ബിരുദം ഉള്ളവര്‍ക്ക് സന്തോഷവാര്‍ത്ത;ഒന്നര ലക്ഷം രൂപ വരെ ശമ്പളമുള്ള ജോലി
കൗണ്‍സില്‍ ഫോര്‍ സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ച് നിലവില്‍ സെക്ഷന്‍ ഓഫീസര്‍, അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ തസ്തികകളിലേക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നു. 444 ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. 368 ഒഴിവുകൾ അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ തസ്തികയിലും 76 ഒഴിവുകൾ സെക്ഷൻ ഓഫീസർ തസ്തികയിലുമാണ്.. അപേക്ഷാ നടപടികള്‍ ഡിസംബര്‍ 8-ന് ആരംഭിച്ചു. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജനുവരി 12 ആണ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് www.csir.res.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.
താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.csir.res.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷിക്കാം. സ്റ്റേജ് 1, സ്റ്റേജ് 2, കമ്പ്യൂട്ടർ പ്രൊഫിഷ്യൻസി ടെസ്റ്റ്.എന്നിങ്ങനെ മൂന്നു തലങ്ങളിലായാണ് പരീക്ഷ.
ഫേസ് 1 പരീക്ഷയുടെ താല്‍ക്കാലിക തീയതി 2024 ഫെബ്രുവരിയില്‍ ആണ് . അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍മാരുടെ 368 തസ്തികകളും സെക്ഷന്‍ ഓഫീസര്‍മാരുടെ 76 ഒഴിവുകളും നികത്താനാണ് റിക്രൂട്ട്മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. ഈ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനുള്ള പരമാവധി പ്രായപരിധി 33 വയസാണ്.
ജനറല്‍, ഒ ബി സി, ഇ ഡബ്ല്യു എസ് വിഭാഗക്കാര്‍ അപേക്ഷാ ഫീസ് 500 രൂപ അടയ്ക്കേണ്ടതാണ്. സ്ത്രീകള്‍, എസ് സി, എസ് ടി, പി ഡബ്ല്യു ബി ഡി, എക്സ്-സര്‍വീസ്മാന്‍, സി എസ് ഐ ആര്‍ ഡിപ്പാര്‍ട്ട്മെന്റല്‍ ഉദ്യോഗാര്‍ത്ഥികളെ അപേക്ഷാ ഫീസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ തസ്തികകളിലേക്ക് അപേക്ഷിക്കാനാവശ്യമായ അടിസ്ഥാന യോഗ്യത ഒരു യൂണിവേഴ്‌സിറ്റി ബിരുദമാണ്.
www.csir.res.in എന്ന ഔദ്യോഗിക വെബ്സൈറ്റില്‍ കയറി ഹോംപേജിലെ റിക്രൂട്ട്‌മെന്റ് ടാബ് തിരഞ്ഞെടുക്കുക. സ്‌ക്രീനില്‍ ഒരു പുതിയ പേജ് ദൃശ്യമാകും. ഇതിലെ ആപ്ലിക്കേഷന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ശേഷം മറ്റൊരു പേജ് തുറന്ന് വരും. ഇതിലെ അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ എല്ലാ രേഖകളും അപ്ലോഡ് ചെയ്യുക. ശേഷം ഇതിന്റെ ഒരു പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കണം.
പ്രായപരിധിയില്‍ എസ് സി, എസ് ടി വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെ ഇളവ് ലഭിക്കും, ഒബിസിക്കാര്‍ക്ക് മൂന്ന് വര്‍ഷവും പി ഡബ്ല്യു ബി ഡി എസ് സി, എസ് ടിക്കാര്‍ക്ക് 15 വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും. പി ഡബ്ല്യു ബി ഡി ഒ ബി സിക്ക് 13 വര്‍ഷമാണ് പ്രായപരിധിയില്‍ ഇളവ് ലഭിക്കുക. സെക്ഷന്‍ ഓഫീസര്‍ തസ്തികകളില്‍ 47,600 - 1,51,100 രൂപയും അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ തസ്തികകളില്‍ 44,900 - 1,42,400 രൂപയും ശമ്പളമായി ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് കൂടുതല്‍ വിശദമായ വിവരങ്ങള്‍ക്ക് ഡിസ്ക്രിപ്ഷനിലെ ലിങ്ക് നോക്കുക
Official Website : www.csir.res.in
Notification :https://www.csir.res.in/sites/default/files/2023-12/Detail%20%20Advt.%20-%2008.12.2023.pdf
https://www.facebook.com/Malayalivartha