ആർ പി എഫ് വിജ്ഞാപനം; പത്താം ക്ലാസ്സ് ഉള്ളവര്‍ക്ക് അവസരം; 2250 ഒഴിവുകള്‍; ഉടൻ അപേക്ഷിക്കൂ!!
ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (RPF) ഇപ്പോള്‍ കോൺസ്റ്റബ്ൾസ് & സബ്-ഇൻസ്പെക്ടർസ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
മിനിമം പത്താം ക്ലാസ്സ് , ഡിഗ്രി ഉള്ളവര്‍ക്ക് കോൺസ്റ്റബ്ൾസ് & സബ്-ഇൻസ്പെക്ടർസ് (SI) പോസ്റ്റുകളില്‍ ആയി മൊത്തം 2250 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ റെയില്‍വേക്ക് കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി ഉടന്‍ തന്നെ നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിക്കും.
റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിന്റെ പുതിയ നോട്ടിഫിക്കേഷൻ അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം കോൺസ്റ്റബിൾ 2000 സബ്-ഇൻസ്പെക്ടർ 250 ആകെ 2250 ഒഴിവുകൾ. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിൽ വന്ന ജോലി ഒഴിവുകളിലേക്ക് കോൺസ്റ്റബിൾ തസ്തികയിലേക്ക് 18 മുതൽ 25 വയസ്സുവരെയും സബ്-ഇൻസ്പെക്ടർ തസ്തികയിലേക്ക് 20 മുതൽ 25 വയസ്സുവരെയും അപേക്ഷിക്കാം.
റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിന്റെ പുതിയ നോട്ടിഫിക്കേഷൻ അനുസരിച്ച് കോൺസ്റ്റബ്ൾസ് & സബ്-ഇൻസ്പെക്ടർ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് വിദ്യാഭ്യാസ യോഗ്യത. കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ ബിരുദധാരികൾ ആയിരിക്കണം. സബ്-ഇൻസ്‌പെക്ടർ പോസ്റ്റിലേക്ക് അപേക്ഷിക്കുന്നവർക്ക് SSLC മതി.
നിയമനം മൂന്നുഘട്ട പരീക്ഷകളുടെ അടിസ്ഥാനത്തിലാണ്.
ഫേസ് I കമ്പ്യൂട്ടർ ബേയ്സ്ഡ് ടെസ്റ്റ് (CBT)
ഫേസ് II ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് (PET) & ഫിസിക്കൽ മെഷർമെന്റ് ടെസ്റ്റ്
ഫേസ് III ഡോക്യുമെന്റ് വെരിഫിക്കേഷൻ ആയിരിക്കും.
കമ്പ്യൂട്ടർ ബേയ്സ്ഡ് ടെസ്റ്റിൽ കണക്ക് 35 മാർക്ക്, ജനറൽ ഇന്റലിജൻസ് & റീസണിങ് 35 മാർക്ക് ജനറൽ അവെർനസ് 50 മാർക്ക്, ആകെ 120 മാർക്കിനുള്ള പരീക്ഷ ആയിരിക്കും. ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് (PET) & ഫിസിക്കൽ മെഷർമെന്റ് ടെസ്റ്റ് എന്നിവയെ കുറിച്ചുള്ള വിശദവിവരങ്ങൾ ഒഫീഷ്യൽ വെബ്സൈറ്റിൽ കൊടുത്തിട്ടുണ്ട്.
റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (RPF) 2250 ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ് ജനറൽ / OBC /EWS Rs. 500/-രൂപയും SC / ST / PWD Rs. 250/-രൂപയുമാണ്. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിൽ വിവിധ കോൺസ്റ്റബ്ൾസ് & സബ്-ഇൻസ്പെക്ടർസ് ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം. അപേക്ഷിക്കുന്നതിന് മുമ്പ് ഉദ്യോഗാര്‍ഥികള്‍ ഡിസ്ക്രിപ്ഷനിൽ കൊടുത്ത ഒഫീഷ്യൽ നോട്ടിഫിക്കേഷൻ പൂര്‍ണ്ണമായും ശ്രദ്ധിച്ചു വായിച്ചു മനസ്സിലാക്കുക.
ഒഫീഷ്യല്‍ വെബ്സൈറ്റ് http://www.rpf.indianrailways.gov.in/
https://www.facebook.com/Malayalivartha