ദുബായിൽ കൂടുതൽ ഡിമാൻഡും ശമ്പളവും; ഈ 7 ജോലികൾക്ക്!!!
യുഎഇയിലെ തൊഴിലില്ലായ്മ നിരക്ക് 2024-ൽ വളരെ അധികം കുറയുമെന്നും അത് 3.10 ശതമാനം മാത്രമായിരിക്കുമെന്നുമാണ് റിപ്പോർട്ട്. തൊഴിൽ വിപണി പുതുവർഷത്തിൽ കൂടുതൽ ശക്തമായിരിക്കുമെന്നാണ് ഈ റിപ്പോർട്ടുകൾ കാണിക്കുന്നത്. മലയാളികൾ ഉൾപ്പെടെ യുഎഇയിൽ ജോലി അന്വേഷിക്കുന്നവർക്ക് എല്ലാം തന്നെ ഇതൊരു സന്തോഷ വാർത്തയാണ്. പക്ഷെ യു എ ഇ യിൽ ഏതെല്ലാം മേഖലകളിലേക്കാണ് കൂടുതൽ ആൾക്കാരെ ആവശ്യമുള്ളത് എന്നറിഞ്ഞ് ആ മേഖലകളിലേക്ക് അപേക്ഷിക്കാനാണ് ശ്രദ്ധിക്കേണ്ടത് .
എക്കണോമി മിഡിൽ ഈസ്റ്റ് ഏത് മേഖലയിലെ ജോലിക്കാണ് ഏറ്റവും കൂടുതൽ ഡിമാൻഡ് എന്നതിനെ കുറിച്ച് ഒരു പട്ടിക പുറത്തുവിട്ടിട്ടുണ്ട് . ഇത് പ്രകാരം ഈ വർഷം,യുഎഇ തൊഴിൽ വിപണി അഞ്ച് പ്രധാന മേഖലകളിളാണ് ഗണ്യമായ വളർച്ച പ്രതീക്ഷിക്കുന്നത്. ഇൻഫർമേഷൻ ടെക്നോളജി, ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, കൺസ്ട്രക്ഷൻ, ഓയിൽ ആൻഡ് ഗ്യാസ്, റിന്യൂവബിൾ എനർജി, ടൂറിസം എന്നീ മേഖലകളിലായിരിക്കും 2024 ൽ ഏറ്റവും കൂടുതൽ ജോലി സാധ്യത ഉണ്ടായിരിക്കുക.
2030 ആകുമ്പോഴേക്കും യുഎഇയുടെ മൊത്ത ആഭ്യന്തര വിപണിയിൽ 14 ശതമാനം സംഭാവന നൽകുക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയുമായി ബന്ധപ്പെട്ടായിരിക്കും. ലോജിസ്റ്റിക്‌സ്, ഫിനാൻസ്, ഹെൽത്ത്‌കെയർ എന്നിവയുൾപ്പെടെ - ഒന്നിലധികം മേഖലകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് സ്വാധീനം ശക്തിപ്പെടുത്തുകയും നിരവധി പേർക്ക് തൊഴിൽ അവസരം നൽകുകയും ചെയ്യും.
2. സൈബർ സുരക്ഷാ പ്രൊഫഷണലുകളുടെ ആവശ്യകത വര്ധിക്കുന്നതിനാൽ ഈ മേഖലയിൽ വലിയ തോതിൽ തൊഴിൽ അവസരങ്ങളുണ്ടായേക്കും എന്നാണു പ്രതീക്ഷക്കുന്നത് .
3. ഡിജിറ്റൽ മാർക്കറ്റിംഗ് വിദഗ്ധർ
ഡിജിറ്റൽ മാർക്കറ്റിംഗിന്റെ ഭാഗമായ സോഷ്യൽ മീഡിയ മാർക്കറ്റിംഗ്, കണ്ടന്റ് ക്രിയേഷൻ, ഡിജിറ്റൽ മാർക്കറ്റിങ്, സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസേഷൻ എന്നിവയിലേക്ക് കൂടുതൽ തൊഴിലാളികൾക്ക് അവസരം ലഭിക്കും
4. ഇ-കൊമേഴ്‌സ് വിദഗ്ധർ
2027 വരെ യുഎഇയുടെ ഇ-കൊമേഴ്‌സ് വിപണി 4 ശതമാനം വാർഷിക നിരക്കിൽ വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓൺലൈൻ മാർക്കറ്റ്‌പ്ലേസുകൾ കൈകാര്യം ചെയ്യുന്നതിനും ഒപ്റ്റിമൈസ് ചെയ്യുന്നത്തിനും കഴിവുള്ളവരെയാണ് ഈ മേഖലയ്ക്ക് ആവശ്യം .
5. ഹെൽത്ത് കെയർ പ്രൊഫഷണലുകൾ ഏത് സമയത്തും ജോലി സാധ്യതയുള്ള മേഖലയാണ് ആരോഗ്യ മേഖല. 11 ദശലക്ഷം ആളുകൾക്ക് സേവനം നൽകാനും ക്ലീവ്‌ലാൻഡ് ക്ലിനിക്ക്, മയോ ക്ലിനിക്ക് തുടങ്ങിയ സ്പെഷ്യാലിറ്റി ആശുപത്രികളുള്ള ഒരു മെഡിക്കൽ ടൂറിസം ഹബ്ബായി യുഎഇയിലെ ആരോഗ്യ മേഖല വളരുകയാണ്. ഇവിടേയ്ക്ക് ആരോഗ്യ വിദഗ്ധരുടെ സേവനം അത്യാവശ്യമായി വരുന്ന കാലഘട്ടമാണ്.
6. ടൂറിസം, ഹോസ്പിറ്റാലിറ്റി പ്രൊഫഷണലുകൾ
ദുബായ് ഉൾപ്പെടെ നിരവധി പ്രമുഖ ആഗോള ടൂറിസ്റ്റ് കേന്ദ്രങ്ങളുള്ള രാജ്യമാണ് യുഎഇ. 2023-ന്റെ ആദ്യ മൂന്ന് പാദങ്ങളിൽ, ദുബായിൽ മാത്രം 13.9 ദശലക്ഷം സന്ദർശകരെങ്കിലും ഉണ്ടായിരുന്നു . കുതിച്ചുയരുന്ന ടൂറിസം, ഹോസ്പിറ്റാലിറ്റി വ്യവസായം വർധിക്കുന്നു എന്നതിനർത്ഥം നിരവധി തൊഴിലവസരങ്ങൾ എന്ന് കൂടിയാണ്. ഈ മേഖലയിൽ, ടൂർ ഗൈഡുകളും ഷെഫുകളും മുതൽ ഹോട്ടൽ ജീവനക്കാർ വരെ വൈവിധ്യമാർന്ന പ്രൊഫഷണലുകളെ ആവശ്യമാണ്.
7. റിന്യൂവബിൾ എനർജി എൻജിനീയർമാർ 2030-ഓടെ പുനരുപയോഗ ഊർജ ശേഷി മൂന്നിരട്ടിയാക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്. പുനരുപയോഗ ഊർജ എൻജിനീയർമാരുടെ ജോലി സാധ്യതയും രാജ്യത്ത് വർധിച്ച് വരുന്നു. സൗരോർജ്ജ, കാറ്റ് പവർ പ്ലാന്റുകൾ പോലുള്ള പുനരുപയോഗ ഊർജ സംവിധാനങ്ങൾ രൂപകൽപ്പന ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും പരിപാലിക്കുന്നതിലും ഈ പ്രൊഫഷണലുകൾ പ്രധാന പങ്കുവഹിക്കുന്നു.
https://www.facebook.com/Malayalivartha