10 ക്ലാസ് യോഗ്യത ഉണ്ടോ? എയർപോർട്ടിൽ ജോലി റെഡി; ഡിഗ്രിക്കാർക്കും അവസരം; മികച്ച ശമ്പളം!!
എ ഐ എയര്‍പോര്‍ട്ട് സര്‍വീസസ് ലിമിറ്റഡിന് കീഴില്‍ നിരവധി ഒഴിവുകൾ. ജൂനിയർ ഓഫീസർ, റാംപ് സർവ്വീസ് എക്സിക്യൂട്ടീവ്, ടെപ്യൂട്ടി ടെർമിനൽ മാനേജർ, ഡ്യൂട്ടി ഓഫീസർ തുടങ്ങിയ ഒഴിവുകളിലാണ് നിയമനം. ഏപ്രിലിൽ പൂനെയിൽ വെച്ച് നേരിട്ടാണ് അഭിമുഖം. തസ്തിക, യോഗ്യത, ശമ്പളം തുടങ്ങിയ വിവരങ്ങൾ വിശദമായി തന്നെ അറിയാം.
ജൂനിയർ ഓഫീസർ കസ്റ്റമർ സർവ്വീസ്-1, റാംപ് സർവ്വീസ് എക്സിക്യൂട്ടീവ്-4, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ-2, ഹാന്റി മാൻ-3, ഹാന്റി വുമൺ-7 എന്നിങ്ങനെ 17 ഒഴിവുകളാണ് ഉള്ളത്. 15, 16 ,17 തീയതികളിലായാണ് അഭിമുഖം നടക്കുക.
ഡ്യൂട്ടി മാനേജർ-1, കസ്റ്റമർ സർവ്വീസ് എക്സിക്യൂട്ടീവ്, ജൂനിയർ കസ്റ്റമർ സർവ്വീസ് എക്സിക്യൂട്ടീവ്-7 (ഡെറാഡൂൺ)., ഡ്യൂട്ടി മാനേജർ-1, ജൂനിയർ ഓഫീസർ-ടെക്നിക്കൽ-1,കസ്റ്റർ സർവ്വീസ് എക്സിക്യൂട്ടീവ്-10, ജീനിയർ കസ്റ്റമർ സെർവ്വീസ് എക്സിക്യൂട്ടീവ്-1- (ചണ്ഡീഗഡ് )-16, 17 തീയതികളിലാണ് അഭിമുഖം.
റാംപ് സർവ്വീസ് എക്സിക്യൂട്ടീവ്-5, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ-4,ഹാന്റിമാൻ-10, ഹാന്റി വുമൺ -3 (ചണ്ഡീഗഡ്), റാംപ് സർ വ്വീസ് എക്സിക്യൂട്ടീവ്-3, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ-2,ഹാന്റിമാ-5,ഹാന്റി വുമൺ-5 എന്നിങ്ങനെയാണ് ഒഴിവുകൾ. ഈ ഒഴിവുകളിലേക്ക് 18 ,19 തീയതികളിലാണ് അഭിമുഖം.
ഡെപ്യൂട്ടി ടെർമിനൽ മാനേജർ-2, ഡ്യൂട്ടി ഓഫീസർ-7, ജൂനിയർ ഓഫീസർ പാസഞ്ചർ-6, ജൂനിയർ ഓഫീസർ ടെക്നിക്കൽ -7, കസ്റ്റമർ സർവ്വീസ് എക്സിക്യീട്ടീവ്-47 (പൂനെ)-എന്നീ തസ്തികകളിലേക്ക് 12,16 തീയതികളിലും റാംപ് സർവ്വീസ് എക്സിക്യൂട്ടീവ്-12, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ-17 തസ്തികകളിലേക്ക് 17,18 തീയതികളിലും ഹാൻറിമാൻ-119, ഹാന്റി വുമൺ-30 എന്നീ തസ്തികയിൽ 19,20 തീയതികളിലുമാണ് അഭിമുഖം.
ജൂനിയര്‍. ഓഫീസര്‍-ടെക്നിക്കൽ, കസ്റ്റമര്‍ സര്‍വീസ് എക്‌സിക്യൂട്ടീവ്, റാംപ് സര്‍വീസ് എക്‌സിക്യൂട്ടീവ്, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവര്‍, ഹാന്‍ഡിമാന്‍, ഹാന്‍ഡി വുമണ്‍ വിഭാഗങ്ങളിൽ ഉയർന്ന പ്രായപരിധി 28 വയസാണ്. ജൂനിയര്‍ ഓഫീസര്‍, പാസഞ്ചര്‍ -35,ഡ്യൂട്ടി ഓഫീസര്‍- 50 വയസ്. ഡി. ടെര്‍മിനല്‍ മാനേജര്‍ - 55 വയസ് എന്നിങ്ങനെയാണ് പ്രായപരിധി.
ശമ്പളം ജൂനിയർ ഓഫീസർ കസ്റ്റമർ സർവ്വീസ്-29760 റാംപ്-സർവ്വീസ് എക്സിക്യൂട്ടീവ്-21270 യൂട്ടിലിറ്റി ഏജന്റ് കം റാം ഡ്രൈവർ-17670 ഹാന്റിമാൻ/ഹാന്റി വുമൺ-15120 ഡെപ്യൂട്ടി ടെർമിനൽ മാനേജർ പാസഞ്ചർ-60,000 ഡ്യൂട്ടി ഓഫീസർ പാസഞ്ചർ-32200 എന്നിങ്ങനെയാണ്.
ശമ്പളം യോഗ്യത ജൂനിയർ ഓഫീസർ കസ്റ്റമർ സർവ്വീസസ് അപേക്ഷകർ 10+2+3 പാറ്റേണിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം നേടിയവരും പാക്‌സ് ഹാൻഡ്‌ലിങ്ങിൽ 9 വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്.
അല്ലെങ്കിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്ന് 10+2+3 പാറ്റേണിൽ എംബിഎ അല്ലെങ്കിൽ തത്തുല്യമായ ഏതെങ്കിലും വിഷയത്തിൽ (2 വർഷത്തെ മുഴുവൻ സമയ കോഴ്‌സ് അല്ലെങ്കിൽ 3 വർഷത്തെ പാർട്ട് ടൈം കോഴ്‌സ്) ബിരുദം. പാക്‌സ് ഹാൻഡ്‌ലിംഗിൽ 6 പ്രവൃത്തി പരിചയം ആവശ്യമാണ് .
ഹാന്റിമാൻ/വുമൺ തസ്തികയിലേക്ക് പത്താംക്ലാസ് പാസിയിരിക്കണം. യൂട്ടിലിറ്റി ഏജൻര് കം റാം ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിലും 10 ക്ലാസ് പാസായിരിക്കണം
ഡ്യൂട്ടി ഓഫീസർ തസ്തികയിലേക്ക്അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ബിരുദവും 12 വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്.
കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് അപേക്ഷകർ 10+2+3 പാറ്റേണിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദം നേടിയിരിക്കണം. ജൂനിയർ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് അംഗീകൃത ബോർഡിൽ പ്ലസ്ടു പാസാകണം.
പൂനെ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ സര്‍വേ നം. 33, ലെയ്ന്‍ നമ്പര്‍ 14, ടിംഗ്രെ നഗര്‍ , പൂനെ മഹാരാഷ്ട്ര - 411032. ഇവിടെ വെച്ചാണ് ഇന്റര്‍വ്യൂ നടക്കുക.
കൂടുതൽ വിവരങ്ങൾക്ക് താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വിജ്ഞാപനത്തിലെ അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ഇന്റര്‍വ്യൂവിന് പങ്കെടുക്കാം.
https://aiasl.in/resources/Recruitment%20 Advertisement%20for%20 Pune%
https://www.facebook.com/Malayalivartha