കാനഡ വിളിക്കുന്നു;ഡ്രൈവർ, ആശാരി, പ്ലംബിംഗ്, ഇലക്ട്രിക്കൽ,മുതൽ മാനേജ്‌മെന്റ്,ഫാർമസിസ്റ്റ് തുടങ്ങി നിരവധി ഒഴിവുകൾ!!
വിദേശജോലി എന്ന് പറഞ്ഞാൽ ഇപ്പോഴും കേരളത്തിലുള്ളവർക്ക് ഒരു ഹരമാണ്. സ്വന്തം നാട്ടിൽ വൈറ്റ് കോളർ ജോലി മാത്രം നോക്കി സമയം കളയുന്നവരും വിദേശത്ത് ചെന്നാൽ എന്ത് ജോലി ചെയ്യാനും തയ്യാറാണ് വലിയ ലോണൊക്കെയെടുത്ത് കാനഡയിലെത്തിവർ അവിടെ സൂപ്പർമാർക്കറ്റുകൾക്കും റെസ്റ്റോറൻ്റുകൾക്കും പുറത്ത് ജോലിക്കായി ക്യൂ നില്‍ക്കുന്നത് സ്ഥിരം കാഴ്ചയാണ്.
അവിടെ പാത്രം കഴുകലും ക്ളീൻ ചെയ്യലും ഉൾപ്പടെയുള്ള ജോലികൾ പാർട്ടൈം ജോലി എന്ന ഓമന പേരിൽ ചെയ്യാൻ ആർക്കും ഒരു മടിയുമില്ല . കേരളത്തിന്റെ യുവത്വം വിദേശത്തേയ്ക്ക് പറക്കുന്ന ഈ പ്രവണത അത്ര നല്ലതല്ല, എന്നാലും മലയാളികളുടെ ഈ മനോഭാവത്തിനനുസരിച്ച് വിദേശ ജോലി സാധ്യതകളെ കുറിച്ചാണ് പറയുന്നത്. നിരവധി വീഡിയോകള്‍ ഇതിനോടകം തന്നെ പുറത്ത് വരികയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഒന്ന് ശ്രമിച്ചാല്‍ കാനഡയില്‍ തന്നെ മികച്ച ശമ്പളം ലഭിക്കുന്ന നിരവധി ജോലികള്‍ കണ്ടെത്താന്‍ സാധിക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
പ്രതിസന്ധികള്‍ ഇപ്പോൾ ശക്തമാണെങ്കിലും കാനഡയിലേക്ക് കുടിയേറുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ യാതൊരു കുറവുമില്ല. ബഹുഭൂരിപക്ഷവും വിദ്യാർത്ഥികളാണെങ്കിലും വിദ്യാഭ്യാസം പൂർത്തിയാക്കിയതിന് ശേഷവും അവിടെ തന്നെ തുടരാന്‍ തീരുമാനിക്കുന്നവരാണ്.
കാനഡയിലേക്ക് പോകുന്ന ഭൂരിഭാഗം വിദ്യാർത്ഥികളും മികച്ച വിദ്യാഭ്യാസം നേടുന്നതിനേക്കാൾ അവിടെ സ്ഥിരതാമസമാക്കാനാണ് താൽപ്പര്യപ്പെടുന്നത്. അതുകൊണ്ട് തന്നെ ഭാവിയില്‍ ഗുണം ചെയ്യുമോ ഇല്ലയോ എന്ന് നോക്കാതെ പലരും കിട്ടുന്ന കോഴ്സിന് വിദ്യാർത്ഥി വിസകള്‍ സംഘടിപ്പിച്ച് കാനഡയിലേക്ക് കുടിയേറാനാണ് ശ്രമിക്കുന്നത്. ഇത് ഭാവിയില്‍ അവർക്ക് തന്നെ തിരിച്ചടിയായി മാറുകയും ചെയ്യുന്നു.
"ഭാവിയില്‍ ഗുണം ചെയ്യുമെന്ന് ഉറപ്പുള്ള കോഴ്‌സുകൾ എടുക്കാൻ എല്ലായ്പ്പോഴും വിദ്യാർത്ഥികൾ ശ്രദ്ധിയ്ക്കേണ്ടതുണ്ട് . എങ്ങനെയെങ്കിലും പഠന വിസയിൽ കാനഡയിലേക്ക് പ്രവേശിക്കുക എന്ന ലക്‌ഷ്യം മാത്രം ആകരുത് . . പ്രതിവർഷം 60,000 മുതൽ 1.30 ലക്ഷം വരെ കനേഡിയൻ ഡോളർ ശമ്പളമുള്ള ജോലി നൽകാൻ കഴിയുന്ന നിരവധി കോഴ്‌സുകൾ ഉണ്ട്. ഇതിന് പ്രത്യേക മേഖലകളിലെ വൈദഗ്ദ്ധ്യം നിർണായകമാണ്. കാരണം കാനഡയുടെ തൊഴിൽ രംഗത്തേയ്ക്ക് ഇപ്പോൾ ആവശ്യം വിദഗ്ധ തൊഴിലാളികളെയാണ്."
നഴ്‌സിംഗ്, ഹെൽത്ത്‌കെയർ, ഡാറ്റാ അനാലിസിസ്, സോഫ്‌റ്റ്‌വെയർ ഡെവലപ്‌മെൻ്റ്, മാർക്കറ്റിംഗ് മാനേജ്‌മെൻ്റ്, ഹ്യൂമൻ റിസോഴ്‌സ് മാനേജ്‌മെൻ്റ്, ബിസിനസ് ഡെവലപ്‌മെൻ്റ്, ബിസിനസ് ഇൻ്റലിജൻസ് അനാലിസിസ്, ക്ലൗഡ് ആർക്കിടെക്ചർ, സെക്യൂരിറ്റി അനാലിസിസ്, ഫാർമസിസ്റ്റ് തുടങ്ങിയവയാണ് കാനഡയില്‍ മികച്ച ശമ്പളം നല്‍കുന്ന തൊഴില്‍ മേഖലകള്‍.
ഈ മേഖലകളിൽ ഓരോന്നിനും 5,000-ത്തിലധികം തൊഴിലവസരങ്ങളുണ്ട്. മാത്രവുമല്ല പ്രതിവർഷം 70,000 മുതൽ 1.37 ലക്ഷം വരെ കനേഡിയൻ ഡോളർ ശമ്പളവുമാണ്ട്. കൂടാതെ, ഡ്രൈവിംഗ്, ഹെയർസ്റ്റൈലിംഗ്, ആശാരിപ്പണി, ഇലക്ട്രിക്കൽ ജോലി, പ്ലംബിംഗ്, കൊത്തുപണി തുടങ്ങിയ വിദഗ്ധ ജോലികള്‍ക്കും ഉയർന്ന ഡിമാൻഡുണ്ട്. ഈ ജോലികള്‍ പ്രതിവർഷം 1 ലക്ഷം കനേഡിയൻ ഡോളർ സമ്പാദിക്കാനുള്ള അവസരങ്ങളാണ് ഓരോ ഉദ്യോഗാർത്ഥികള്‍ക്കും വാഗ്ദാനം ചെയ്യുന്നത്.
അതുകൊണ്ടു തന്നെ ഇത്തരം തൊഴില്‍ മേഖലകളിലേക്ക് കടക്കാന്‍ കഴിയുന്ന കോഴ്സുകള്‍ വേണം വിദ്യാർത്ഥികള്‍ തിരഞ്ഞെടുക്കാന്‍. അല്ലാതെ യാതൊരു സാധ്യതയും ഇല്ലാത്ത, ശമ്പളം വളരെ കുറവുള്ള ജോലി ലഭിക്കുന്ന കോഴ്സുകള്‍ തിരഞ്ഞെടുത്താല്‍ കാനഡയില്‍ വലിയ പ്രതിസന്ധി നേരിടേണ്ടി വരും. ഇത്തരം കോഴ്സുകള്‍ക്ക് ഡിമാന്‍ഡ് കുറവായതിനാല്‍ തന്നെ എളുപ്പത്തില്‍ വിദ്യാർത്ഥി വിസകള്‍ നേടിയെടുക്കാനും സാധിക്കും. എന്നാല്‍ ഇത് പിന്നീട് വലിയ പ്രതിസന്ധികള്‍ക്ക് ഇടയാക്കും എന്നതില്‍ സംശയമില്ല.
എന്ത് കോഴ്സ് പഠിക്കുന്നു എന്നുള്ളതാണ് ഏറ്റവും പ്രധാനമെന്ന് ഈ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധർ വീണ്ടും വീണ്ടും ആവർത്തിക്കുന്ന. നോൺ-സ്റ്റുഡൻ്റ് വിസ വിഭാഗങ്ങൾക്ക് കീഴിൽ കുടിയേറാൻ ലക്ഷ്യമിടുന്നവർക്ക് ഡ്രൈവിംഗ്, ഇലക്ട്രിക്കൽ ജോലി, പ്ലംബിംഗ്, ഹെയർസ്റ്റൈലിംഗ്, ആശാരിപ്പണി, കൊത്തുപണി തുടങ്ങിയ വൈദഗ്ധ്യമുള്ള ജോലികളും പഠിക്കാവുന്നതാണ്.
https://www.facebook.com/Malayalivartha