ഡല്‍ഹിയിലെ വിവിധ കോടതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡല്‍ഹി സബോര്‍ഡിനേറ്റ് സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ് (DSSSB) 990 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്
ഡല്‍ഹിയിലെ വിവിധ കോടതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡല്‍ഹി സബോര്‍ഡിനേറ്റ് സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ് (DSSSB) 990 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഡൽഹി ജില്ലാ കോടതിയിലും കേന്ദ്ര ഭരണ പ്രദേശത്തിന്റെ കീഴിലുള്ള ഫാമിലി കോടതികളിലും സീനിയർ പേഴ്‌സണൽ അസിസ്റ്റൻ്റ് (എസ്പിഎ), പേഴ്‌സണൽ അസിസ്റ്റൻ്റ് (പിഎ), ജൂനിയർ ജുഡീഷ്യൽ അസിസ്റ്റൻ്റ് (ജെജെഎ) എന്നിങ്ങനേയുള്ള പദവികളുടെ ഒഴിവുകൾ റിക്രൂട്ട് ചെയ്യുന്നതിനുള്ള വിജ്ഞാപനമാണ് പുറത്തിറക്കിയിരിക്കുന്നത്.
ഡല്‍ഹി സബോര്‍ഡിനേറ്റ് സര്‍വീസസ് സെലക്ഷന്‍ ബോര്‍ഡ് റിക്രൂട്ട്‌മെൻ്റ് 2024-നുള്ള ഓൺലൈൻ അപേക്ഷാ പ്രക്രിയ dsssb.delhi.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ആരംഭിച്ചിട്ടുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 47600 രൂപ മുതല്‍ 1.5 ലക്ഷം വരെ ശമ്പളം ലഭിക്കും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്സൈറ്റ് വഴി അപേക്ഷിക്കാം.
100 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി, വികലാംഗര്‍, വനിതകള്‍ എന്നിവര്‍ക്ക് ഫീസില്ല. 18 മുതല്‍ 30 വയസ് വരെയാണ് പ്രായപരിധി. നോട്ടിഫിക്കേഷനില്‍ സൂചിപ്പിച്ച വിഭാഗങ്ങള്‍ക്ക് ഇതില്‍ ഇളവുണ്ട്. ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി - ഫെബ്രുവരി 8 ആണ്.
സീനിയർ പേഴ്‌സണൽ അസിസ്റ്റൻ്റ്: 41 ഒഴിവുകൾ . ജൂനിയർ ജുഡീഷ്യൽ അസിസ്റ്റൻ്റ്: 566 ഒഴിവുകൾ , പേഴ്സണൽ അസിസ്റ്റൻ്റ്: 383 ഒഴിവുകൾ എന്നിങ്ങനെയാണ് നിലവിലുള്ള അവസരങ്ങൾ . ഓരോ തസ്തികയിലേക്കുള്ള ശമ്പളം ഇങ്ങനെയാണ്
ജില്ലാ, സെഷൻസ് കോടതികളിലെ സീനിയർ പേഴ്‌സണൽ അസിസ്റ്റൻ്റ്: ₹ 47,600 - ₹ 1,51,100
പേഴ്‌സണൽ അസിസ്റ്റൻ്റ് (ജില്ലാ, സെഷൻസ് കോടതികൾ): ₹ 44,900 - ₹ 1,42,400
പേഴ്‌സണൽ അസിസ്റ്റൻ്റ്, ജില്ലാ, സെഷൻസ് കോടതികൾ (കുടുംബ കോടതികൾ): ₹ 44,900 - ₹ 1,42,400
ജൂനിയർ ജുഡീഷ്യൽ അസിസ്റ്റൻ്റ്, ജില്ലാ, സെഷൻസ് കോടതികൾ: ₹ 29,200 - ₹ 92,300
ജൂനിയർ ജുഡീഷ്യൽ അസിസ്റ്റൻ്റ്, ജില്ലാ, സെഷൻസ് കോടതികൾ (കുടുംബ കോടതി): ₹ 29,200 - ₹ 92,300
അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. നിങ്ങൾ അപേക്ഷിക്കുന്നതിനോടൊപ്പം ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ വീഡിയോ പങ്കുവെക്കുക.
ഔദ്യോഗിക വെബ്സൈറ്റ് : dsssb.delhi.gov.in
https://www.facebook.com/Malayalivartha