യുഎഇയിൽ ജോലി നേടാം; കൈനിറയെ തൊഴിലവസരങ്ങൾ; ഇനി മടിച്ചു നിൽക്കാതെ വേഗം അപേക്ഷിക്കൂ; ഇതിലും നല്ല അവസരം സ്വപ്നത്തിൽ മാത്രം!!
ലോകത്തിലെ ഏറ്റവും വലിയ സ്മാർട്ട് സിറ്റിയായി മാറാനുള്ള തീവ്രശ്രമത്തിലാണ് യു എ ഇ. ഇതിന്റെ ഭാഗമായി പല പദ്ധതികളും യു എ ഇ അവതരിപ്പിച്ചിട്ടുണ്ട്. ഇതിൽ സുപ്രധാനമാണ് പറക്കും ടാക്സികൾ. 2026ല്‍ എമിറേറ്റില്‍ പറക്കും ടാക്‌സി സേവനങ്ങള്‍ ആരംഭിക്കാനാണ് ദുബായിയുടെ പദ്ധതി.
യു എസ് ആസ്ഥാനമായുള്ള ഇലക്ട്രിക് ഫ്ലയിംഗ് കാർ നിർമ്മാതാക്കളായ ആർച്ചർ ഏവിയേഷനാണ് ടാക്സികൾ നിർമ്മിക്കുന്നതിനുള്ള കരാർ. പദ്ധതിക്കായി കോടിക്കണക്കിന് ഡോളറിൻ്റെ നിക്ഷേപമാണ് കമ്പനിക്ക് ലഭിച്ചിരിക്കുന്നത്.
അബുദാബിയിലുടനീളമുള്ള നിർണായക സ്ഥലങ്ങളിൽ വെർട്ടിപോർട്ടുകൾ നിർമ്മിക്കാൻ കൂടി ലക്ഷ്യം വെച്ചുള്ളതാണ് നിക്ഷേപം. അബുദാബയിൽ വെച്ചാണ് പറക്കും ടാക്സികൾ കമ്പനി നിർമ്മിക്കുന്നത്. യുഎസ് റെഗുലേറ്ററി ബോഡിയിൽ നിന്നുള്ള സർട്ടിഫിക്കേഷൻ നേടുന്നതിനുള്ള അവസാന ഘട്ടത്തിലാണ് നടപടികളെന്ന് ആർച്ചറിൻ്റെ സ്ഥാപകനും സിഇഒയുമായ ആദം ഗോൾഡ്‌സ്റ്റൈൻ പറഞ്ഞു ലൊക്കേഷനുകൾ കണ്ടെത്തുന്ന നടപടികൾ ആരംഭിക്കാൻ ഒരുങ്ങുകയാണ്.
അബുദാബിയിൽ ഇതിനകം ഒരു വെർട്ടിപോർട്ട് ഉണ്ട്. ചാർജിംഗ് സ്റ്റേഷനുകൾക്ക് പുറമേ ഹെലികോപ്റ്റർ ഉപയോഗത്തിന് സമാനമായ അടിസ്ഥാന സൗകര്യങ്ങൾ സജ്ജമാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. 10 ചെറിയ നെറ്റവർകോടു കൂടിയായിരിക്കും പദ്ധതി ആരംഭിക്കുക. കാലക്രമേണ പദ്ധതി വിപുലീകരിക്കും.തുടർന്നുള്ള ഘട്ടങ്ങളിൽ വിവിധ എമിറേറ്റുകളെ ബന്ധിപ്പിച്ച് കൊണ്ടുള്ള സർവ്വീസുകൾ ആരംഭിക്കും',
നിർമ്മാണം, മെയിൻ്റനൻസ് റിപ്പയർ, വെർട്ടിപോർട്ടിന് ചുറ്റുമുള്ള ജീവനക്കാർ എന്നിവയുൾപ്പെടെ ആയിരക്കണക്കിന് തൊഴിലവസരങ്ങൾ പദ്ധതിയുടെ ഭാഗമായി സൃഷ്ടിക്കുമെന്ന് ആഡൻ ഗോൾഡ്സ്റ്റെയിൻ വ്യക്തമാക്കി. വരും ദിവസങ്ങളിൽ റിക്രൂട്ട്മെന്റ് നടപടികൾ ആരംഭിക്കും. അബുദാബിയിൽ മാത്രം ആയിരങ്ങളെ നിയമിക്കും',അദ്ദേഹം വ്യക്തമാക്കി.അബുദാബിയിൽ ഒരു നിർമ്മാണ, അസംബ്ലിംഗ് സൗകര്യവും ആരംഭിക്കും.
2025 അവസാനത്തോടെ യുഎഇയിൽ ഇലക്ട്രിക് എയർ ടാക്‌സി സർവ്വീസ് ആരംഭിക്കുന്നതോടെ എമിറേറ്റുകളിൽ ഉടനീളമുള്ള ആർച്ചറിൻ്റെ വാണിജ്യവൽക്കരണ ശ്രമങ്ങൾക്ക് ഊർജം പകരും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഊബറും കരീമും നടത്തുന്ന പ്രീമിയം ടാക്സി സേവനങ്ങൾക്ക് അനുസൃതമായിരിക്കും എയർ ടാക്‌സിയുടെ നിരക്ക്. ആഗോളതലത്തിൽ ഇലക്ട്രിക് എയർ ടാക്‌സികൾ അവതരിപ്പിക്കാനുള്ള നടപടികളിൽ ഏറെ മുന്നിലാണ് അബുദാബി.
ഇത് കൂടാതെ ,യുഎഇ തൊഴിൽ വിപണിയിൽ അഞ്ച് പ്രധാന മേഖലകളിളാണ് ഗണ്യമായ വളർച്ച പ്രതീക്ഷിക്കുന്നത്. ഇൻഫർമേഷൻ ടെക്നോളജി (ഐടി), ബാങ്കിംഗ്, ഫിനാൻസ്, റിയൽ എസ്റ്റേറ്റ്, കൺസ്ട്രക്ഷൻ, ഓയിൽ ആൻഡ് ഗ്യാസ്, റിന്യൂവബിൾ എനർജി, ടൂറിസം എന്നീ മേഖലകളിലായിരിക്കും 2024 ല്‍ ഏറ്റവും കൂടുതല്‍ ജോലി സാധ്യത ഉണ്ടായിരിക്കുക.
https://www.facebook.com/Malayalivartha