ഒഡെപെക് മുഖേന അബുദാബിയിലെ ഹിന്ദു ക്ഷേത്രത്തിലേയ്ക്ക് നിയമനം; മെയ് 6-ാം തീയതി വരെ അപേക്ഷിക്കാം
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന അബുദാബിയിലെ ഹിന്ദു ക്ഷേത്രത്തിലേയ്ക്ക് ജനെടെക് സിസിടിവി ഓപ്പറേറ്റർമാരുടെ ഒഴിവുകളിലേക്ക് അനുയോജ്യരായ ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നു. ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട വിഷയത്തിൽ ഡിപ്ലോമയോ ഡിഗ്രിയോ ഉള്ളവരോ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും ഇംഗ്ലീഷിൽ ആശയവിനിമയ ശേഷിയും ഉള്ളവരായിരിക്കണം.
വിസ, മെഡിക്കൽ ഇൻഷുറൻസ് എന്നിവ കമ്പനി സൗജന്യമായി നൽകുന്നു. പ്രവർത്തി പരിചയം അടിസ്ഥാനപ്പെടുത്തി മാർക്കറ്റ് സ്റ്റാൻഡേർഡ് അനുസരിച്ച് ശമ്പളം ലഭിക്കും. എന്നാൽ ഈ റിക്രൂട്ട്മെന്റിനു സർക്കാർ അംഗീകൃത സർവീസ് ചാർജ് ബാധകമാണെന്ന് ഒഡെപെക് അറിയിച്ചു. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ ഫോട്ടോ ഉൾപ്പെടുന്ന വിശദമായ ബയോഡാറ്റ, പാസ്‍പോർട്ട്, വിദ്യാഭ്യാസം, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അപേക്ഷിക്കണം.
2024 മെയ് 6-ാം തീയതി വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസരം. [email protected] എന്ന ഈമെയിലിലേക്കാണ് അപേക്ഷയും മറ്റ് രേഖകളും അയക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് ഒഡെപെകിൻറെ www.odepc.kerala.gov.in വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ നമ്പർ 0471-2329440/41/42, 7736496574, 9778620460.
ഇനി ഈ ക്ഷേത്രത്തിന്റെ പ്രത്യേകതകൾ കൂടി അറിയാം .സ്പോട്ട്_ഇഎംജി
പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അബുദാബിയിലെ ആദ്യത്തെ ഹിന്ദു ശിലാക്ഷേത്രം ഉദ്ഘാടനം ചെയ്തത് . ശാസ്ത്രീയ സാങ്കേതിക വിദ്യകളോട് കൂടിയ പുരാതന വാസ്തുവിദ്യാ രീതികൾ ഉപയോഗിച്ചാണ് ക്ഷേത്രം നിർമ്മിച്ചിട്ടുള്ളത്
താപനില അളക്കുന്നതിനും ഭൂകമ്പ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനുമായി 300-ലധികം ഹൈടെക് സെൻസറുകൾ ഉപയോഗിച്ചാണ് BAPS ഹിന്ദു മന്ദിർ നിർമ്മിച്ചിരിക്കുന്നത്, ക്ഷേത്രത്തിൻ്റെ നിർമ്മാണത്തിൽ ലോഹങ്ങളൊന്നും ഉപയോഗിച്ചിട്ടില്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത ,
ദുബായ്-അബുദാബി ഷെയ്ഖ് സായിദ് ഹൈവേയിൽ അൽ റഹ്ബയ്ക്ക് സമീപം അബു മറൈഖയിലെ 27 ഏക്കർ സ്ഥലത്ത് 700 കോടി രൂപ ചെലവിൽ BAPS സ്വാമിനാരായൺ സൻസ്തയാണ് മഹത്തായ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ക്ഷേത്ര അധികാരികൾ പറയുന്നതനുസരിച്ച്, ക്ഷേത്രത്തിൻ്റെ രൂപകൽപ്പനയ്ക്കും നിർമ്മാണത്തിനുമുള്ള കലയെ വിവരിക്കുന്ന ഹൈന്ദവ ഗ്രന്ഥങ്ങളായ ശിൽപ, സ്ഥപത്യ ശാസ്ത്രങ്ങളിൽ പരാമർശിച്ചിരിക്കുന്ന പുരാതന നിർമ്മാണ ശൈലി അനുസരിച്ചാണ് ഈ മഹാക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്.
യുഎഇയിലെ കടുത്ത താപനില കണക്കിലെടുത്ത്, ക്ഷേത്രത്തിൽ ചൂട് പ്രതിരോധിക്കുന്ന നാനോ ടൈലുകളും കനത്ത ഗ്ലാസ് പാനലുകളും ഉപയോഗിച്ചിട്ടുണ്ട് , ഫെറസ് അല്ലാത്ത വസ്തുക്കളും രാജസ്ഥാനിൽ നിന്ന് നേരിട്ട് പതിനെട്ട് ലക്ഷം ഇഷ്ടികകളും 1.8 ലക്ഷം ക്യുബിക് മീറ്റർ മണൽക്കല്ലും -ക്ഷേത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട്.
അബുദാബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രം അയോധ്യയിൽ അടുത്തിടെ ഉദ്ഘാടനം ചെയ്ത രാമക്ഷേത്രം പോലെ നാഗരാ വാസ്തുവിദ്യയിലാണ് നിർമ്മിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha