കേരള പൊലീസില്‍ 42 വനിതാ കൗണ്‍സലര്‍മാരെ നിയമിക്കുന്നു; നിങ്ങൾക്കും അപേക്ഷിക്കാം!!!
സംസ്ഥാനത്തെ 20 പൊലീസ് ജില്ലകളിലും തിരുവനന്തപുരത്തെ സംസ്ഥാന വനിതാ സെല്ലിലുമായി 42 വനിതാ കൗൺസലർമാരെ താത്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും കൗൺസിലിങ് നൽകാനാണിത്.
ജനുവരി മുതല്‍ മൂന്നുമാസത്തേയ്ക്കാണ് നിയമനം. എം.എസ്.ഡബ്ള്യു, സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം, കൗണ്‍സലിംഗ്, സൈക്കോതെറാപ്പിയില്‍ പി.ജി.ഡിപ്ളോമ എന്നീ യോഗ്യതയുള്ള 20നും 50 നും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.
ബയോഡേറ്റ സഹിതമുള്ള അപേക്ഷ ഡിസംബര്‍ 22ന് മുൻപ് അതത് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നല്‍കണം. സംസ്ഥാന വനിതാസെല്ലിലെ നിയമനത്തിന് അസിസ്റ്റന്റ് ഇൻസ്പെക്ടര്‍ ജനറല്‍, സ്റ്റേറ്റ് വിമൻ ആന്റ് ചില്‍ഡ്രൻ സെല്‍, കണ്ണേറ്റുമുക്ക്, തൈക്കാട്, തിരുവനന്തപുരം 14 എന്ന വിലാസത്തിലാണ് അപേക്ഷക്കേണ്ടത്. ഫോണ്‍: 0471 2338100.
ഫോണ്‍: 0471 2338100.
ഇ-മെയിൽ:spwomen.pol@kerala.gov.in
https://www.facebook.com/Malayalivartha