ഭെല്ലില്‍ 200 എന്‍ജിനീയറിങ് ട്രെയ്‌നി
ഭാരത് ഹെവി ഇലക്ട്രോണിക്‌സ് ലിമിറ്റഡില്‍ ഗേറ്റ് 2016 വഴി എന്‍ജിനീയറിങ് ട്രെയ്‌നിയെ നിയമിക്കുന്നു. 200 ഒഴിവുകളാണുള്ളത്. മെക്കാനിക്കല്‍(115), ഇലക്ട്രിക്കല്‍ (60), ഇലക്ട്രോണിക്‌സ് (15), മെറ്റലര്‍ജിക്കല്‍ (10) എന്നിങ്ങനെയാണ് ഒഴിവുകള്‍.
ഗേറ്റ് പരീക്ഷക്ക് ലഭിക്കുന്ന സ്‌കോറിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുക
. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഭെല്ലില്‍ ഒരുവര്‍ഷം പരിശീലനം ലഭിക്കും. പരിശീലനസമയത്ത് 20,60046,500 നിരക്കിലും പരിശീലനം പൂര്‍ത്തിയായശേഷം 24,90050,500 നിരക്കിലും ശമ്പളം ലഭിക്കും.
യോഗ്യത: മെക്കാനിക്കല്‍/ ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്‌സ്/ മെറ്റലര്‍ജിക്കല്‍ എന്‍ജിനീയറിങ്/ ടെക്‌നോളജി ബിരുദം/ അഞ്ചുവര്‍ഷത്തെ ഇന്റര്‍ഗ്രേറ്റഡ് മാസ്റ്റര്‍ ബിരുദം, എന്‍ജിനീയറിങ്/ ടെക്‌നോളജി ഇരട്ട ബിരുദം.
പ്രായപരിധി: 27 വയസ്സ് കഴിയരുത്. അതായത് 1988 സെപ്റ്റംബര്‍ ഒന്നിനുശേഷം ജനിച്ചവരായിരിക്കണം. എന്‍ജിനീയറിങ്/ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍/മാനേജ്‌മെന്റ് ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് രണ്ടുവര്‍ഷത്തെ ഇളവ് ലഭിക്കും.
അപേക്ഷിക്കേണ്ട വിധം: ഗേറ്റ് പരീക്ഷക്ക് അപേക്ഷിച്ചവരാണ് ഭെല്ലില്‍ നിയമനത്തിന് അപേക്ഷിക്കേണ്ടത്.
www.careers.bhel.in എന്ന വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷയില്‍ ഗേറ്റ് 2016ന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ ചേര്‍ക്കണം.
ജനറല്‍, ഒ.ബി.സി വിഭാഗത്തിലുള്ളവര്‍ 250 രൂപ ഫീസ് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ \'പവര്‍ ജ്യോതി അക്കൗണ്ട് 31170378124\'ല്‍ നിക്ഷേപിക്കണം. ചലാന്‍ വെബ്‌സൈറ്റില്‍ ലഭിക്കും. ഓണ്‍ലൈനായി അപേക്ഷിച്ചാല്‍ ലഭിക്കുന്ന അക്‌നോളജ്‌മെന്റ് സ്‌ളിപിന്റെ പകര്‍പ്പ് ഫോട്ടോ പതിച്ച് സീനിയര്‍ ഡി.ജി.എം(എച്ച്.ആര്‍.എം), ഭാരത് ഹെവി ഇലക്ട്രോണിക്‌സ് ലിമിറ്റഡ്, ബോയ്‌ലര്‍ ഓക്‌സിലറീസ് പ്‌ളാന്റ്, ഇന്ദിര ഗാന്ധി ഇന്‍ഡസ്ട്രിയല്‍ കോംപ്‌ളക്‌സ്, റാണിപത്632401, തമിഴ്‌നാട് എന്ന വിലാസത്തില്‍ അയക്കണം. ഓണ്‍ലൈന്‍ അപേക്ഷയുടെ അവസാനതീയതി ഫെബ്രുവരി ഒന്ന്. പകര്‍പ്പ് ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി എട്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha