എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) അപ്രന്റീസ് തസ്തികകളിലേക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നു. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജനുവരി 31
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) അപ്രന്റീസ് തസ്തികകളിലേക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നു. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജനുവരി 31. യോഗ്യതയും താല്‍പ്പര്യവുമുള്ള വ്യക്തികള്‍ വെബ് പോര്‍ട്ടലുകള്‍ വഴി അപേക്ഷിക്കേണ്ടതുണ്ട്. ബിരുദം, ഡിപ്ലോമ, ഐ ടി ഐ വിഭാഗങ്ങളിലായി ആകെ 130 ഒഴിവുകള്‍ നികത്താനാണ് റിക്രൂട്ട്മെന്റ് ഡ്രൈവ് ലക്ഷ്യമിടുന്നത്. കിഴക്കൻ ഇന്ത്യ, പശ്ചിമ ബംഗാൾ, ബീഹാർ, ഒഡീഷ, ഛത്തീസ്ഗഢ്, ജാർഖണ്ഡ്, ആൻഡമാൻ & നിക്കോബാർ, സിക്കിം എന്നിവിടങ്ങളിലായിരിക്കും നിയമനം
ബിരുദം -30, ഡിപ്ലോമ - 45, ഐ ടി ഐ ട്രേഡ് - 55 എന്നിങ്ങനെയാണ് ഒഴിവുകള്‍. അപേക്ഷകര്‍ അംഗീകൃത എ ഐ സി ടി ഇ സ്ഥാപനങ്ങളില്‍ നിന്ന് എഞ്ചിനീയറിംഗില്‍ മുഴുവന്‍ സമയ (റഗുലര്‍) നാല് വര്‍ഷത്തെ അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തെ (റെഗുലര്‍) ഡിപ്ലോമ നേടിയിരിക്കണം. ഐ ടി ഐ ട്രേഡിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് എ ഐ സി ടി ഇ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള ഐ ടി ഐ / എന്‍ സി വി ടി സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടായിരിക്കണം.
അപേക്ഷകരുടെ പ്രായം 2023 ഡിസംബര്‍ 31-ന് 18-നും 26-നും ഇടയില്‍ ആയിരിക്കണം. ഉദ്യോഗാര്‍ത്ഥികളുടെ താല്‍ക്കാലിക തിരഞ്ഞെടുപ്പ് യോഗ്യതാ പരീക്ഷയിലെ മാര്‍ക്കിന്റെ ശതമാനം അടിസ്ഥാനമാക്കിയായിരിക്കും. അപേക്ഷകന്റെ സ്ഥാനാര്‍ത്ഥിത്വം താല്‍ക്കാലികമായിരിക്കും. ഷോര്‍ട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാര്‍ത്ഥികളെ അഭിമുഖം/ഡോക്യുമെന്റ് വെരിഫിക്കേഷനായി വിളിക്കും. രജിസ്റ്റര്‍ ചെയ്ത ഇമെയില്‍ ഐഡികളിലൂടെ മാത്രമേ ഉദ്യോഗാര്‍ത്ഥികളെ അറിയിക്കുകയുള്ളൂ.
ഇന്റര്‍വ്യൂ/സര്‍ട്ടിഫിക്കറ്റുകളുടെ വെരിഫിക്കേഷന്‍ ചേരുന്ന സമയത്ത് മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കല്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് അന്തിമ തിരഞ്ഞെടുപ്പ്. തിരഞ്ഞെടുത്ത ഉദ്യോഗാര്‍ത്ഥികളെ അവരുടെ രജിസ്‌ട്രേഷന്‍ ലൊക്കേഷന്‍ (പോര്‍ട്ടലില്‍) അടിസ്ഥാനമാക്കി കിഴക്കന്‍ മേഖലയിലെ നല്‍കിയിരിക്കുന്ന സ്ഥലങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതായിരിക്കും.
വെബ്സൈറ്റ് : nats.education.gov.in , apprenticeshipindia.gov.in/
https://www.facebook.com/Malayalivartha