കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ മെയില്‍ അയച്ച് ജോലി നേടാം..65,000/-രൂപ ശമ്പളം
കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കൊച്ചിൻ പോർട്ട് ട്രസ്ട് ഇപ്പോള്‍ സീനിയർ പ്രോജക്ട് കൺസൾട്ടൻ്റ് , പ്രോജക്റ്റ് കൺസൾട്ടൻ്റ് , ജൂനിയർ പ്രോജക്ട് കൺസൾട്ടൻ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ഡിഗ്രീ യോഗ്യത ഉള്ളവർക്ക് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ നല്ല ശമ്പളത്തില്‍ മൊത്തം 17 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ( Email) ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ( Email) ആയി മാർച്ച് 22 വരെ അപേക്ഷിക്കാം.
കൊച്ചിൻ പോർട്ട് ട്രസ്ട് പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം, ശമ്പളം എന്നിവ എങ്ങനെയെന്ന് നോക്കാം
സീനിയർ പ്രോജക്ട് കൺസൾട്ടൻ്റ് 1 ഒഴിവ് , ശമ്പളം Rs.65,000/-
പ്രോജക്റ്റ് കൺസൾട്ടൻ്റ് (Green Projects) 1 ഒഴിവ് , ശമ്പളം Rs. 55,000/-
പ്രോജക്റ്റ് കൺസൾട്ടൻ്റ് 1 ഒഴിവ് , ശമ്പളം Rs. 55,000/-
ജൂനിയർ പ്രോജക്ട് കൺസൾട്ടൻ്റ് (Green Projects) 1 ഒഴിവ് , ശമ്പളം Rs.30,000/-
ജൂനിയർ പ്രോജക്ട് കൺസൾട്ടൻ്റ് 1 ഒഴിവ് , ശമ്പളം Rs.30,000/-
കൊച്ചിൻ പോർട്ട് ട്രസ്ട് ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി 55 വയസ്സാണ് .
അപേക്ഷിക്കാൻ ആവശ്യമായ വിദ്യാഭ്യാസ യോഗ്യത ,സീനിയർ പ്രോജക്ട് കൺസൾട്ടൻ്റ്: മാസ്റ്റേഴ്സ് / ബാച്ചിലർ ബിരുദം ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സിൽ എഞ്ചിനീയറിംഗ്
10 അല്ലെങ്കിൽ അതിൽ കൂടുതൽ വർഷം ഹരിത ഊർജ്ജ പദ്ധതികളിൽ പരിചയം സോളാർ / ഷോർ പവർ പോലെ പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജവും വൈദ്യുതി വിതരണവും ഏതെങ്കിലും ഉൾപ്പെടുന്ന മറ്റ് പ്രധാന പദ്ധതികൾ EHT / HT ഇലക്ട്രിക്കൽ പ്രോജക്ടുകൾ എന്നീ മേഘാലകളിൽ പ്രവർത്തി പരിചയം.
പ്രോജക്റ്റ് കൺസൾട്ടൻ്റ് (Green Projects) : ഇലക്ട്രിക്കലിൽ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ബിരുദം
5 അല്ലെങ്കിൽ കൂടുതൽ വർഷത്തെ പരിചയം പുനരുപയോഗിക്കാവുന്ന / ഹരിത ഊർജ്ജ പദ്ധതി സോളാർ / ഷോർ പവർ പോലെ പ്രവർത്തിക്കുന്നു പദ്ധതികൾ.
പ്രോജക്റ്റ് കൺസൾട്ടൻ്റ്: ഇലക്ട്രിക്കലിൽ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ബിരുദം
5 അല്ലെങ്കിൽ കൂടുതൽ വർഷത്തെ പരിചയം
EHT/HT ഇലക്ട്രിക്കൽ പ്രോജക്റ്റ്
ജൂനിയർ പ്രോജക്റ്റ് കൺസൾട്ടൻ്റ് (Green Projects): ഡിപ്ലോമ ഇലക്ട്രിക്കൽ/ഇലക്‌ട്രിക്കൽ കൂടാതെ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്
3 അല്ലെങ്കിൽ കൂടുതൽ വർഷത്തെ പരിചയം ഗ്രീൻ സോളാർ പ്ലാൻ്റുകൾ പോലെയുള്ള പ്രോജക്ട് വർക്കുകൾ / പുനരുപയോഗ ഊർജവും ബന്ധപ്പെട്ടതും വൈദ്യുതി ഉല്പാദനം.
ജൂനിയർ പ്രോജക്റ്റ് കൺസൾട്ടൻ്റ്: ഡിപ്ലോമ ഇലക്ട്രിക്കൽ/ഇലക്‌ട്രിക്കൽ കൂടാതെ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ്
3 അല്ലെങ്കിൽ കൂടുതൽ വർഷത്തെ പരിചയം സബ്സ്റ്റേഷനുകൾ / HT/ LT ഇലക്ട്രിക്കൽ പദ്ധതികൾ.
ഈ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിനു അപേക്ഷാ ഫീസ് ഇല്ല ..കൊച്ചിൻ പോർട്ട് ട്രസ്ട് വിവിധ സീനിയർ പ്രോജക്ട് കൺസൾട്ടൻ്റ് , പ്രോജക്റ്റ് കൺസൾട്ടൻ്റ് , ജൂനിയർ പ്രോജക്ട് കൺസൾട്ടൻ്റ് ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ( Email)secretary@cochinport.gov.inഎന്ന ഐഡിയിലേക്ക് അപേക്ഷിക്കാം.
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.അപേക്ഷ അയക്കേണ്ട അവസാന തിയതി 22 മാർച്ച് 2024 വരെ.
അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക
ഒഫീഷ്യല്‍ വെബ്സൈറ്റ് https://www.cochinport.gov.in/
https://www.facebook.com/Malayalivartha