുള്ള അറിവും അധിക യോഗ്യതയായി പരിഗണിക്കും. 2262 ദിർഹം മാസം ശമ്പളമായി ലഭിക്കും. അതായത് 51274 ഇന്ത്യൻ രൂപ ശമ്പളമായി ലഭിക്കും.
ഓവർടൈം ഡ്യൂട്ടിക്ക് അർഹമായ പ്രതിഫലം ലഭിക്കും. ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ പുതുക്കിയ ബയോഡാറ്റയും പാസ്‌പോർട്ടും recruit@odepc.in എന്ന ഇമെയിലിലേക്ക് ഡിസംബർ ഏഴിന് മുമ്പായി അപേക്ഷ അയക്കണം. 0471-2329440/41/42/45, 7736496574 എന്നീ നമ്പറുകളിൽ കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക. അഭിമുഖം വഴിയായിരിക്കും തിരഞ്ഞെടുപ്പ്.
https://www.facebook.com/Malayalivartha