കാനഡയിൽ ഇതിലും നല്ല ഒരവസരം കിട്ടാനില്ല;സർക്കാർ ജോലി ശമ്പളം മണിക്കൂറിന് 3000 രൂപ.. പോരുന്നോ ?
ഇതിലും നല്ല ഒരവസരം കിട്ടാനില്ല. കാനഡയിലേക്ക് കുടിയേറുന്ന ഇന്ത്യക്കാരുടെ എണ്ണത്തിൽ യാതൊരു കുറവുമില്ല. കഴിഞ്ഞ വർഷം മൂന്ന് വർഷത്തിലേറെ ഇന്ത്യക്കാരാണ് കാനഡയിൽ എത്തിയതെന്നാണ് കണക്കുകൾ പറയുന്നത്. ബഹുഭൂരിപക്ഷവും വിദ്യാർത്ഥികളാണെങ്കിലും വിദ്യാഭ്യാസം പൂർത്തിയാക്കിയതിന് ശേഷവും അവിടെ തന്നെ തുടരാൻ തീരുമാനിക്കുന്നവരാണ്. കാനഡയിൽ ഒഴിവ് വന്നിരിക്കുന്ന ഏതാനും ജോലികളെക്കുറിച്ചാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. കനേഡിയൻ സർക്കാറിന് കീഴിൽജോലി നേടാൻ ആഗ്രഹിക്കുന്നവർക്കുള്ള സുവർണ്ണാവസരം കൂടിയാണ് ഇത്.
ഇതിനോടകം വിദ്യഭ്യാസം പൂർത്തിയാക്കിയവരും കാനഡയിൽ ജോലി തേടുന്നുണ്ട്. എന്നാൽ ഇവരിൽ പലർക്കും സംതൃപ്തിയോടെയുള്ള ജോലി കണ്ടെത്താൻ സാധിക്കുന്നില്ലെന്നതാണ് പ്രധാന വെല്ലുവിളി. ഈ സാഹചര്യത്തിൽ കാനഡയിൽ ഒഴിവ് വരുന്ന ഓരോ ജോലിയെക്കുറിച്ചും നാം അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. അത്തരത്തിൽ കാനഡയിൽ ഒഴിവ് വന്നിരിക്കുന്ന ഏതാനും ജോലികളെക്കുറിച്ചാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. കനേഡിയൻ സർക്കാറിന് കീഴിൽജോലി നേടാൻ ആഗ്രഹിക്കുന്നവർക്കുള്ള സുവർണ്ണാവസരം കൂടിയാണ് ഇത്.
രജിസ്റ്റേഡ് നഴ്സ് പ്രതിരോധ മന്ത്രാലയത്തിന് കീഴിലാണ് ഈ വിഭാഗത്തിൽ ഒഴിവുകൾ വന്നിരിക്കുന്നത്. എഡ്മണ്ടൻ (ആൽബെർട്ട), കോൾഡ് ലേക്ക് (ആൽബെർട്ട), കോമോക്സ് (ബ്രിട്ടീഷ് കൊളംബിയ), വിക്ടോറിയ (ബ്രിട്ടീഷ് കൊളംബിയ), ഷിലോ (മാനിറ്റോബ), ഗേജ്‌ടൗൺ (ന്യൂ ബ്രൺസ്‌വിക്ക്), ഗാൻഡർ (ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ), ഹാപ്പി വാലി-ഗൂസ് ബേ (ന്യൂഫൗണ്ട് ലാൻഡ്). ലാബ്രഡോർ), ഗ്രീൻവുഡ് (നോവ സ്കോട്ടിയ), ഹാലിഫാക്സ് (നോവ സ്കോട്ടിയ), ട്രെന്റൺ (ഒന്റാറിയോ), കിംഗ്സ്റ്റൺ (ഒന്റാറിയോ), പെറ്റവാവ (ഒന്റാറിയോ), ബോർഡൻ (ഒന്റാറിയോ), ടൊറന്റോ (ഒന്റാറിയോ) തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഒഴിവുകളുണ്ട്.
വർഷം 81513 ഡോളർ മുതൽ 92653 ഡോളർ വരെ ശമ്പളം ലഭിക്കും. ശമ്പളത്തിന് പുറമെ, നഴ്‌സുമാർക്ക് വാർഷിക ടെർമിനബിൾ അലവൻസ് ലഭിക്കും. വിദ്യാഭ്യാസ യോഗ്യത അനുസരിച്ചായിരിക്കും ഇത് നിശ്ചയിക്കുക. ഒഴിവിനെക്കുറിച്ച് കൂടുതൽ അറിയാൻ ഡിസ്ക്രിപ്ഷനിലെ ലിങ്ക് ക്ലിക്ക് ചെയ്യുക.
സെർവർ ഫിഷറീസ് ആൻഡ് ഓഷ്യൻസ് കാനഡ-കനേഡിയൻ കോസ്റ്റ് ഗാർഡ് വകുപ്പിലാണ് സെർവർ വിഭാഗത്തിൽ ഒഴിവുകളുള്ളത്. ഒന്റാറിയോയിലേയും ക്യൂബെക്കിലേയും സ്ഥാപനങ്ങളിലേക്കാണ് നിയമനം. മണിക്കൂറിന് 26.99 ഡോളർ വരെ, അതായത് 2250 ഇന്ത്യൻ രൂപ വരെ ശമ്പളമായി ലഭിക്കും. ഡിസംബർ 31 വരെ അപേക്ഷിക്കാം. ജോലിയെക്കുറിച്ച് കൂടുതൽ അറിയാൻ ഡിസ്ക്രിപ്ഷനിലെ ലിങ്ക് ക്ലിക്ക് ചെയ്യുക.
സർട്ടിഫൈഡ് കാർപെന്റർ: ജയിൽ വകുപ്പിന് കീഴിൽ വരുന്ന സർട്ടിഫൈഡ് കാർപ്പറ്റർ വിഭാഗത്തിൽ നിരവധി ഒഴിവുകൾ ലഭ്യമാണ്. ഒന്റാറിയോയിലായിരിക്കും നിയമനം. മണിക്കൂറിന് 33.8 ഡോളർ മുതൽ 35.97 ഡോളർ വരെ, അതായത് 3000 ഇന്ത്യൻ രൂപയോളം പ്രതിഫലമായി ലഭിക്കും. ജോലിയെക്കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ഐടി മാനേജർ ട്രഷറി ബോർഡ് ഓഫ് കാനഡ സെക്രട്ടേറിയറ്റ് - കോർപ്പറേറ്റ് സർവ്വീസ് സെക്ടർ വകുപ്പാണ് ഐടി മാനേജർ വിഭാഗത്തിലേക്ക് ജോലിക്കാരെ തേടുന്നത്. ഒന്റാറിയോയിലാണ് നിയമനം. വാർഷിക ശമ്പളമായി 101541 ഡോളർ മുതൽ 126390 ഡോളർ വരെ ശമ്പളമായി ലഭിക്കും. ജോലിയെക്കുറിച്ച് കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പബ്ലിക് സർവീസസ് ആൻഡ് പ്രൊക്യുർമെന്റ് കാനഡയ്ക്ക് കീഴിലാണ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വിഭാഗത്തിലെ ഒഴിവുകൾ. കിംഗ്സ്റ്റൺ (ഒന്റാറിയോ), ലണ്ടൻ (ഒന്റാറിയോ), ടൊറന്റോ (ഒന്റാറിയോ) എന്നിവിടങ്ങളിലേക്ക് നിയമനം നടത്തുന്നു. 54878 ഡോളർ മുതൽ 61379 ഡോളർ വരെയാണ് ശമ്പളം. ജോലിയെക്കുറിച്ച് കൂടുതൽ അറിയാൻ https://emploisfp-psjobs.cfp-psc.gc.ca/psrs-srfp/applicant/page1800?poster=1882869 ക്ലിക്ക് ചെയ്യുക.
https://www.facebook.com/Malayalivartha