കേരള പി.എസ്.സി പുതിയ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു; വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് മാത്രമേ ജോലി ഒഴിവിലേക്ക് അപേക്ഷിക്കാൻ കഴിയൂ
കേരള പി.എസ്.സി പുതിയ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു. കാറ്റഗറി നമ്പർ 24/2024 മുതൽ 62/2024 വരെയുള്ള തസ്തികകളിലേക്കാണ് നിയമനം . പ്യൂൺ/വാച്ച്മാൻ, ഡ്രൈവർ, അസിസ്റ്റൻ്റ്, ഫാർമസിസ്റ്റ്, ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ്, ഓവർസിയർ, സബ് ഇൻസ്പെക്ടർ, അസിസ്റ്റൻ്റ് പ്രൊഫസർ, വില്ലേജ് ഫീൽഡ് അസിസ്റ്റൻ്റ്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, ഇലക്ട്രീഷ്യൻ, ടീച്ചർ, ഓർഗനൈസർ, സൂപ്പർവൈസർ, നഴ്സിങ് അസിസ്റ്റൻ്റ്, ടെക്നീഷ്യൻ, അറ്റൻഡർ, അസിസ്റ്റൻ്റ് ജിയോളജിസ്റ്റ്, അനലിസ്റ്റ് തുടങ്ങിയ 33 കാറ്റഗറിയിലുള്ള ഒഴിവുകളിലേക്ക് 2024 മെയ് 2വരെ അപേക്ഷിക്കാം. കേരള PSC വിജ്ഞാപനം 2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും അറിയുന്നതിന് ഡിസ്ക്രിപ്ഷനിൽ ഉള്ള ലിങ്ക് പരിശോധിക്കുക
വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് മാത്രമേ ജോലി ഒഴിവിലേക്ക് അപേക്ഷിക്കാൻ കഴിയൂ. SC, ST, PWD, സ്ത്രീകൾ തുടങ്ങി എല്ലാ വിഭാഗത്തിൽപ്പെട്ട സംവരണ വിഭാഗക്കാർക്കും സർക്കാർ മാനദണ്ഡങ്ങൾക്കനുസൃതമായി ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2024 മേയ് 2 ആണ്.
ഓരോ തസ്തിക അനുസരിച്ചുള്ള ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നതിന് മുമ്പ് യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. യോഗ്യതാ മാനദണ്ഡങ്ങൾ അറിയാൻ ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കേണ്ടതാണ്.
കേരളം പി എസ് സി യുടെ ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കേണ്ടത് ഇങ്ങനെയാണ്;- ഈ സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. പോസ്റ്റിന് അനുസൃതമായി ‘വൺ ടൈം രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്യുക എന്നതാണ് ആദ്യപടി.
രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം.
ഉപയോക്തൃ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുമ്പോൾ, ഉദ്യോഗാർത്ഥികൾ വ്യക്തിഗത, വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിശദാംശങ്ങളും മറ്റ് വിശദാംശങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്. അതിനുശേഷം നിങ്ങളുടെ ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യുക.അപേക്ഷാ ഫീസ് ആവശ്യമില്ലഉദ്യോഗാർത്ഥികൾ അപേക്ഷാ ഫോം ഓൺലൈനായി സമർപ്പിക്കണം.ഭാവി ആവശ്യങ്ങൾക്കായി അപേക്ഷാ ഫോറം സേവ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുക.
https://www.facebook.com/Malayalivartha