ഇസ്രയേലിലേക്ക് ഒരു ലക്ഷം തൊഴിലാളികളെ ആവശ്യമുണ്ട് യോഗ്യത : ഹമാസ് അനുകൂലി ആകരുത്; ഇന്റർവ്യൂ 27ന് ചെന്നൈയിൽ
ഹമാസ് തീവ്രവാദികളുടെ ആക്രമണത്തിന് ശേഷം രാജ്യത്ത് നിന്നും പുറത്താക്കിയ പാലസ്തീനികള്‍ക്ക് പകരം ഇന്ത്യാക്കാരെ ക്ഷണിച്ച് ഇസ്രയേല്‍. രാജ്യ പുനർനിർമാണത്തിനായാണ് ഇസ്രയേൽ ഇന്ത്യയിൽ നിന്നും ഒരു ലക്ഷം തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നത് .ഇസ്രായേൽ ഹമാസ് ആക്രമണത്തെത്തുടർന്ന്, 90,000 പലസ്തീനികളുടെ വർക്ക് പെർമിറ്റ് റദ്ദാക്കിയതിനാൽ ഇന്ത്യയിൽ നിന്നും ഒരു ലക്ഷം തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ രാജ്യത്തെ കമ്പനികളെ അനുവദിക്കണമെന്ന് ഇസ്രായേലിലെ ബിൽഡേഴ്സ് അസോസിയേഷൻ ആണ് ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെട്ടത്
ഈമാസം 27-ന് ഡല്‍ഹിയിലും ചെന്നൈയിലും നിര്‍മാണത്തൊഴിലാളികളുടെ തിരഞ്ഞെടുപ്പ് ആരംഭിക്കും. 10-15 ദിവസം നീളും. ഒരു ലക്ഷം പേരെ തിരഞ്ഞെടുക്കാനാണ് ഇസ്രയേല്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി ഇസ്രയേലില്‍നിന്നുള്ള ഉന്നതതല സംഘം അടുത്തയാഴ്ച ഇന്ത്യയിലെത്തും.
അതേസമയം ഹരിയാനയില്‍ നിന്ന് കൂടുതല്‍ തൊഴിലാളികളെ ഇസ്രയേലിലെത്തിക്കാനുള്ള ശ്രമം സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനായി 10,000 നിര്‍മാണത്തൊഴിലാളികളെ ഇസ്രയേലിലേക്ക് കയറ്റിവിടാനായി ഹരിയാന സര്‍ക്കാര്‍ പരസ്യം ചെയ്തിട്ടുണ്ട്. ഈ പരസ്യം ഇതിനോടകം വിമര്‍ശനങ്ങള്‍ ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. ചില തൊഴിലാളികളും പ്രതിപക്ഷ പാര്‍ട്ടികളും ഇതിനെതിരേ രംഗത്തു വന്നിട്ടുണ്ട്. യുദ്ധരംഗത്തേക്ക് തൊഴിലാളികളെ അയയ്ക്കുന്നതിനെയാണ് ഇവര്‍ ചോദ്യം ചെയ്യുന്നത്.
ഇസ്രയേലിലേക്ക് ഇന്ത്യന്‍ നിര്‍മാണത്തൊഴിലാളികളെ അയയ്ക്കുന്നതിനെക്കുറിച്ച് ഇതുവരെ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം പാര്‍ലമെന്റിനെ അറിയിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് ഹരിയാന സര്‍ക്കാരിന്റെ പരസ്യം വന്നത്. വിദേശ രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്യുന്ന ട്രാവല്‍ ഏജന്റുമാരുടെ ചതിക്കുഴിയില്‍ തൊഴിലാളികള്‍ അകപ്പെടാതിരിക്കാനാണ് തങ്ങള്‍ ഇങ്ങനെയൊരു പരസ്യം ചെയ്തതെന്നാണ് ഹരിയാന സര്‍ക്കാരിന്റെ വാദം. ഇസ്രയേലിലേക്ക് പോകാന്‍ താല്‍പര്യമില്ലാത്ത ഒരു തൊഴിലാളിയെപ്പോലും ഇക്കാര്യത്തില്‍ നിര്‍ബന്ധിക്കുകയില്ലെന്നും ഹരിയാന സര്‍ക്കാര്‍ വ്യക്തമാക്കി.
ഡിസംബര്‍ 15നാണ് ഇസ്രയേലില്‍ ജോലിയ്ക്കുള്ള പരസ്യം ഹരിയാനയിലെ പത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. പൊതുമേഖലാ സ്ഥാപനമായ ഹരിയാന കൗശല്‍ റോസ്ഗാര്‍ നിഗത്തിന്റെ പേരിലായിരുന്നു പരസ്യം. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കുള്ള സംസ്ഥാനം എന്ന നാണക്കേടില്‍ നില്‍ക്കവെയാണ് ഹരിയാനയില്‍ ഇങ്ങനെയൊരു പരസ്യം പ്രത്യക്ഷപ്പെട്ടത്.
വെസ്റ്റ് ബാങ്കിൽ നിന്നും ഗാസയിൽ നിന്നുമായി ഏകദേശം 1,40,000 പലസ്തീനികൾ യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് ഇസ്രയേലിൽ രേഖകളോടെയും അല്ലാതെയും ജോലി ചെയ്തിരുന്നുവെന്ന് സാമ്പത്തിക വിദഗ്ധനും പലസ്തീൻ അഥോറിറ്റിയിലെ മുൻ മന്ത്രിയുമായ സമീർ ഹുലൈലെ പറഞ്ഞു. ഇവരിൽ 10 ശതമാനം പേർ ഗാസയിൽ നിന്നുള്ളവരായിരുന്നു. യുദ്ധത്തിന്‍റെ പശ്ചാത്തലയിൽ രാജ്യം വിട്ടവരടക്കമുള്ള പലസ്തീനികൾക്ക് ഇനി ജോലി നൽകേണ്ടെന്നാണ് ഇസ്രയേലിന്‍റെ അനൗദ്യോഗിക തീരുമാനമെന്നാണു സൂചന. ചൈനീസ് തൊഴിലാളികളെ ഉപയോഗിച്ചാണ് ഇപ്പോൾ പല മേഖലകളും പ്രവർത്തിക്കുന്നത്.
വിവിധ സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടെ ആദ്യഘട്ടത്തില്‍ 10,000 തൊഴിലാളികളെയാണെടുക്കുകയെന്ന് ഇസ്രയേല്‍ ബില്‍ഡേഴ്സ് അസോസിയേഷന്‍ (ഐ.ബി. എ.) ഡെപ്യൂട്ടി ജനറല്‍ ഷായ് പൗസ്നെര്‍ ഇന്നലെ അറിയിച്ചു. സാഹചര്യം വിലയിരുത്തി 20,000 പേരെക്കൂടി പിന്നീടെടുക്കുമെന്നും വ്യക്തമാക്കി.
വെസ്റ്റ് ബാങ്കില്‍നിന്നുള്ള 80,000 പലസ്തീന്‍കാരും ഗാസയില്‍നിന്നുള്ള 17,000 പേരുമാണ് ഇസ്രയേലിലെ നിര്‍മാണമേഖലയില്‍ ജോലിചെയ്തിരുന്നത്. ഒക്ടോബര്‍ ഏഴിന് ഹമാസ് ആക്രമണം നടത്തിയതിനുപിന്നാലെ ഇവരുടെ തൊഴില്‍ പെര്‍മിറ്റ് ഇസ്രയേല്‍ റദ്ദാക്കി. ഇതോടെയാണ് നിര്‍മാണമേഖല പ്രതിസന്ധിയിലായത്.
ഇന്ത്യയില്‍നിന്ന് തൊഴിലാളികളെ കൊണ്ടുചെല്ലാന്‍ അനുവദിക്കണമെന്ന് ഐ.ബി.എ. ഇസ്രയേല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും തമ്മില്‍ ചൊവ്വാഴ്ച നടത്തിയ ഫോണ്‍സംഭാഷണത്തില്‍ ഇസ്രയേലിലേക്കുള്ള തൊഴിലാളികളുടെ വരവ് വേഗത്തിലാക്കുന്നകാര്യം ചര്‍ച്ചചെയ്തിരുന്നു.
യുദ്ധം രൂക്ഷമായിരിക്കെ, നിർണായക മേഖലകളിൽ ജോലി ചെയ്തുവന്നിരുന്ന പലസ്തീൻ തൊഴിലാളികളുടെ അഭാവം ഉയർത്തുന്ന അടിയന്തര വെല്ലുവിളികൾ നേരിടാനാണ് വിദഗ്ധരും അവിദഗ്ധരുമായ ഇന്ത്യൻ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള ശ്രമങ്ങൾ. നിർമാണ വ്യവസായത്തിലെ വിവിധ മേഖലകൾക്ക് തൊഴിലാളികളെ വൻതോതിൽ കൂടിയേ തീരൂ. പലസ്തീനികൾക്കുള്ള വർക്ക് പെർമിറ്റുകൾ പെട്ടെന്ന് പിൻവലിക്കുന്നത് നിലവിലുള്ള വൻകിട പ്രോജക്റ്റുകളും പ്രവർത്തനങ്ങളും പ്രതിസന്ധിയിലാക്കും. ഈ സാഹചര്യത്തിൽ വിദേശ ജോലിക്കാരെ അടിയന്തരമായി ആവശ്യമുണ്ട്- സംഘടനാ വക്താക്കൾ പറഞ്ഞു.
https://www.facebook.com/Malayalivartha