ഡിഗ്രി,ഡിപ്ലോമക്കാർക്ക് എയർപോർട്ടിൽ ജോലി
എയർപോർട്ടിൽ ജോലി തേടുന്നവർക്ക് മികച്ച അവസരം. എ ഐ എഞ്ചിനീയറിങ് സര്‍വ്വീസസ് ലിമിറ്റഡിന് കീഴിൽ 100 പുതിയ ഒഴിവുകൾ വന്നിരിക്കുന്നത്. ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ മാസം 22 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. തസ്തികകൾ, യോഗ്യത, പ്രവൃത്തി പരിചയം, ശമ്പളം എന്നിവയെ കുറിച്ച് വിശദമായി അറിയാം
എയര്‍ക്രാഫ്റ്റ് ടെക്‌നീഷ്യന്‍, ടെക്‌നീഷ്യന്‍ പോസ്റ്റുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. എയര്‍ക്രാഫ്റ്റ് ടെക്‌നീഷ്യന്‍- 67, ടെക്‌നീഷ്യന്‍- 23 എന്നിങ്ങനെയാണ് ഒഴിവുകള്‍. 40 വയസാണ് ഉയർന്ന പ്രായപരിധി.
എയര്‍ക്രാഫ്റ്റ് ടെക്‌നീഷ്യന്‍ തസ്തിക-ഡി ജി സി എ അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് റൂൾ 133 ബി പ്രകാരം 60 ശതമാനം മാർക്കോടെ എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ് എഞ്ചിനീയറിങ്ങില്‍ എ എം ഇ ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് (02 അല്ലെങ്കില്‍ 3 വര്‍ഷം). അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ (3 വർഷം), /എയറോനോട്ടിക്കൽ എഞ്ചിനീയറിംഗ് അല്ലെങ്കിൽ തത്തുല്യം . (പ്രവൃത്തി പരിചയം സംബന്ധിച്ച വിശദമായ വിവരങ്ങൾ വിജ്ഞാപനത്തിൽ പരിശോധിക്കാം.
എയർക്രാഫ്റ്റ് ടെക്‌നീഷ്യന്‍ (ഏവിയോണിക്സ്, ഇലക്ട്രീഷൻ/ ഇൻസ്ട്രുമെന്റൽ/ റേഡിയോ)- യോഗ്യത-ഏവിയോണിക്സ് സ്ട്രീമിൽ 60 ശതമാനം മാർക്കോട് കൂടിയ എയർക്രാഫ്റ്റ് മെയിൻ്റനൻസ് എഞ്ചിനീയറിംഗ് എ എം ഇ ഡിപ്ലോമ/ സർട്ടിഫിക്കറ്റ് (02 അല്ലെങ്കിൽ 03 വർഷം) അല്ലെങ്കിൽ ഇലക്ട്രിക്കൽ/ ഇലക്‌ട്രോണിക്‌സ്/ടെലികമ്മ്യൂണിക്കേഷൻ/ റേഡിയോ/ ഇൻസ്ട്രുമെൻ്റേഷൻ എഞ്ചിനീയറിംങിൽ ഡിപ്ലോമ (3 വർഷം).
ടെക്‌നീഷ്യന്‍-ഫിറ്റർ/ഷീറ്റ് മെറ്റൽ-കാർപ്പെന്റർ,അപ്ഹോൾസ്റ്ററി-വെൽഡർ-ബന്ധപ്പെട്ട ട്രേഡിൽ ഐ ടി ഐ. ടെക്നീഷ്യൻ-എക്സ്റെ/എൻ ഡി ടി-ബി എസ് സി (ഫിസിക്സ്) അല്ലെങ്കിൽ മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ ഡിപ്ലോമ. മെക്കാനിക്കൽ/ ഇലക്‌ട്രോണിക് എഞ്ചിനീയറിംഗ് അല്ലെങ്കിൽ ബി ഇ (B.Tech) ഇലക്ട്രിക്കൽ/ അല്ലെങ്കിൽ ഇലക്ട്രോണിക് എഞ്ചിനീയറിങ്ങിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം. സ്‌കിൽ ടെസ്റ്റ്/ ട്രേഡ് ടെസ്റ്റ്, ടെക്‌നിക്കൽ അസസ്‌മെൻ്റ്, പേഴ്‌സണൽ ഇൻ്റർവ്യൂ എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്. യോഗ്യതയുടെ അടിസ്ഥാനത്തിൽ അഭിമുഖത്തിനായി ക്ഷണിക്കും. ഡൽഹിയിലാണ് നിയമനം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികള ജനറല്‍, ഒ ബി സി, ഇ ഡബ്ല്യൂ എസ് വിഭാഗങ്ങൾക്ക് 1000 രൂപയാണ് അപേക്ഷ ഫീസ് നല്‍കണം.
അപേക്ഷകർ വിജ്ഞാപനം വിശദമായി വായിച്ച് യോഗ്യത, പ്രവൃത്തി പരിചയം എന്നിവ സംബന്ധിച്ച് വിശദമായി മനസിലാക്കുക.
ഒഫീഷ്യൽ വെബ്സൈറ്റ് : https://www.aiesl.in/Doc/Careers/Notification-2024-Aircraft-Technician.pdf
https://www.facebook.com/Malayalivartha