സുപ്രീംകോടതിയിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. സുപ്രീം കോർട്ട് ഓഫ് ഇന്ത്യ ഇപ്പോള്‍ ലോ ക്ലർക്ക്-കം-റിസർച്ച് അസോസിയേറ്റ്സ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിയമ ബിരുദം ഉള്ളവർക്ക് സുപ്രീംകോടതിയില്‍ ജോലി മൊത്തം 90 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം
സുപ്രീംകോടതിയുടെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. സുപ്രീം കോർട്ട് ഓഫ് ഇന്ത്യ ഇപ്പോള്‍ ലോ ക്ലർക്ക്-കം-റിസർച്ച് അസോസിയേറ്റ്സ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നിയമ ബിരുദം ഉള്ളവർക്ക് സുപ്രീംകോടതിയില്‍ ജോലി മൊത്തം 90 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ സുപ്രീംകോടതിയില്‍ ജോലി ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി ഫെബ്രുവരി 15 വരെ അപേക്ഷിക്കാം.സുപ്രീം കോർട്ട് ഓഫ് ഇന്ത്യ പുതിയ Notification അനുസരിച്ച് ഇപ്പോള്‍ 90 ഒഴിവുകൾ വന്നിട്ടുണ്ട് .20-32 വയസ്സ് വരെ ഉള്ളവർക്ക് അപേക്ഷക്കാം
ലോ ക്ലർക്ക്-കം-റിസർച്ച് അസോസിയേറ്റ്സ് പോസ്റ്റിലേക്ക് നിയമ ബിരുദധാരികൾക്ക് അപേക്ഷിക്കാം . കൂടാതെ ലോ ബാച്ച്ലർ ഡിഗ്രീ
പഞ്ചവത്സര സംയോജിത നിയമത്തിൻ്റെ അഞ്ചാം വർഷത്തിൽ പഠിക്കുന്ന ഉദ്യോഗാർത്ഥികൾക്കും ബിരുദാനന്തരം ത്രിവത്സര നിയമ കോഴ്സിൻ്റെ മൂന്നാം വർഷ ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാവുന്നതാണ്. സുപ്രീം കോർട്ട് ഓഫ് ഇന്ത്യ 90 ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ അപേക്ഷാ ഫീസ് 500 രൂപയാണ് . യൂക്കോ ബാങ്ക് നൽകുന്ന പേയ് മെന്റ് ഗേറ്റ് വേ വഴി ഓൺലൈനായി പണമടയ്ക്കാം.
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:
സുപ്രീം കോർട്ട് ഓഫ് ഇന്ത്യ വിവിധ ലോ ക്ലർക്ക്-കം-റിസർച്ച് അസോസിയേറ്റ്സ് ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഡിസ്ക്രിപ്ഷനിൽ കൊടുത്ത ലിങ്ക് നോക്കി ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.
തിരഞ്ഞെടുപ്പ് പ്രക്രിയ മൂന്ന് ഘട്ടങ്ങളായി നടത്തും: പാർട്ട് 1- മൾട്ടിപ്പിൾ ചോയ്സ് നിയമാധിഷ്ഠിത ചോദ്യങ്ങൾ, ഭാഗം 2- എഴുത്തുപരീക്ഷ, ഭാഗം III- അഭിമുഖം. ഭാഗം I ഉം ഭാഗം II ഉം ഒരേ ദിവസം രണ്ട് സെഷനുകളിലായി നടത്തും
ഇന്ത്യയിലുടനീളമുള്ള ഇരുപത്തിമൂന്ന് കേന്ദ്രങ്ങളിൽ പരീക്ഷ ഉണ്ടാകും . ബെംഗളൂരു, ഭോപ്പാൽ, ഭുവനേശ്വർ, ചണ്ഡിഗഡ്, ചെന്നൈ, ഡെറാഡൂൺ, ഡൽഹി, ഗാന്ധിനഗർ, ഗുവാഹത്തി, ഹൈദരാബാദ്, ഇംഫാൽ, ജോധ്പൂർ, കൊൽക്കത്ത, ലഖ്നൗ, മുംബൈ, നാഗ്പൂർ, പട്ന, പൂനെ, റായ്പൂർ,
റാഞ്ചി, ശ്രീനഗർ, തിരുവനന്തപുരം, വിശാഖപട്ടണം എന്നിവിടങ്ങളിൽ പരീക്ഷ കേന്ദ്രങ്ങൾ ഉണ്ടായിരിക്കും .
ലോ ക്ലർക്ക് കം റിസർച്ച് അസോസിയേറ്റ് ആയി ജോലി ചെയ്യുന്നതുമായി ബന്ധപ്പെട്ട എഴുത്തുപരീക്ഷ 10.03.2024 ന് നടക്കും. മോഡൽ ഉത്തരസൂചികകൾ വെബ്സ്റ്റിൽ 11.03.2024 ന് ഉച്ചയ്ക്ക് 12:00 മണിമുതൽ രാത്രി 11:59 വരെ അപ് ലോഡ് ചെയ്യും
അപേക്ഷ അയക്കേണ്ട അവസാന തിയതി ഫെബ്രുവരി 15 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. നിങ്ങൾ അപേക്ഷിക്കുന്നതിനോടൊപ്പം ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ വീഡിയോ പങ്കുവെക്കുക.
ഒഫീഷ്യല്‍ വെബ്സൈറ്റ് http://www.sci.gov.in/
Official Notification : https://cdnbbsr.s3waas.gov.in/s3ec0490f1f4972d133619a60c30f3559e/uploads/2024/01/2024012796-1.pdf
AAPLY NOW : https://jobapply.in/supremeCourtLawClerk2024/
https://www.facebook.com/Malayalivartha