കേരള ബാങ്കില്‍ ക്ലാര്‍ക്ക് ആകാം ; 230 ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈന്‍ ആയി!!!
കേരള സര്‍ക്കാരിന്റെ കീഴില്‍ കേരള ബാങ്കില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള സ്റ്റേറ്റ് കോര്‍പ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് ഇപ്പോള്‍ Clerk / Cashier തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
വിവിധ ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് ക്ലാര്‍ക്ക് , കാഷ്യര്‍ പോസ്റ്റുകളിലായി മൊത്തം 230 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി കേരള പി.എസ്.സിയുടെ വണ്‍ ടൈം പ്രൊഫൈല്‍ വഴി ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2024 ഏപ്രില്‍ 9 മുതല്‍ 2024 മേയ് 15 വരെ അപേക്ഷിക്കാം.
കേരള സ്റ്റേറ്റ് കോര്‍പ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് യുടെ പുതിയ അറിയിപ്പ് അനുസരിച്ച് ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളുടെ എണ്ണം 063/2024 ക്ലാര്‍ക്ക് , കാഷ്യര്‍ വിഭാഗത്തിൽ 115 ഒഴിവുകളും 064/2024 ക്ലാര്‍ക്ക് , കാഷ്യര്‍ വിഭാഗത്തിൽ 115 ഒഴിവുകളും ആണ് ഉള്ളത് . ശമ്പളം Rs.20,280-54,720/- വരെ. കേരള ബാങ്കിൽ (Kerala State Co-operative Bank Limited) ല്‍ വന്ന ജോലി ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി 18 -40 ആണ്.
അപേക്ഷിക്കാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, മറ്റ് മാനദണ്ഡങ്ങൾ എന്നവ അറിയാനായി ഔദ്യോഗിക വിജ്ഞാപനം നോക്കേണ്ടതാണ് . കേരള സ്റ്റേറ്റ് കോര്‍പ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് ന്റെ ജോലി ഒഴിവുകളിലേക്ക് അപേക്ഷിച്ച് കഴിഞ്ഞാല്‍ , ഈ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എഴുത്ത് / ഒ.എം.ആർ / ഓൺലൈൻ പരീക്ഷ നടത്തുകയാണെങ്കിൽ പരീക്ഷ എഴുതുമെന്ന് സ്ഥിരീകരണം ( Confirmation ) അപേക്ഷകർ തങ്ങളുടെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈൽ വഴി നൽകേണ്ടതാണ്.
അപ്രകാരം സ്ഥിരീകരണം നൽകുന്നവർക്ക് മാത്രം അഡ്മിഷൻ ടിക്കറ്റ് ജനറേറ്റ് ചെയ്ത് അത് ഡൗൺലോഡ് ചെയ്യുന്നതിനുള്ള സൗകര്യം, പരീക്ഷാ തീയതി വരെയുള്ള അവസാനത്തെ 15 ദിവസങ്ങളിൽ ലഭ്യമാകുന്നതാണ്.
നിശ്ചിത സമയത്തിനുള്ളിൽ സ്ഥിരീകരണം നൽകാത്ത ഉദ്യോഗാർത്ഥികളുടെ അപേക്ഷകൾ നിരുപാധികം നിരസിക്കപ്പെടുന്നതാണ്. ഈ ജോലിക്ക് എങ്ങനെ അപേക്ഷിക്കണം, ഇതിന്‍റെ നിയമന സാധ്യത എങ്ങനെയാണ് എന്നിവ അറിയാന്‍ ഡിസ്ക്രിപ്ഷനിൽ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം വായിച്ചു മനസ്സിലാക്കുക
ഒഫീഷ്യല്‍ വെബ്സൈറ്റ് https://www.keralapsc.gov.in/
https://www.facebook.com/Malayalivartha