എയർഇന്ത്യയില്‍ ജോലി പരീക്ഷയില്ല; അഭിമുഖം മാത്രം!!
എയർഇന്ത്യയില്‍ ജോലി നേടിയെടുക്കാന്‍ ഉദ്യോഗാർത്ഥികള്‍ക്ക് സുവർണ്ണാവസരം. എയർഇന്ത്യയുടെ സബ്‌സിഡിയറി സ്ഥാപനമായ ന്യൂഡൽഹിയിലുള്ള എയർ ഇന്ത്യ എൻജിനീയറിങ് സർവീസസ് ലിമിറ്റഡിൽ എയർക്രാഫ്റ്റ് ടെക്നിഷ്യൻ (ബി-1, ബി-2), തസ്തികയിലേക്ക് കമ്പനി അപേക്ഷ ക്ഷണിച്ചു. 40 ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്.
അഞ്ചുവർഷത്തെ കരാർ വ്യവസ്ഥയിലാണ് നിയമനം. പിന്നീട് അഞ്ചു വർഷം കൂടി നീട്ടിയേക്കാം. 27940 രൂപയായിരിക്കും തുടക്കത്തിലെ ശമ്പളം. ഡി ജി സി എ അംഗീകൃത സ്ഥാപനത്തിൽനിന്ന് കുറഞ്ഞത് 60 ശതമാനം മാർക്കോടെ നേടിയ എഎം ഇ ഡിപ്ലോമ/ എയർക്രാഫ്റ്റ് മെയിന്റനൻസ് സർട്ടിഫിക്കറ്റ് (മെക്കാനിക്കൽ /ഏവിയോണിക്‌സ്) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
ഭിന്നശേഷിക്കാർക്കും എസ്.സി/എസ്.ടി വിഭാഗക്കാർക്കും 55 ശതമാനം മാർക്ക് മതിയാവും. അല്ലെങ്കിൽ 60 ശതമാനം മാർക്കോടെ മെക്കാനിക്കൽ/എയ്റോനോട്ടിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ്/ ടെലികമ്മ്യൂണിക്കേഷൻ/റേഡിയോ/ ഇൻസ്‌ട്രമെൻ്റേഷൻ വിഷയത്തിലുള്ള ത്രിവത്സര എൻജിനീയറിങ് ഡിപ്ലോമ, അപേക്ഷകർക്ക് ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം.
അപേക്ഷകരുടെ പ്രായം ഏപ്രിൽ ഒന്നിന് 35 വയസ്സ് കവിയരുത് (ഉയർന്ന പ്രായപരിധിയിൽ എസ് സി/ എസ് ടി/ഒ ബിസി വിഭാഗക്കാർക്കും വിമുക്ത ഭടൻമാർക്കും നിയമാനുസൃത ഇളവ് ലഭിക്കും). നേരിട്ടുള്ള അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്. ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലാണ് കേന്ദ്രങ്ങൾ. വാക് ഇൻ ഇന്റർവ്യൂ തീയതികൾ: ഏപ്രിൽ 25, ഏപ്രിൽ 29, മെയ് 2.
വിശദവിവരങ്ങൾക്ക് www.aiest. in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
https://www.facebook.com/Malayalivartha