15 നും 24 നും ഇടയിൽ പ്രായമുള്ളവർക്ക് റെയിൽവേയിൽ ജോലി ചെയ്യാൻ സുവർണാവസരം; 3015 ഒഴിവുകൾ;ജനുവരി 14 ഓൺലൈനായി അപേക്ഷിക്കാം!!!
റെയിൽവേയിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവരാണോ. എന്നാൽ നിങ്ങൾക്കായി ഒരു സുവർണാവസരം ഒരുങ്ങുകയാണ്. ജബൽപുർ ആസ്ഥാനമായ വെസ്റ്റ് സെൻട്രൽ റെയിൽവേയുടെ വിവിധ ഡിവിഷനുകളിലായി 3015 അപ്രന്റിസ് ഒഴിവ്. ജനുവരി 14 ഓൺലൈനായി അപേക്ഷിക്കാം.
എസി മെക്കാനിക്, അപ്രന്റിസ് ഫുഡ് പ്രൊഡക്‌ഷൻ,അസിസ്റ്റന്റ് ഫ്രണ്ട് ഓഫീസ് മാനേജർ, ബ്ലാക്സ്മിത്ത്,ബുക് ബൈൻഡർ, കേബിൾ ജോയിന്റർ, കാർപെന്റർ, കംപ്യൂട്ടർ ആൻഡ് പെരിഫെറൽസ് ഹാർഡ്‌വെയർ റിപ്പയർ ആൻഡ് മെയിന്റനൻസ് മെക്കാനിക്, കംപ്യൂട്ടർ നെറ്റ്‌വർക്കിങ് ടെക്നിഷ്യൻ, കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, ഡെന്റൽ ലബോറട്ടറി ടെക്നിഷ്യൻ, ഡീസൽ മെക്കാനിക്,
ഡിജിറ്റൽ ഫൊട്ടോഗ്രഫർ, ഡ്രാഫ്റ്റ്സ്മാൻ, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്സ് മെക്കാനിക്, ഫിറ്റർ, ഫ്ലോറിസ്റ്റ് ആൻഡ് ലാൻഡ്സ്കേപ്പിങ്, ഹെൽത്ത് സാനിറ്ററി ഇൻസ്പെക്ടർ, ഹോർട്ടികൾചർ അസിസ്റ്റന്റ്, ഹൗസ്കീപ്പർ, ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സിസ്റ്റം മെയിന്റനൻസ്, മെഷിനിസ്റ്റ്, മേസൺ, മെറ്റീരിയൽ ഹാൻഡ്‌ലിങ്
എക്വിപ്മെന്റ് മെക്കാനിക് കം ഓപ്പറേറ്റർ, മെക്കാനിക്, മെക്കാനിക് കം ഓപ്പറേറ്റർ ഇലക്ട്രോണിക്സ് കമ്യൂണിക്കേഷൻ സിസ്റ്റം, മൾട്ടിമീഡിയ ആൻഡ് വെബ് പേജ് ഡിസൈനർ, പെയിന്റർ, പ്ലംബർ, പമ്പ് ഓപ്പറേറ്റർ കം മെക്കാനിക്, റിസപ്ഷനിസ്റ്റ്/ഹോട്ടൽ ക്ലാർക്ക്/ഫ്രണ്ട് ഓഫിസ് അസിസ്റ്റന്റ്, സെക്രട്ടേറിയൽ അസിസ്റ്റന്റ്, സ്വീയിങ് ടെക്നോളജി, സ്റ്റെനോഗ്രഫർ, ടർണർ, വെൽഡർ, വയർമാൻ, എന്നീ തസ്തികകളിലാണ് ഒഴിവുകൾ വന്നിരിക്കുന്നത്.
ഈ തസ്തികകളിലേക്ക് അപേക്ഷിക്കേണ്ട വിദ്യാഭ്യാസ യോഗ്യത 50% മാർക്കോടെ പത്താം ക്ലാസ് വിജയമോ തത്തുല്യം ബന്ധപ്പെട്ട ട്രേഡിൽ നാഷനൽ ട്രേഡ് സർട്ടിഫിക്കറ്റ് ആവശ്യമാണ്. ഈ ജോലികൾക്കായി അപേക്ഷിക്കേണ്ട പ്രായപരിധി 15–24 വരെയാണ്. അർഹർക്ക് ഇളവുകൾ ലഭിക്കുന്നതാണ്.
യോഗ്യതാപരീക്ഷയിലെ മാർക്കിന്റെ അടിസ്‌ഥാനത്തിലാണ് യോഗ്യരായവരെ തിരഞ്ഞെടുക്കുന്നത്. ചട്ടപ്രകാരം സ്റ്റൈപെൻഡ് നൽകുന്നതാണ്. ഫീസ് 136 രൂപയാണ്. കൂടാതെ പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, സ്ത്രീകൾ എന്നിവർക്കു ഇളവുകളുണ്ടായിരിക്കും. ഇവർക്ക് 36 രൂപയാണ് ഫീസ്. വിശദവിവരങ്ങൾക്ക് www.wcr.indianrailways.gov.in എന്ന ഒഫീഷ്യൽ സൈറ്റ് സന്ദർശിക്കാവുന്നതാണ്.
https://www.facebook.com/Malayalivartha