യുഎഇ അടിമുടി മാറുന്നു; അടുത്ത 25 വർഷത്തിനുളിൽ 40 ദശലക്ഷം അധിക തൊഴിലവസരങ്ങൾ ദുബായിൽ സൃഷ്ടിക്കും; മലയാളികൾക്ക് വമ്പൻ അവസരം
2050 ഓടെ ഊർജ്ജ മേഖലയിൽ 40 ദശലക്ഷം അധിക തൊഴിലവസരങ്ങൾ ദുബായിൽ സൃഷ്ടിക്കുമെന്നാണ് കാലാവസ്ഥാ സമ്മേളനത്തിന് മുന്നോടിയായി ഇന്റർനാഷണൽ റിന്യൂവബിൾ എനർജി ഏജൻസി (ഐറേന) പുറത്തിറക്കിയ പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നത്. മലയാളികളെ എന്നും സ്വാഗതം ചെയ്തിട്ടുണ്ട് UAE . അതുകൊണ്ടു തന്നെ ഗൾഫിൽ തൊഴിലവസരങ്ങൾ കൂടുന്നത് തീർച്ചയായും മലയാളികൾക്കും നല്ലതാണ്
പാരീസ് ഉടമ്പടിക്ക് അനുസൃതമായി 1.5 ഡിഗ്രി സെൽഷ്യസ് പാതയ്ക്ക് കീഴിൽ 2050 ഓടെ ജിഡിപിയിൽ ശരാശരി 1.5 ശതമാനം വാർഷിക വർദ്ധനവിന് ലോകം സാക്ഷ്യം വഹിക്കുമെന്നും റിപ്പോർട്ട് അവകാശപ്പെടുന്നു. "പാരീസ് ഉടമ്പടി നടപ്പിലാക്കുന്നതിനുള്ള ഒരു പ്രായോഗിക ചുവടുവെപ്പായി ആഗോള പുനരുപയോഗ ഊർജ്ജ ലക്ഷ്യത്തിനാണ് പ്രധാന്യം നൽകുന്നത്. എന്നാൽ നയരൂപകർത്താക്കൾ പ്രധാനമായും ഊർജ പരിവർത്തനത്തിന്റെ സാങ്കേതിക വശങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, പലപ്പോഴും അതിന്റെ സാമൂഹിക-സാമ്പത്തിക പ്രത്യാഘാതങ്ങളെ അവഗണിക്കുന്നു, "ഐറേനയുടെ ഡയറക്ടർ ജനറൽ ഫ്രാൻസെസ്കോ ലാ പറഞ്ഞു.
2050 ആകുമ്പോഴേക്കും പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജ മേഖലയിലെ തൊഴിലവസരങ്ങൾ മൊത്തത്തിൽ മൂന്നിരട്ടിയായി വർധിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, മേഖലകളിലുടനീളം ജോലികൾ അസമമായി വിതരണം ചെയ്യപ്പെടുകയാണ്. 2050-ഓടെ ആഗോള പുനരുപയോഗിക്കാവുന്ന തൊഴിലുകളുടെ 55 ശതമാനം ഏഷ്യയിലും, യൂറോപ്പിൽ 14 ശതമാനവും അമേരിക്കയിൽ 13 ശതമാനവും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 9 ശതമാനം ജോലികൾ മാത്രമേ സബ്-സഹാറൻ ആഫ്രിക്കയിലുണ്ടാകുകയുളളുവെന്നും റിപ്പോർട്ട് പറയുന്നു.
അതേസമയം, ഡിസംബർ 12 വരെയാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നേതാക്കളും കാലാവസ്ഥാ വിദഗ്ധരും പങ്കെടുക്കുന്ന കോപ്28 സമ്മേളനം. ഉദ്ഘാടന പരിപാടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കും. ഇതോടൊപ്പം തന്നെ മൂന്ന് ഉന്നതതല പരിപാടികളിലും പങ്കെടുക്കും. ഇതിൽ രണ്ടെണ്ണം ഇന്ത്യ സഹ ആതിഥേയത്വം വഹിക്കുന്നതാണ്. ഇന്ത്യയും യുഎഇയും സംയുക്തമായി സംഘടിപ്പിക്കുന്ന ആദ്യത്തെ ഉന്നതതല പരിപാടി ദുബായിലാണ്.
https://www.facebook.com/Malayalivartha