കേരള ജല അതോറിറ്റിയിൽ സ്ഥിര ജോലി; ഒരു ലക്ഷത്തിൽ അധികം ശമ്പളം
കേരള സർക്കാരിന്റെ കീഴിൽ കേരള ജല അതോറിറ്റിയിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. കേരള ജല അതോറിറ്റി ഇപ്പോൾ അസിസ്റ്റന്റ് ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സർവീസ് കമ്മീഷൻ വഴി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
വിവിധ ഡിഗ്രി യോഗ്യത ഉള്ളവർക്ക് Assistant Data Base Administrator പോസ്റ്റുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി കേരള പി.എസ്.സിയുടെ വൺ ടൈം പ്രൊഫൈൽ വഴി ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ കേരള സർക്കാരിന്റെ കീഴിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓൺലൈൻ ആയി 2023 ഡിസംബർ 15 മുതൽ 2024 ജനുവരി 17 വരെ അപേക്ഷിക്കാം.
Kerala Water Authority ൽ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി താഴെ കൊടുക്കുന്നു. പിന്നാക്ക വിഭാഗങ്ങളിൽ പെട്ട ഉദ്യോഗാർഥികൾക്ക് നിയമാനുസൃതമായ ഇളവുകൾ ലഭിക്കുന്നതാണ്. 18 വയസ്സുമുതൽ 36 വയസ്സുവരെ ഉള്ളവർക്ക് അപേക്ഷിക്കാം.
ഈ ജോലിക്ക്തു അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത MCA / B.Tech (കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി) / M.Sc.(കമ്പ്യൂട്ടർ സയൻസ്) അല്ലെങ്കിൽ യുജിസി അംഗീകൃത യൂണിവേഴ്സിറ്റി / നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്ന് തത്തുല്യ യോഗ്യത ആണ് .
കേരള ജല അതോറിറ്റി ന്റെ ജോലി ഒഴിവുകളിലേക്ക് അപേക്ഷിച്ച് കഴിഞ്ഞാൽ , ഈ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എഴുത്ത് / ഒ.എം.ആർ / ഓൺലൈൻ പരീക്ഷ നടത്തുകയാണെങ്കിൽ പരീക്ഷ എഴുതുമെന്ന് സ്ഥിരീകരണം ( Confirmation ) അപേക്ഷകർ തങ്ങളുടെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ വഴി നൽകേണ്ടതാണ്. അപ്രകാരം സ്ഥിരീകരണം നൽകുന്നവർക്ക് മാത്രം അഡ്മിഷൻ ടിക്കറ്റ് ജനറേറ്റ് ചെയ്ത് അത് ഡൗൺലോഡ് ചെയ്യുന്നതിനുള്ള സൗകര്യം, പരീക്ഷാ തീയതി വരെയുള്ള അവസാനത്തെ 15 ദിവസങ്ങളിൽ ലഭ്യമാകുന്നതാണ്.
നിശ്ചിത സമയത്തിനുള്ളിൽ സ്ഥിരീകരണം നൽകാത്ത ഉദ്യോഗാർത്ഥികളുടെ അപേക്ഷകൾ നിരുപാധികം നിരസിക്കപ്പെടുന്നതാണ്. സ്ഥിരീകരണം നൽകേണ്ടതായ കാലയളവ് സംബന്ധിച്ച തീയതികളെകുറിച്ചും അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്ന തീയതി സംബന്ധിച്ചുമുള്ള വിവരങ്ങൾ ബന്ധപ്പെട്ട പരീക്ഷ ഉൾപ്പെടുന്ന പരീക്ഷാകലണ്ടറിൽ പ്രസിദ്ധപ്പെടുത്തുന്നതാണ് . ഇതു സംബന്ധിച്ച അറിയിപ്പ് ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിലും അതിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിലും നൽകുന്നതാണ്.
ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ ഒറ്റത്തവണ രജിസ്ട്രേഷൻ ‘ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത് . ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിൻറെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാൻ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
ഒഫീഷ്യൽ വെബ്സൈറ്റ് https://www.keralapsc.gov.in/
https://www.facebook.com/Malayalivartha