ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ സ്ഥിര ജോലി; 317 ഒഴിവുകള്‍... 56,000 രൂപ തുടക്ക ശമ്പളം!!!
പ്രധിരോധ വകുപ്പിന് കീഴിലുള്ള എയര്‍ ഫോഴ്സില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഇന്ത്യൻ എയർ ഫോഴ്സ് ഇപ്പോള്‍ എയർ ഫോഴ്സ് കോമണ് അഡ്മിഷൻ ടെസ്റ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രി, ഡിപ്ലോമ ഉള്ളവര്‍ക്ക് എയർ ഫോഴ്സ് കോമണ് അഡ്മിഷൻ ടെസ്റ്റ് (AFCAT) പോസ്റ്റുകളിലായി മൊത്തം 317 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.
നല്ല ശമ്പളത്തില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഡിസംബര്‍ 1 മുതല്‍ 2023 ഡിസംബര്‍ 30 വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക, കാരണം അവസാന ദിവസങ്ങളില്‍ സര്‍വര്‍ ബിസി ആകാന്‍ സാധ്യതയുണ്ട്.
ഇന്ത്യൻ എയർ ഫോഴ്സ് (IAF) ന്‍റെ പുതിയ നോട്ടിഫിക്കേഷൻ അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം 317 ആണ്
ഇന്ത്യൻ എയർ ഫോഴ്സ് (IAF) ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി 20 to 24 വയസ്സാണ് .: കോഴ്സ് ആരംഭിക്കുന്ന സമയത്ത് അപേക്ഷകർ അവിവാഹിതരായിരിക്കണം, പരിശീലന വേളയിൽ വിവാഹം അനുവദനീയമല്ല. പരിശീലന കാലയളവിൽ വിവാഹം കഴിക്കുന്ന ഒരു ഉദ്യോഗാർത്ഥിയെ ഡിസ്ചാർജ് ചെയ്യുകയും സർക്കാർ ചെലവഴിച്ച എല്ലാ ചെലവുകളും തിരികെ നൽകാൻ ബാധ്യസ്ഥനാകുകയും ചെയ്യും.
ആവശ്യമായ വിദ്യാഭ്യാസ യോഗ്യത. ഔദ്യോഗിക വിജ്ഞാപനത്തില്‍ വിശദമാക്കിയിട്ടുണ്ട് .അപേക്ഷാ ഫീസ് 550 രൂപ. ഇന്ത്യൻ എയർ ഫോഴ്സ് (IAF) വിവിധ എയർ ഫോഴ്സ് കോമണ് അഡ്മിഷൻ ടെസ്റ്റ് (AFCAT) ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഡിസ്ക്രിപ്ഷനിൽ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.
അപേക്ഷ അയക്കേണ്ട അവസാന തിയതി 2023 ഡിസംബര്‍ 30 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
Official website https://afcat.cdac.in/
https://www.facebook.com/Malayalivartha