എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ 200 ജൂനിയര്‍ എക്‌സിക്യൂട്ടിവ് ഒഴിവുകള്‍
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ 200 ജൂനിയര്‍ എക്‌സിക്യൂട്ടിവ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറല്‍101, ഒ.ബി.സി (നോണ്‍ ക്രീമീലെയര്‍)54, എസ്.സി30, എസ്.ടി15 എന്നിങ്ങനെയാണ് ഒഴിവുകള്‍.
യോഗ്യത: ഫിസിക്‌സ്, മാത്സ് ഉള്‍പ്പെടുന്ന സയന്‍സ് വിഷയങ്ങളില്‍ 60 ശതമാനം മാര്‍ക്കോടെ ബിരുദം, അല്‌ളെങ്കില്‍ 60 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും എന്‍ജിനീയറിങ് ബിരുദം. ഇംഗ്‌ളീഷ്, ഐ.സി.എ.ഒ (ഇന്റര്‍നാഷനല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍) എന്നിവയില്‍ പ്രാവീണ്യം.
പ്രായപരിധി: ജനറല്‍27, ഒ.ബി.സി30, എസ്.സി, എസ്.ടി32 മറ്റുവിഭാഗങ്ങളുടെ പ്രായപരിധിയില്‍ ഇളവ് അറിയാനായി വിജ്ഞാപനം കാണുക.
എങ്ങനെ അപേക്ഷിക്കാം: എയര്‍പോര്‍ട്ട് അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ ഓണ്‍ലൈനായിട്ട് രണ്ടുഘട്ടങ്ങളായി രജിസ്‌ട്രേഷന്‍ നടത്തണം.
അപേക്ഷാഫീസ്: 1000 രൂപ. എസ്.സി, എസ്.ടി, വനിതകള്‍ എന്നിവര്‍ക്ക് ഫീസടക്കേണ്ടതില്ല. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏതുശാഖയിലും ചലാനായി പണമടക്കാം. മറ്റുരീതികളില്‍ പണം സ്വീകരിക്കുന്നതല്ല. ഒന്നാംഘട്ട ഓണ്‍ലൈന്‍ അപേക്ഷയുടെ അവസാന തീയതി ജനുവരി 30. അപേക്ഷാഫീസ് അടക്കേണ്ട അവസാന തീയതി ഫെബ്രുവരി നാല്.രണ്ടാംഘട്ട ഓണ്‍ലൈന്‍ അപേക്ഷയുടെ അവസാന തീയതി ഫെബ്രുവരി ഒമ്പത്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കാനും www.aai.aero.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha