ഐ ബിയിൽ പുതിയ വിജ്ഞാപനം; 226 ഒഴിവുകൾ; അവസാന തിയതി 2024 ജനുവരി 12 വരെ!!!
കേന്ദ്ര സർക്കാരിന്റെ കീഴിൽ ഇന്റലിജൻസ് ബ്യൂറോയിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. ഇന്റലിജൻസ് ബ്യൂറോ ഇപ്പോൾ അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ, ഗ്രേഡ് -II/ ടെക്നിക്കൽ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
വിവിധ യോഗ്യത ഉള്ളവർക്ക് അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ, ഗ്രേഡ് -II/ ടെക്നിക്കൽ തസ്തികകളിൽ ആയി മൊത്തം 226 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓൺലൈൻ ആയി 2023 ഡിസംബർ 23 മുതൽ 2024 ജനുവരി 12 വരെ അപേക്ഷിക്കാം.
ഇന്റലിജൻസ് ബ്യൂറോയുടെ പുതിയ നോട്ടിഫിക്കേഷൻ അനുസരിച്ച് ഇപ്പോൾ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം
കമ്പ്യൂട്ടർ സയൻസ് & ഇൻഫർമേഷൻ ടെക്നോളജി 79
ഇലക്ട്രോണിക്സ് & കമ്മ്യൂറ്റേഷൻസ് 147
ആകെ 226
ഇന്റലിജൻസ് ബ്യൂറോയിൽ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി 18 മുതൽ 27 വരെ ..ഇന്റലിജൻസ് ബ്യൂറോയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിർബന്ധമായും ഗേറ്റ് 2021 അല്ലെങ്കിൽ 2022 അല്ലെങ്കിൽ 2023 ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷനിൽ (ഗേറ്റ് കോഡ്: EC) , അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് & ഇൻഫർമേഷൻ ടെക്‌നോളജിയിൽ (ഗേറ്റ് കോഡ് CS) യോഗ്യതാ കട്ട്-ഓഫ് മാർക്ക് നേടിയിരിക്കണം:
സർക്കാർ അംഗീകൃത സർവകലാശാല/കോളേജ്/ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന്. ബി.ഇ അല്ലെങ്കിൽ ബി.ടെക് ഇനിപ്പറയുന്ന മേഖലകളിൽ: ഇലക്ട്രോണിക്സ് അല്ലെങ്കിൽ ഇലക്ട്രോണിക്സ് & ടെലി-കമ്മ്യൂണിക്കേഷൻ അല്ലെങ്കിൽ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ അല്ലെങ്കിൽ ഇലക്ട്രിക്കൽ&ഇലക്ട്രോണിക്സ് അല്ലെങ്കിൽ ഇൻഫർമേഷൻ ടെക്നോളജി അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ്; അഥവാ
സർക്കാർ അംഗീകൃത സർവകലാശാല/കോളേജ്/ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഇലക്‌ട്രോണിക്‌സ് അല്ലെങ്കിൽ ഫിസിക്‌സിനൊപ്പം ഇലക്‌ട്രോണിക്‌സ് അല്ലെങ്കിൽ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിനൊപ്പം സയൻസിൽ ബിരുദാനന്തര ബിരുദം; അല്ലെങ്കിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദാനന്തര ബിരുദം; ഉണ്ടായിരിക്കണം
ഇന്റലിജൻസ് ബ്യൂറോയുടെ 226 ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ അപേക്ഷാ ഫീസ് 200 രൂപ .SC/ST/ PWD / സ്ത്രീകൾ എന്നിവർക്ക്
Rs. 100/-രൂപ
ഇന്റലിജൻസ് ബ്യൂറോ വിവിധ അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ, ഗ്രേഡ് -II/ ടെക്നിക്കൽ ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർഥികൾ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂർണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈൽ ഫോൺ , കമ്പ്യൂട്ടർ ഉപയോഗിച്ച് ഓൺലൈൻ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2024 ജനുവരി 12 വരെ. അപേക്ഷ എങ്ങനെ സമർപ്പിക്കാം, എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാൻ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകൾക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
ഒഫീഷ്യൽ വെബ്സൈറ്റ് https://www.mha.gov.in/
https://www.facebook.com/Malayalivartha