യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയിൽ 300 ഒഴിവുകൾ; ജനുവരി 6 വരെ അപേക്ഷിക്കാം!!
കേന്ദ്ര സർക്കാരിന്റെ കീഴിൽ യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ്ന് കീഴിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് ഇപ്പോൾ അസിസ്റ്റന്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ഡിഗ്രി യോഗ്യത ഉള്ളവർക്ക് അസിസ്റ്റന്റ് തസ്ഥികകളിയായി മൊത്തം 300 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം.
നല്ല ശമ്പളത്തിൽ കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓൺലൈൻ ആയി 2024 ജനുവരി 6 വരെ അപേക്ഷിക്കാം. യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് യുടെ പുതിയ നോട്ടിഫിക്കേഷൻ അനുസരിച്ച് ഇപ്പോൾ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം 300 ആണ്. കേരളത്തിൽ 30 ഒഴിവുകൾ ഉണ്ട്.
യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിൽ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി 21 മുതൽ 30 വയസ്സുവരെയാണ് .യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് ൻറെ പുതിയ നോട്ടിഫിക്കേഷൻ അനുസരിച്ച് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ആവശ്യമായ വിദ്യാഭ്യാസ യോഗ്യത അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ബിരുദവും റിക്രൂട്ട്‌മെന്റ് ചെയ്യുന്ന സംസ്ഥാനത്തിന്റെ പ്രാദേശിക ഭാഷ വായിക്കാനും എഴുതാനും സംസാരിക്കാനുമുള്ള അറിവ് ഉണ്ടായിരിക്കണം എന്നുമാണ്.
യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡിൽ 300 ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ അപേക്ഷാ ഫീസ്1000 രൂപയാണ് .SC / ST / ബെഞ്ച്മാർക്ക് വൈകല്യമുള്ള വ്യക്തികൾ (PwBD), കമ്പനിയിലെ സ്ഥിരം ജീവനക്കാർ - 250/- രൂപ മതി.
യോഗ്യരായ ഉദ്യോഗാർഥികൾ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂർണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈൽ ഫോൺ , കമ്പ്യൂട്ടർ ഉപയോഗിച്ച് ഓൺലൈൻ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 2024 ജനുവരി 6 വരെ.
അപേക്ഷ എങ്ങനെ സമർപ്പിക്കാം, എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാൻ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകൾക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
ഒഫീഷ്യൽ വെബ്സൈറ്റ് https://uiic.co.in/
https://www.facebook.com/Malayalivartha