നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തില്‍ ജനറല്‍ മാനേജര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ തസ്തികകളിലേക്ക് റിക്രൂട്ട്മെന്റിനായി ഓണ്‍ലൈന്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു
നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തില്‍ ജനറല്‍ മാനേജര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ തസ്തികകളിലേക്ക് റിക്രൂട്ട്മെന്റിനായി ഓണ്‍ലൈന്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു. സ്ഥാപനത്തില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ തസ്തികയിലേക്ക് 27 സീറ്റുകളും മാനേജര്‍ തസ്തികയിലേക്ക് 22 തസ്തികകളും ഒഴിവുണ്ട്. ഡെപ്യൂട്ടേഷന്‍ കാലാവധി 3 വര്‍ഷമായിരിക്കും. എന്‍ എച്ച് എ ഐ ചെയര്‍മാന്റെ അംഗീകാരത്തിന് ശേഷം ഇത് 2 വര്‍ഷത്തേക്ക് കൂടി നീട്ടാവുന്നതാണ്.
താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് എന്‍ എച്ച് എ ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://nhai.gov.in/ വഴി അപേക്ഷിക്കാം. തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 2. ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് പേ മാട്രിക്‌സ് ലെവല്‍ 12 അനുസരിച്ചും മാനേജര്‍ തസ്തികയിലേക്ക് പേ മാട്രിക്‌സ് ലെവല്‍ 11 അനുസരിച്ചും ശമ്പളം ലഭിക്കും.
ഔദ്യോഗിക വെബ്‌സൈറ്റായ https://nhai.gov.in/ സന്ദര്‍ശിച്ച് ഹോംപേജില്‍ എന്‍ എച്ച് എ ഐ റിക്രൂട്ട്‌മെന്റ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ പേര്, ഇ മെയില്‍ ഐ ഡി, ഫോണ്‍ നമ്പര്‍, ആധാര്‍ കാര്‍ഡ് നമ്പര്‍ എന്നിവ സമര്‍പ്പിച്ച് സ്വയം രജിസ്റ്റര്‍ ചെയ്യുക. രജിസ്റ്റര്‍ ചെയ്ത ഐ ഡിയും പാസ്വേഡും ഉപയോഗിച്ച് അപേക്ഷാ ഫോം ആക്സസ് ചെയ്യുക. ആവശ്യമായ വിശദാംശങ്ങള്‍ സമര്‍പ്പിച്ചുകൊണ്ട് അപേക്ഷാ ഫോം പൂരിപ്പിക്കുക.
ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്ത് അപേക്ഷാ ഫീസ് അടയ്ക്കുക. അപേക്ഷാ ഫോം സമര്‍പ്പിക്കുകയും ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്യുക. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ റിക്രൂട്ട്മെന്റിന് യോഗ്യത നേടുന്നതിന് അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നോ സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയിരിക്കണം.
ഹൈവേകള്‍, റോഡുകള്‍, പാലങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ഇന്‍ഫ്രാസ്ട്രക്ചര്‍ സെക്ടര്‍ പ്രോജക്ടുകള്‍ നടപ്പിലാക്കുന്നതില്‍ അപേക്ഷകന് മൂന്ന് വര്‍ഷത്തെ പരിചയവും ഉണ്ടായിരിക്കണം. ഈ റിക്രൂട്ട്മെന്റ് ഡ്രൈവിന്റെ യോഗ്യതയ്ക്ക് ഉദ്യോഗാര്‍ത്ഥികളുടെ പ്രായം 56 വയസിന് താഴെയായിരിക്കണം. ഉദ്യോഗാര്‍ത്ഥികളെ മെറിറ്റിന്റെ അടിസ്ഥാനത്തില്‍ ആണ് നിയമിക്കുന്നത് .തുടര്‍ന്ന് അഭിമുഖം നടത്തും. അഭിമുഖത്തിന് ശേഷം ഡോക്യുമെന്റ് വെരിഫിക്കേഷന്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ റിക്രൂട്ട്മെന്റ് ഡ്രൈവ് സമയത്ത് മെഡിക്കല്‍ ടെസ്റ്റിന് വിധേയരാകേണ്ടി വരും.
https://www.facebook.com/Malayalivartha