സർക്കാർ ജോലി ഇല്ലെന്നോ ? വിഷമിക്കേണ്ട; LD ക്ലാർക്ക് വിജ്ഞാപനം വന്നു; 5000+ ഒഴിവുകൾ; യോഗ്യത : പത്താം ക്ലാസ്സ് !!
കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. കേരള പബ്ലിക് സർവീസ് കമ്മീഷൻ ഇപ്പോൾ ക്ലാർക്ക് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സർവീസ് കമ്മീഷൻ വഴി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് യോഗ്യത ഉള്ളവർക്ക് ക്ലാർക്ക് പോസ്റ്റുകളിലായി 5000+ ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി കേരള പി.എസ്.സിയുടെ വൺ ടൈം പ്രൊഫൈൽ വഴി ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
നല്ല ശമ്പളത്തിൽ കേരള സർക്കാരിന്റെ കീഴിൽ വിവിധ വകുപ്പുകളിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓൺലൈൻ ആയി 2024 ജനുവരി 3 വരെ അപേക്ഷിക്കാം.
കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിൽ ജോലി ആഗ്രഹിക്കുന്ന ആളുകൾക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. കേരള പബ്ലിക് സർവീസ് കമ്മീഷൻ യുടെ പുതിയ നോട്ടിഫിക്കേഷൻ അനുസരിച്ച് ഇപ്പോൾ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം
തിരുവനന്തപുരം 647
2 കൊല്ലം 407
3 പത്തനംതിട്ട 337
4 ആലപ്പുഴ 331
5 കോട്ടയം 358
6 ഇടുക്കി 275
7 എറണാകുളം 578
8 തൃശൂർ 485
9 പാലക്കാട് 390
10 മലപ്പുറം 541
11 കോഴിക്കോട് 417
12 വയനാട് 199
13 കണ്ണൂർ 448
14 കാസർഗോഡ് 186
വിവിധ ഡിപ്പാർട്ട്മെന്റിൽ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി 18 നും 36 നും ഇടയിൽ ആയിരിക്കണം .കേരള പബ്ലിക് സർവീസ് കമ്മീഷൻ ൻറെ പുതിയ നോട്ടിഫിക്കേഷൻ അനുസരിച്ച് ക്ലാർക്ക് തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിർബന്ധമായും 10-ാം ക്ലാസ്സ് പാസായിരിക്കണം.
കേരള പബ്ലിക് സർവീസ് കമ്മീഷൻ ന്റെ ജോലി ഒഴിവുകളിലേക്ക് അപേക്ഷിച്ച് കഴിഞ്ഞാൽ , ഈ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എഴുത്ത് / ഒ.എം.ആർ / ഓൺലൈൻ പരീക്ഷ നടത്തുകയാണെങ്കിൽ പരീക്ഷ എഴുതുമെന്ന് സ്ഥിരീകരണം അപേക്ഷകർ തങ്ങളുടെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ വഴി നൽകേണ്ടതാണ്. അപ്രകാരം സ്ഥിരീകരണം നൽകുന്നവർക്ക് മാത്രം അഡ്മിഷൻ ടിക്കറ്റ് ജനറേറ്റ് ചെയ്ത് അത് ഡൗൺലോഡ് ചെയ്യുന്നതിനുള്ള സൗകര്യം, പരീക്ഷാ തീയതി വരെയുള്ള അവസാനത്തെ 15 ദിവസങ്ങളിൽ ലഭ്യമാകുന്നതാണ്.
നിശ്ചിത സമയത്തിനുള്ളിൽ സ്ഥിരീകരണം നൽകാത്ത ഉദ്യോഗാർത്ഥികളുടെ അപേക്ഷകൾ നിരുപാധികം നിരസിക്കപ്പെടുന്നതാണ്. സ്ഥിരീകരണം നൽകേണ്ടതായ കാലയളവ് സംബന്ധിച്ച തീയതികളെകുറിച്ചും അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്ന തീയതി സംബന്ധിച്ചുമുള്ള വിവരങ്ങൾ ബന്ധപ്പെട്ട പരീക്ഷ ഉൾപ്പെടുന്ന പരീക്ഷാകലണ്ടറിൽ പ്രസിദ്ധപ്പെടുത്തുന്നതാണ് . ഇതു സംബന്ധിച്ച അറിയിപ്പ് ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിലും അതിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിലും നൽകുന്നതാണ്
ഒഫീഷ്യൽ വെബ്സൈറ്റ് https://www.keralapsc.gov.in/
https://www.facebook.com/Malayalivartha