വിദേശ ജോലി ആണോ ലക്ഷ്യം ? കണ്ണഞ്ചിപ്പിക്കുന്ന സാലറി ഈ മേഖലകളിൽ മാത്രം റിസ്ക്ക് എടുക്കരുത് !!
ഇന്ന് വിദേശ ജോലി എന്നതിൽ വലിയ പുതുമ ഒന്നുമില്ല. കേരളത്തിൽ നിന്ന് ധാരാളം പേര് ജോലിക്കായും പഠനത്തിനായും വിദേശങ്ങളിലേക്ക് പോകുന്നുണ്ട്. പലരും വിദേശങ്ങളിൽ സ്ഥിര താമസമാക്കിയിട്ടുമുണ്ട്. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം മുൻപൊക്കെ പാസ്‌പോർട്ടും വിസയുമായി വിദേശത്തേയ്ക്ക് പോകുമ്പോൾ ഏതെങ്കിലും ഒരു ജോലിയിൽ കയറിപ്പറ്റാം എന്ന മോഹവുമായാണ് ആളുകൾ വിമാനം കയറിയിരുന്നത്. എന്നാൽ ഇപ്പോൾ സ്ഥിതി മാറി. ഇപ്പോഴും വിദേശത്തു ജോലി സാദ്ധ്യതകൾ ഉണ്ടെങ്കിലും വിഡി താമസച്ചെലവും മറ്റുമായി തട്ടിച്ചു നോക്കുമ്പോൾ മെച്ചപ്പെട്ട ശമ്പളമുള്ള ജോലികൾ ചില മേഖലകളിൽ മാത്രമാണ് ഉള്ളത്. ജോലി സാധ്യതയ്ക്കനുസരിച്ചുള്ള പരിശീലനം ലഭിച്ചതിനു ശേഷം മാത്രമേ വിദേശ ജോലികളെ കുറിച്ച് ചിന്തിക്കാവൂ.
അമേരിക്കൻ ഐക്യ നാടുകളിലും, യൂറോപ്യൻ രാജ്യങ്ങളിലും ഉയർന്ന ശമ്പളമാണ് പല തൊഴിൽ മേഖലയിലും ലഭിക്കുന്നത്.പക്ഷെ ഇവിടെ എടുത്തു പറയേണ്ട കാര്യം അഭ്യസ്ത വിദ്യരായ ഉദ്യോഗാർഥികൾക്ക് മാത്രമാണ് കണ്ണഞ്ചപ്പിക്കുന്ന സാലറി പാക്കേജുകൾ വിദേശ രാജ്യങ്ങൾ വാഗ്ദാനം ചെയ്യുന്നത്. മെഡിക്കൽ, സയൻസ്, ടെക്, ഫിനാൻസ് എന്നീ മേഖലകളിലാണ് ഏറ്റവും കൂടുതൽ ശമ്പള സാധ്യതയുള്ളത്. യു.കെ, യു.എസ്.എ, കാനഡ, യൂറോപ്യൻ രാഷ്ട്രങ്ങൾ എന്നിവദങ്ങളിലെല്ലാം ഈ ജോലികക്ക് ഇപ്പോഴും ഡിമാന്റുണ്ട് , ശമ്പള കാര്യത്തിലും ഈ ജോലികൾ തന്നെയാണ് മുന്നിൽ നിൽക്കുന്നത്.
ആരോഗ്യ മേഖല
വിദേശത്ത് ഏറ്റവും കൂടുതൽ തൊഴിലവസരമുള്ള മേഖലയാണ് ആരോഗ്യ മേഖല. പ്രത്യേകിച്ച് നഴ്‌സിങ് മേഖലയിൽ മലയാളികളടക്കമുള്ളവർക്ക് വവൻ അവസരമാണ് ഉള്ളത്. യു.കെ, യു.എസ്.എ, കാനഡ, ജർമ്മനി അടക്കമുള്ള മറ്റ് യൂറോപ്യൻ രാജ്യങ്ങളിലും ആരോഗ്യ മേഖലയിൽ വലിയ അവസരമാണുള്ളത്. മാത്രമല്ല നമ്മുടെ നാട്ടിൽ നിന്ന് വ്യത്യസ്തമായി നഴ്‌സിങ് മേഖലയിലടക്കം വലിയ ശമ്പളവും നിങ്ങൾക്ക് ലഭിക്കുന്നതാണ്.
സാധാരണയായി വിദേശത്തെ ആരോഗ്യ മേഖലയിൽ ജോലിയെടുക്കുന്നവർക്ക് തുടക്ക ശമ്പളമായി 184,000 യു.എസ് ഡോളർ മുതൽ 23,7000 യു.എസ് ഡോളർ വരെ പ്രതിവർഷം ശരാശരി ലഭിക്കാറുണ്ട്. (ഏകദേശം 2 കോടിക്കടുത്ത് ഇന്ത്യൻ രൂപക്ക് തുല്യമാണിത്). കഴിവിന്റെയും അനുഭവജ്ഞാനത്തിന്റെയും മികവിൽ ഇത് 2.5 കോടി വരെ ഉയരുന്നതാണ് . അമേരിക്കയാണ് മെഡിക്കൽ പഠനത്തിനും ജോലിക്കും ഏറ്റവും കൂടുതൽ അവസരങ്ങളുള്ളത്.
ഐ.ടി മേഖല
ലോകത്ത് തന്നെ ഏറ്റവും കൂടുതൽ ശമ്പളം ലഭിക്കുന്ന മേഖലയാണ് ടെക് മേഖല. യു.എസ്, കാനഡ, യു.കെ എന്നിവിടങ്ങളിൽ സാങ്കേതിക വിദഗ്ദർക്ക് വലിയ സാധ്യതയാണുള്ളത്. ഐ.ടി മേഖലയിൽ ജോലി ചെയ്യുന്നവർക്ക് യു.എസിൽ 84,570 യു.എസ് ഡോളറാണ് ശരാശരി ശമ്പളം ലഭിക്കുക (70 ലക്ഷം ഇന്ത്യൻ രൂപ). കാനഡയിലാണെങ്കിൽ ഇത് 81,568 കനേഡിയൻ ഡോളറാണ് (50 ലക്ഷം ഇന്ത്യൻ രൂപ).
ബിസിനസ്
വളരെ വലിയ സാധ്യതകളാണ് എം.ബി.എ ബിരുദധാരികളെ കാത്തിരിക്കുന്നത്. നിങ്ങൾ റെപ്യൂറ്റഡ് ആയ ഒരു സ്ഥാപനത്തിൽ നിന്നാണ് പഠിച്ചിറങ്ങിയതെങ്കിൽ മെച്ചപ്പെട്ട സാലറി പാക്കേജ് ലഭിക്കാൻ സാധ്യത വളരെ കൂടുതലാണ്. 85,000 യു.എസ് ഡോളർ മുതൽ 150,000 യു.എസ് ഡോളർ വരെ വിവിധ കമ്പനികൾ തങ്ങളുടെ ജോലിക്കാർക്ക് പ്രതിവർഷം ശമ്പളയിനത്തിൽ നൽകി വരാറുണ്ട്. (ഏകദേശം 2 കോടി ഇന്ത്യൻ രൂപക്ക് മുകളിൽ). കഴിവിന്റെയും അനുഭവത്തിന്റെയും അടിസ്ഥാനത്തിൽ ഇത് ഒന്നരക്കോടി ഇന്ത്യൻ രൂപ വരെ ഉയരാവുന്നതാണ്.
അക്കൗണ്ടിങ്
എല്ലാ കാലത്തും തൊഴിലവസരമുള്ള മേഖലയാണ് ഫിനാൻസ്. അക്കൗണ്ടിങ് മേഖലയിലാണെങ്കിൽ തുടക്കത്തിൽ തന്നെ ഏകദേശം 66,701 യു.എസ് ഡോളർ (50 ലക്ഷത്തിന് മുകളിൽ ഇന്ത്യൻ രൂപ) ശമ്പളമായി ലഭിക്കും. എന്നാൽ എക്‌സ്പീരിയൻസുള്ള പ്രൊഫഷണൽ ചാർട്ടേഡ് അക്കൗണ്ടുമാർക്ക് ശമ്പളം ഇതിലും കൂടുതലായിരിക്കും. ഇവർക്ക് 83,980 യു.എസ് ഡോളർ മുതൽ വാർഷിക വരുമാനം ലഭിക്കാറുണ്ട്. യു.കെ, സിങ്കപ്പൂർ, യു.എസ് എന്നിവിടങ്ങളാണ് ഫിനാൻസ് വിദ്യാർഥികൾക്ക് ഏറ്റവും പ്രിയമായുള്ളത്.
ഡിസൈൻ
ഗ്രാഫിക് ഡിസൈൻ , ഇൻഡസ്ട്രിയൽ ഡിസൈൻ, ഫാഷൻ ഡിസൈൻ എന്നീ മേഖലകൾ വളർന്നുവരുന്ന വിദേശ സാധ്യതകളാണ്. ഡിസൈൻ മേഖലയിലുള്ളവർക്ക് ഏകദേശം 70,000 യു.എസ് ഡോളർ വരെ പ്രതിവർഷ ശമ്പളമായി ലഭിക്കാറുണ്ട്. (60 ലക്ഷം ഇന്ത്യൻ രൂപ). എന്നാൽ ഡിസൈനർ മേഖലയിൽ എക്‌സ്പീരിയൻസ് ഉള്ളവർക്ക് ഇത് 102,677 യു.എസ് ഡോളർ വരെ ഉയരാം. (8512693 ഇന്ത്യൻ രൂപ).
https://www.facebook.com/Malayalivartha