Widgets Magazine
23
Nov / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരള സര്‍ക്കാരിന്റെ കീഴില്‍ വിവിധ സ്കൂളുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം

19 JANUARY 2024 07:32 PM IST
മലയാളി വാര്‍ത്ത

കേരള സര്‍ക്കാരിന്റെ കീഴില്‍ വിവിധ സ്കൂളുകളില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള വിദ്യാഭ്യാസ വകുപ്പ് ഇപ്പോള്‍ L.P School Teacher (Malayalam Medium), U.P School Teacher (Malayalam Medium) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ യോഗ്യത ഉള്ളവര്‍ക്ക് കേരളത്തിലെ സ്കൂളുകളില്‍ L.P School Teacher , U.P School Teacher പോസ്റ്റുകളിലായി മൊത്തം 5500+ (പ്രതീക്ഷിക്കുന്ന ഒഴിവുകള്‍) ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി കേരള പി.എസ്.സിയുടെ വണ്‍ ടൈം പ്രൊഫൈല്‍ വഴി ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഡിസംബര്‍ 30 മുതല്‍ 2024 ജനുവരി 31 വരെ അപേക്ഷിക്കാം.

കേരള വിദ്യാഭ്യാസ വകുപ്പ് യുടെ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം

1 തിരുവനന്തപുരം   LP 358    UP 261
2 കൊല്ലം   LP 314      UP 106
3 പത്തനംതിട്ട    LP 202     UP 28
4 ആലപ്പുഴ    LP164     UP 103
5 കോട്ടയം    LP 119     UP 41
6 ഇടുക്കി      LP 67        UP 42
7 എറണാകുളം LP 99   UP 126
8 തൃശൂർ     LP 342        UP 162
9 പാലക്കാട് LP 211      UP 152
10 മലപ്പുറം   LP 1000    UP 265
11 കോഴിക്കോട്   LP 389    UP 276
12 വയനാട്   LP 66     UP 54
13 Kannur    108       UP 126
14 Kasaragod    324  UP  284
Total     LP 3763       UP 2026


Education Department ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി 18 മുതൽ 40 വരെയാണ് .കേരള വിദ്യാഭ്യാസ വകുപ്പ് ന്‍റെ പുതിയ Notification അനുസരിച്ച് L.P School Teacher (Malayalam Medium), U.P School Teacher (Malayalam Medium) തസ്തികയിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആവശ്യമായ വിദ്യാഭ്യാസ യോഗ്യത ഇങ്ങനെയാണ്

യു പി സ്‌കൂൾ മലയാളം മീഡിയത്തിലേയ്ക്ക് 1) കേരള സർക്കാരിന്റെ പരീക്ഷാ കമ്മീഷണർ നടത്തുന്ന എസ്.എസ്.എൽ.സി പരീക്ഷയോ തത്തുല്യ പരീക്ഷയോ വിജയിച്ചിരിക്കണം .
അല്ലെങ്കിൽ
കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാലകൾ നൽകിയതോ അംഗീകരിച്ചതോ ആയ പ്രീഡിഗ്രി പരീക്ഷയോ അല്ലെങ്കിൽ പ്രീഡിഗ്രിക്ക് തത്തുല്യമായി കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാലകൾ അംഗീകരിച്ച യോഗ്യതയോ നേടിയിരിക്കണം.
അല്ലെങ്കിൽ
കേരളത്തിലെ ഹയർ സെക്കണ്ടറി പരീക്ഷ ബോർഡ് നടത്തുന്നതോ തത്തുല്യമായി ഗവൺമെന്റ് അംഗീകരിച്ചതോ ആയ ഏതെങ്കിലും ഹയർ സെക്കണ്ടറി പരീക്ഷ ജയിച്ചിരിക്കണം .

2) കേരള സർക്കാർ പരീക്ഷ കമ്മീഷണർ നടത്തുന്ന റ്റി.റ്റി.സി പരീക്ഷ വിജയിച്ചിരിക്കണം .
അല്ലെങ്കിൽ
സർവ്വകലാശാലകൾ കേരളത്തിലെ നൽകിയതോ അംഗീകരിച്ചിട്ടുള്ളതോ ആയ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും കൂടാതെ B.Ed / BTLT യോഗ്യതയും നേടിയിരിക്കണം .

3) കേരള സർക്കാർ ഈ തസ്തികയ്ക്കായി നടത്തുന്ന കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് ( കെ – ടെറ്റ് ) പാസ്സായിരിക്കണം .

LP സ്കൂൾ ടീച്ചർ മലയാളം മീഡിയത്തിലേയ്ക്ക് അപേക്ഷിക്കുന്നവർ 1) കേരള സർക്കാരിന്റെ പരീക്ഷാ കമ്മീഷണർ നടത്തുന്ന എസ്.എസ്.എൽ.സി പരീക്ഷയോ തത്തുല്യ പരീക്ഷയോ വിജയിച്ചിരിക്കണം .
അല്ലെങ്കിൽ
കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാലകൾ നൽകിയതോ അംഗീകരിച്ചതോ ആയ പ്രീഡിഗ്രി പരീക്ഷയോ അല്ലെങ്കിൽ പ്രീഡിഗ്രിക്ക് തത്തുല്യമായി കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാലകൾ അംഗീകരിച്ച യോഗ്യതയോ നേടിയിരിക്കണ.
അല്ലെങ്കിൽ
കേരളത്തിലെ ഹയർ സെക്കണ്ടറി പരീക്ഷ ബോർഡ് നടത്തുന്നതോ തത്തുല്യമായി ഗവൺമെന്റ് അംഗീകരിച്ചതോ ആയ ഏതെങ്കിലും ഹയർ സെക്കണ്ടറി പരീക്ഷ ജയിച്ചിരിക്കണം .

2) കേരള സർക്കാർ പരീക്ഷ കമ്മീഷണർ നടത്തുന്ന റ്റി.റ്റി.സി പരീക്ഷ വിജയിച്ചിരിക്കണം .

3) കേരള സർക്കാർ ഈ തസ്തികയ്ക്കായി നടത്തുന്ന കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് ( കെ – ടെറ്റ് ) പാസ്സായിരിക്കണം .

കേരള വിദ്യാഭ്യാസ വകുപ്പ് ന്റെ ജോലി ഒഴിവുകളിലേക്ക് അപേക്ഷിച്ച് കഴിഞ്ഞാല്‍ , ഈ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എഴുത്ത് / ഒ.എം.ആർ / ഓൺലൈൻ പരീക്ഷ നടത്തുകയാണെങ്കിൽ പരീക്ഷ എഴുതുമെന്ന് സ്ഥിരീകരണം ( Confirmation ) അപേക്ഷകർ തങ്ങളുടെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ വഴി നൽകേണ്ടതാണ്. അപ്രകാരം സ്ഥിരീകരണം നൽകുന്നവർക്ക് മാത്രം അഡ്മിഷൻ ടിക്കറ്റ് ജനറേറ്റ് ചെയ്ത് അത് ഡൗൺലോഡ് ചെയ്യുന്നതിനുള്ള സൗകര്യം, പരീക്ഷാ തീയതി വരെയുള്ള അവസാനത്തെ 15 ദിവസങ്ങളിൽ ലഭ്യമാകുന്നതാണ്.

നിശ്ചിത സമയത്തിനുള്ളിൽ സ്ഥിരീകരണം നൽകാത്ത ഉദ്യോഗാർത്ഥികളുടെ അപേക്ഷകൾ നിരുപാധികം നിരസിക്കപ്പെടുന്നതാണ് . സ്ഥിരീകരണം നൽകേണ്ടതായ കാലയളവ് സംബന്ധിച്ച തീയതികളെകുറിച്ചും അഡ്മിഷൻ ടിക്കറ്റ് ലഭ്യമാകുന്ന തീയതി സംബന്ധിച്ചുമുള്ള വിവരങ്ങൾ ബന്ധപ്പെട്ട പരീക്ഷ ഉൾപ്പെടുന്ന പരീക്ഷാകലണ്ടറിൽ പ്രസിദ്ധപ്പെടുത്തുന്നതാണ് . ഇതു സംബന്ധിച്ച അറിയിപ്പ് ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിലും അതിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിലും നൽകുന്നതാണ്

ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി ‘ ഒറ്റത്തവണ രജിസ്ട്രേഷൻ ‘ പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത് . കൂടുതൽ വിവരങ്ങൾക്ക് ഡിസ്ക്രിപ്ഷനിലെ ലിങ്കിൽ ഉള്ള ഒഫീഷ്യൽ വെബ്സൈറ്റ് വായിച്ചു മനസിലാക്കുക

ഒഫീഷ്യല്‍ വെബ്സൈറ്റ് https://www.keralapsc.gov.in/

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുനമ്പത്ത് സമരം ചെയ്യുന്നവരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ചര്‍ച്ച നടത്തും  (5 hours ago)

വേട്ടയാടലും ഭീഷണിയും തന്നോട് വേണ്ടെന്ന് മന്ത്രി സജി ചെറിയാന്‍  (5 hours ago)

ദുബൈയിൽ നിന്ന് സൗദിയിലെത്തി, താമസസ്ഥലത്ത് കുഴഞ്ഞുവീണ മലയാളി മരിച്ചു  (5 hours ago)

ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ഇനി ലഗേജിനായി കാത്തിരിക്കേണ്ട, ദുബൈ വിമാനത്താവളത്തിലെ യാത്രക്കാരുടെ താമസസ്ഥലങ്ങളിൽ എത്തിക്കാൻ സംവിധാനം, ഇനി വിമാനം ഇറങ്ങി എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാൽ മതിയാകും...!!  (6 hours ago)

ആ മൂന്ന് ഗജഫ്രോഡുകളുടെ ഫോണിലും തെളിവ്..! അമ്മുവിനെ കൊന്നു..? കോടതിയിൽ ഇന്ന് സംഭവിച്ചത്..!  (11 hours ago)

വൈകിട്ട് 4.5ന് വാട്‌സാപ്പ് വഴി ചാറ്റ് ചെയ്തപ്പോള്‍ അമ്മു സന്തോഷവതി...!5.30 ന് അമ്മുവിന്റെ മരണവാർത്ത..! അമ്മുവിന്റെയ് മരണത്തിലെ ചില സംശയങ്ങൾ ഇങ്ങനെ  (12 hours ago)

അന്താരാഷ്ട്ര കോടതിയെ ചോദ്യമുന്നയിൽ നിർത്തി നെതന്യാഹുവിന്റെ ചോദ്യം.. ഇണ്ടാസ് ചുട്ടെരിച്ച് ഇസ്രയേൽ  (12 hours ago)

കൊടും മഴ വരുന്നു..! ചക്രവാതച്ചുഴി എത്തി എന്തും സംഭവിക്കാം തെക്ക് മഴയെടുക്കും..!  (12 hours ago)

സൈറ ഭാനുവിനെ എ ആർ റഹ്മാൻ വെറുക്കാൻ കാരണം ഇത് ഒന്ന്..! വൈറലായി റഹ്മാന്റെ വാക്കുകൾ  (13 hours ago)

പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു.... 100 വയസായിരുന്നു  (13 hours ago)

അമ്മാവന്റെ അടിയേറ്റ് മൂന്ന് വയസ്സുകാരി മരിച്ചു... തെളിവ് നശിപ്പിക്കാന്‍ കുറ്റക്കാട്ടില്‍ കൊണ്ട് പോയി കത്തിച്ചു  (14 hours ago)

ഡല്‍ഹിയില്‍ വായുമലീനീകരണത്തില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും മലിനീകരണ തോത് 'വളരെ മോശം' തലത്തില്‍ തന്നെ തുടരുമെന്ന് പഠനം  (14 hours ago)

ഒരു ആശുപത്രിയ്ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം... സംസ്ഥാനത്തെ 190 ആശുപത്രികള്‍ ദേശീയ ഗുണനിലവാരത്തില്‍  (15 hours ago)

പത്തനംതിട്ട ഇലവുങ്കല്‍ വട്ടപ്പാറയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം....  (15 hours ago)

Malayali Vartha Recommends