പ്ലസ്ടു ഉള്ളവർക്ക് കിടിലൻ അവസരം; 400 ഒഴിവുകൾ;ശമ്പളം 56000രൂപ!!
കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ഇപ്പോൾ നാഷണൽ ഡിഫെൻസ് അക്കാദമി (NDA) & നേവൽ അക്കാദമി (NA) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
മിനിമം പ്ലസ്ടു യോഗ്യത ഉള്ളവർക്ക് നാഷണൽ ഡിഫെൻസ് അക്കാദമി (NDA) &നേവൽ അക്കാദമി (NA) പോസ്റ്റുകളിൽ ആയി മൊത്തം 400 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ കേന്ദ്ര സർക്കരിന്റെ കീഴിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓൺലൈൻ ആയി 2024 ജനുവരി 9 വരെ അപേക്ഷിക്കാം.
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ യുടെ പുതിയ നോട്ടിഫിക്കേഷൻ അനുസരിച്ച് ഇപ്പോൾ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം ഇങ്ങനെയാണ്
1. നാഷണൽ ഡിഫെൻസ് അക്കാദമി – ആർമി 208 ( 10 ഒഴിവുകൾ സ്ത്രീകൾക്ക് മാത്രം )
2. നാഷണൽ ഡിഫെൻസ് അക്കാദമി – നേവി 42 ( 12 ഒഴിവുകൾ സ്ത്രീകൾക്ക് മാത്രം )
3. നാഷണൽ ഡിഫെൻസ് അക്കാദമി – എയർ ഫോഴ്സ് (i) ഫ്ലയിങ് – 92 ( 02 ഒഴിവുകൾ സ്ത്രീകൾക്ക് മാത്രം) (ii) ഗ്രൗണ്ട് ഡ്യൂട്ടീസ് (Tech) – 18 ( 02 ഒഴിവുകൾ സ്ത്രീകൾക്ക് മാത്രം) (iii) ഗ്രൗണ്ട് ഡ്യൂട്ടീസ് (നോൺ ടെക്) – 10 ( 02 ഒഴിവുകൾ സ്ത്രീകൾക്ക് മാത്രം)
4. നേവൽ അക്കാദമി (10+2 കേഡറ്റ് എൻട്രി സ്കീം) 30 ( 09 ഒഴിവുകൾ സ്ത്രീകൾക്ക് മാത്രം)
ടോട്ടൽ 400
2005 ജൂലൈ 02-ന് മുമ്പും 2008 ജൂലൈ 1-ന് ശേഷവും ജനിച്ച അവിവാഹിതരായ പുരുഷന്മാർക്കും /സ്ത്രീകൾക്കും മാത്രമേ അപേക്ഷിക്കാൻ അർഹതയുള്ളൂ.
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ൻറെ പുതിയ നോട്ടിഫിക്കേഷൻ അനുസരിച്ച് നാഷണൽ ഡിഫെൻസ് അക്കാദമി (NDA) & നേവൽ അക്കാദമി (NA) തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് വിദ്യാഭ്യാസ യോഗ്യത നാഷണൽ ഡിഫൻസ് അക്കാദമിയുടെ ആർമി വിംഗിനായി അപേക്ഷിക്കുന്നവർ :- 12-ാം ക്ലാസ് പാസായിരിക്കണം അല്ലെങ്കിൽ ഒരു സംസ്ഥാന വിദ്യാഭ്യാസ ബോർഡോ സർവകലാശാലയോ നടത്തുന്ന തത്തുല്യ പരീക്ഷ പാസായിരിക്കണം.
നാഷണൽ ഡിഫൻസ് അക്കാദമിയുടെ എയർഫോഴ്‌സ്, നേവൽ വിംഗുകൾക്കും ഇന്ത്യൻ നേവൽ അക്കാദമിയിലെ 10+2 കേഡറ്റ് എൻട്രി സ്‌കീമിനും അപേക്ഷിക്കുന്നവർ 10+2 സ്‌കൂൾ വിദ്യാഭ്യാസത്തിന്റെ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവയ്‌ക്കൊപ്പം 12-ാം ക്ലാസ് പാസായിരിക്കണം
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) യുടെ 400 ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ അപേക്ഷാ ഫീസ് 400 രൂപയാണ്. ഉദ്യോഗാർഥികൾക്ക് ഈ ഫീസ് ഓൺലൈൻ വഴി നെറ്റ്ബാങ്ക്,ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് പണം അടക്കാം. എസ് സി / എസ് ടി / സ്ത്രീകൾ എന്നിവർക്ക് ഫീസില്ല .
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ വിവിധ നാഷണൽ ഡിഫെൻസ് അക്കാദമി (NDA) & നേവൽ അക്കാദമി (NA) ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർഥികൾ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂർണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈൽ ഫോൺ , കമ്പ്യൂട്ടർ ഉപയോഗിച്ച് ഓൺലൈൻ വഴി അപേക്ഷിക്കാം.
അപേക്ഷ അയക്കേണ്ട അവസാന തിയതി 2024 ജനുവരി 9 വരെ. അപേക്ഷ എങ്ങനെ സമർപ്പിക്കാം, എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാൻ ഡിസ്ക്രിപ്ഷനിൽ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹൃത്തുകൾക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
ഒഫീഷ്യൽ വെബ്സൈറ്റ് https://upsc.gov.in/
https://www.facebook.com/Malayalivartha