യുഎഇയിൽ നൂറിലേറെ ഡ്രൈവർമാരുടെ ഒഴിവുകള്‍ ; ഉടൻ അപേക്ഷിക്കൂ ; നിയമനം കേരള സർക്കാർ വഴി!!
സംസ്ഥാന സർക്കാറിന് കീഴില്‍ പ്രവർത്തിക്കുന്ന പൊതുമേഖല സ്ഥാപനമായ ഒഡെപെക് വഴി നിരവധി പേരാണ് ഇതിനോടകം വിവിധ വിദേശ രാജ്യങ്ങളില്‍ ജോലി നേടിയിരിക്കുന്നത്. ഏറ്റവും സുരക്ഷിതമായി, തികച്ചും സൌജന്യമായി റിക്രൂട്ട്മെന്റ് നടത്തുന്നു എന്നുള്ളതാണ് ഒഡെപെക്കിന്റെ പ്രത്യേകത. ഇപ്പോഴിതാ വീണ്ടും മറ്റൊരു വിദേശ റിക്രൂട്ട്മെന്റിന് ഒരുങ്ങുകയാണ് ഒഡെപെക്ക്.
യു എ ഇലേക്ക് നൂറിലേറെ ഐ ടി വി ഡ്രൈവർമാരെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച വിജ്ഞാപനം ഒഡെപെക്ക് കഴിഞ്ഞ ദിവസം പുറത്തിറക്കി. 25-24 ആണ് പ്രായപരിധി. ഹെവി വെഹിക്കിൾ ജിസിസി /അല്ലെങ്കിൽ യുഎഇ ലൈസൻസ് ഉള്ളവർക്ക് മുൻഗണന. ഇന്ത്യൻ ട്രെയിലർ ലൈസൻസും പരിഗണിക്കും. ഉദ്യോഗാർത്ഥികള്‍ പത്താംക്ലാസ് പാസായിരിക്കണം.
നിലവിലുള്ള ഏതെങ്കിലും അസുഖങ്ങൾ, വലിയ ശസ്ത്രക്രിയകൾ അല്ലെങ്കിൽ വൈകല്യങ്ങൾ എന്നിവ ഉണ്ടാകരുത് . ഉദ്യോഗാർത്ഥികൾ അമിതഭാരമുള്ളവരായിരിക്കരുത്. ഉദ്യോഗാർത്ഥികൾക്ക് പുറത്ത് ദൃശ്യമാകുന്ന തരത്തിലുള്ള ടാറ്റൂകളും പാടില്ല. കൂടാതെ നീളമുള്ള താടി ട്രിം ചെയ്യാന്‍ തയ്യാറുള്ളവരുമായിരിക്കണം.
ഉദ്യോഗാർത്ഥികൾക്ക് ഇംഗ്ലീഷിൽ വായിക്കാനും മനസ്സിലാക്കാനും കഴിയണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു. ആവശ്യപ്പെടുന്ന എല്ലാ വാക്സിനേഷനുകളും പൂർത്തിയാക്കണം. 1950 യു എ ഇ ദിർഹമായിരിക്കും ആദ്യ ഘട്ടത്തിലെ സാലറി. അതായത് 44000 ഓളം ഇന്ത്യന്‍ രൂപ ശമ്പളമായി ലഭിക്കും. ഡ്രൈവറായി നിയമിക്കുന്നതിന് മുമ്പ് ജീവനക്കാരൻ പരിശീലന കാലയളവ് വിജയകരമായി പൂർത്തിയാക്കുകയും എല്ലാ പരീക്ഷകളും വിജയിക്കുകയും വേണം.
പരിശീലന കാലയളവിൽ ജീവനക്കാരന് അടിസ്ഥാന ശമ്പളവും ഭക്ഷണ അലവൻസും മാത്രം നൽകും. പ്രധാന കവാടത്തിൽ നിന്ന് യാർഡിലേക്ക് കണ്ടെയ്‌നറുകൾ കൊണ്ടുപോകുക എന്നതായിരിക്കും പ്രധാനപ്പെട്ട ജോലി. താൽപ്പര്യമുള്ളവർ, നിങ്ങളുടെ ബയോഡാറ്റയും പാസ്‌പോർട്ട് പകർപ്പും recruit@odepc.in എന്ന ഇമെയിലിലേക്ക് 2024 ജനുവരി 24-നോ അതിനുമുമ്പോ അയയ്ക്കുക.
https://www.facebook.com/Malayalivartha