സര്‍ക്കാര്‍ ഓഫീസില്‍ ഡാറ്റ എന്ട്രി ഓപ്പറേറ്റര്‍; ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം!!
കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, തിരുച്ചിറപ്പള്ളി ഇപ്പോള്‍ ഡാറ്റാ എൻട്രി ഓപ്പറേറ്റർ ട്രെയിനി തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
ഡിഗ്രീ യോഗ്യത ഉള്ളവർക്ക് മൊത്തം 10 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. കേന്ദ്ര സർക്കാരിന്റെ കീഴിൽ NIT യില്‍ ഡാറ്റ എന്ട്രി ഓപ്പറേറ്റര്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 09 ഏപ്രിൽ 2024 മുതല്‍ 25 ഏപ്രിൽ 2024 വരെ അപേക്ഷിക്കാം.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, തിരുച്ചിറപ്പള്ളി പുതിയ Notification അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം ഇങ്ങനെയാണ്,
ഡാറ്റാ എൻട്രി ഓപ്പറേറ്റർ ട്രെയിനി (DEO – Ministerial) 05
ഡാറ്റാ എൻട്രി ഓപ്പറേറ്റർ ട്രെയിനി (DEO – Technical) 05
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, തിരുച്ചിറപ്പള്ളി ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി 18 വയസ്സുമുതൽ 30 വയസ്സുവരെയാണ് .അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത ഡാറ്റാ എൻട്രി ഓപ്പറേറ്റർ ട്രെയിനി (DEO – Ministerial)പോസ്റ്റിലേക്ക് അപേക്ഷിക്കുന്നവർക്ക് ഡിഗ്രീ യും ടൈപ്പിംഗിലും കമ്പ്യൂട്ടറിലും പരിജ്ഞാനം ഉണ്ടായിരിക്കണം . ആപ്ലിക്കേഷനുകൾ, അതായത്, MS ഓഫീസ് ഉൾപ്പടെ ഉള്ളവയിൽ പരിചയം ആവശ്യമാണ്.
ഡാറ്റാ എൻട്രി ഓപ്പറേറ്റർ ട്രെയിനി (DEO – Technical)പോസ്റ്റിലേക്ക് അപേക്ഷിക്കുന്നവർക്ക് കമ്പ്യൂട്ടർ സയൻസിൽ ബി.ഇ./ബി.ടെക് & എഞ്ചിനീയറിംഗ് / ഇൻഫർമേഷൻ ടെക്നോളജി / കുറഞ്ഞത് 65% മാർക്കോടെ തത്തുല്യം or അംഗീകൃത സർവകലാശാലയിൽ നിന്ന് 6.5 സിജിപിഎ പ്രോഗ്രാമിംഗിലും ഫുൾ സ്റ്റാക്കിലുമുള്ള അറിവ് (HTML, CSS, JS, LAMP) എന്നിവ ആവശ്യമാണ്. അപേക്ഷ ഫീസ് ഇല്ല.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, തിരുച്ചിറപ്പള്ളി വിവിധ ഡാറ്റാ എൻട്രി ഓപ്പറേറ്റർ ട്രെയിനി ഒഴിവുകളിലേക്ക് അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കേണ്ട ലിങ്ക് ക്ലിക്ക് ചെയ്ത് മൊബൈല്‍ ഫോണ്‍ , കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം.
അപേക്ഷ അയക്കേണ്ട അവസാന തിയതി 25 ഏപ്രിൽ 2024 വരെ. അപേക്ഷ എങ്ങനെ സമര്‍പ്പിക്കാം, എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നിവ മനസ്സിലാക്കാന്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക. കൂടാതെ ജോലി അന്വേഷിക്കുന്ന നിങ്ങളുടെ സുഹ്രത്തുകള്‍ക്കും ഈ പോസ്റ്റ് പങ്കുവെക്കുക.
ഒഫീഷ്യല്‍ വെബ്സൈറ്റ് https://www.nitt.edu/
https://www.facebook.com/Malayalivartha