കേരള പൊലീസിൽ എസ്ഐ ആകാം,ശമ്പളം 95600 രൂപ വരെ
കേരള പൊലീസിലെ സ്വപ്ന ജോലി കയ്യെത്തും ദൂരെ. പോലീസ് സബ് ഇൻസ്പെക്ടർ ജോലിക്കായുള്ള നോട്ടിഫിക്കേഷൻ പുറത്തിറങ്ങി. 45600 രൂപ മുതൽ 95600 രൂപ വരെയാണ് ശമ്പളം. ബിരുദമുള്ളവർക്കാണ് അപേക്ഷിക്കാനാകുകയെന്ന് നോട്ടിഫിക്കേഷനിൽ വ്യക്തമാക്കിയിട്ടുണ്ട്. 20 വയസ് മുതൽ 31 വയസ് വരെയുള്ളവർക്ക് എസ് ഐ പോസ്റ്റിലേക്ക് അപേക്ഷിക്കാം. റിസർവേഷൻ കാറ്റഗറിയിലുള്ളവർക്ക് 36 വയസുവരെ അപേക്ഷിക്കാനാകും. ശാരിരിക ക്ഷമത പരിശോധനയുടെ വിവരങ്ങളും നോട്ടിഫിക്കേഷനിൽ വ്യക്തമാക്കിയിട്ടുണ്ട്. 167 സെന്‍റീ മീറ്റർ ഉയരവും 81 സെന്‍റീ മീറ്റർ നെഞ്ചളവും അഞ്ച് സെന്‍റീ മീറ്റർ വികാസവും വേണമെന്ന് നോട്ടിഫിക്കേഷനിൽ പറയുന്നു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31 ആയിരിക്കുമെന്നും അറിയിപ്പിൽ പറയുന്നു.
വിഭാഗം – i ജനറൽ വിഭാഗത്തിൽ – 20-31 വയസ്സുവരെയുള്ളവർക്ക് അപേക്ഷിക്കാം .അതായത് 02.01.1992, 01.01.2003 വരെ ജനിച്ചവർക്ക് അപേക്ഷിക്കാവുന്നതാണ്
ഇപ്പോൾ മിനിസ്റ്റീരിയൽ വിഭാഗത്തിൽ ജോലി ചെയ്യുന്നവറം സർവീസിലുള്ളവരും ആണെങ്കിൽ - 36 വയസ്സുവരെ അപേക്ഷിക്കാം .വിദ്യാഭ്യാസ യോഗ്യത ബിരുദം ആണ് . മതിയായ യോഗ്യത ഉള്ളവരുടെ അഭാവത്തിൽ പ്ലസ് 2 കഴിഞ്ഞ S C / ST വിഭാഗക്കാരെയും പരിഗണിക്കും
ഏറ്റവും കുറഞ്ഞ ശാരീരിക മാനദണ്ഡങ്ങൾ ഇങ്ങനെയാണ്
പുരുഷ സ്ഥാനാർത്ഥികൾക്ക് ഉയരം 165.10 സെ.മീ ഉം പട്ടികജാതി/പട്ടികവർഗ വിഭാഗക്കാർക്ക് 160.02 സെ.മീ ഉണ്ടായിരിക്കണം
നെഞ്ചിന്റെ അളവ് 81.28 സെ.മീ നെഞ്ചിന്റെ വികാസം 5.08 സെ.മീ
നെഞ്ചിന്റെ അളവിന്റെയും നെഞ്ചിന്റെയും കാര്യത്തിൽ SC/ST ഉദ്യോഗാർത്ഥികൾക്ക് ഇളവ് അനുവദിക്കില്ല
വനിതാ സ്ഥാനാർത്ഥികൾക്ക് ഉയരം: 160 സെ ഉം എസ്‌സി/എസ്ടി ഉദ്യോഗാർത്ഥികൾക്ക്: 155 സെ മീ ഉം ഉണ്ടായിരിക്കണം
കൂടുതൽ ഉയരമുള്ള ആളുകൾക്ക് മുൻഗണന ഉണ്ട് . മതിയായ കാഴ്ച ശക്തി ഉണ്ടായിരിക്കണം
വിശദവിവരങ്ങൾക്ക്
https://www.keralapsc.gov.in/sites/default/files/2024-01/noti-572-574-23.pdf
https://www.keralapsc.gov.in/sites/default/files/2024-01/noti-575-576-23.pdf
https://www.facebook.com/Malayalivartha