യു കെ യില്‍ ജോലി വേണോ ? അവസരം ഇതാ നിങ്ങളുടെ കൈവെള്ളയില്‍; വിട്ടുകളയരുത് ഉടന്‍ അപേക്ഷിക്കൂ
യുകെയില്‍ തൊഴില്‍ തേടുന്നവര്‍ക്ക് വീണ്ടും അവസരങ്ങള്‍; നോര്‍ക്കയുടെ അഭിമുഖം ജൂണ്‍ 6 മുതല്‍ എറണാകുളത്ത്, മെയ് 27 വരെ അപേക്ഷിക്കാം. പ്രധാന വികസിത രാജ്യങ്ങളിലൊന്നായ യുണൈറ്റഡ് കിംഗ്ഡം നിരവധി ഫോര്‍ച്യൂണ്‍ കമ്പനികളുടെ ആസ്ഥാനമാണ്, സ്വപ്നങ്ങളുടെയും അവസരങ്ങളുടെയും നാടാണ്. അതിനുപുറമെ, ഒട്ടേറെ പേര്‍ യുകെയിലേക്ക് കുടിയേറുകയും ഉപജീവനം തേടി പോകുകയും ചെയ്തിട്ടുണ്ട് .എന്നാല്‍ യുകെ സര്‍ക്കാര്‍ പുതുതായി നടപ്പിലാക്കിയ കര്‍ശനമായ വിസ ചട്ടങ്ങള്‍ അന്തര്‍ദേശീയ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ മേഖലയിലും തിരിച്ചടിയായി മാറിയിട്ടുമുണ്ട് . പുതിയ കര്‍ശനമായ വിസ ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടി പ്രമുഖ സ്ഥാപനങ്ങളായ എച്ച്എസ്ബിസിയും ഡെലോയിറ്റും യുകെയിലെ വിദേശ ബിരുദധാരികള്‍ക്കുള്ള ജോലി വാഗ്ദാനങ്ങള്‍ റദ്ദാക്കിയെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
എന്നാലിപ്പോള്‍ നോര്‍ക്ക റൂട്ട്‌സ് യുണൈറ്റഡ് കിംങ്ഡം (യു.കെ) വെയില്‍സില്‍ (NHS) വിവിധ സ്‌പെഷ്യാലിറ്റികളില്‍ ഡോക്ടര്‍മാരുടെ ഒഴിവുകളിലേയ്ക്കുളള റിക്രൂട്‌മെന്റ് 2024 ജൂണ്‍ 06 മുതല്‍ 08 വരെ എറണാകുളത്ത് നടത്തുന്നുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ സി.വി യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, പാസ്സ്‌പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ സഹിതം rmt3.norka@kerala.gov.in എന്ന ഇമെയില്‍ ഐ.ഡി യിലേയ്ക്ക് മെയ് 27നകം അപേക്ഷ നല്‍കണം.
ഒഴിവുകള്‍:
JCF: ജൂനിയര്‍ ആന്‍ഡ് ക്ലിനിക്കല്‍ ഫെലോസ് : എമര്‍ജന്‍സി മെഡിസിന്‍ 03
SCF: സീനിയര്‍ ക്ലിനിക്കല്‍ ഫെലോസ്: എമര്‍ജന്‍സി മെഡിസിന്‍03, അനസ്‌തേഷ്യ02, ജനറല്‍ മെഡിസിന്‍02.
സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ : സൈക്യാട്രിഓള്‍ഡ് ഏജ് 02 & ജനറല്‍ അഡല്‍റ്റ് 04
ഫുള്‍ ജി.എം.സി രജിസ്‌ട്രേഷന്‍ അല്ലെങ്കില്‍ യുകെ ജനറല്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ച മെഡിക്കല്‍ യോഗ്യതയുള്ളവര്‍ക്ക്
അപേക്ഷിക്കാം: കൂടാതെ
JCF ഗ്രേഡുകള്‍: പാര്‍ട്ട് 1 MRCP/FRCS അല്ലെങ്കില്‍ മറ്റ് ഉചിതമായ യോഗ്യത.
സീനിയര്‍ ഗ്രേഡുകള്‍: സ്‌പെഷ്യാലിറ്റിക്ക് ബാധകമായ പോസ്റ്റ് ഗ്രാജ്വേറ്റ് മെമ്പര്‍ഷിപ്പ് അല്ലെങ്കില്‍ ഫെലോഷിപ്പ് പരീക്ഷകളുടെ ഭാഗം 1 പൂര്‍ത്തിയാക്കണം. കഴിഞ്ഞ 5 വര്‍ഷത്തിനിടെ (കഴിഞ്ഞ 12 മാസങ്ങള്‍ ഉള്‍പ്പെടെ) 3 വര്‍ഷത്തെ പ്രവൃത്തിപരിചയം. IELTS7.5 (ഓരോ കാറ്റഗറിയ്ക്കും കുറഞ്ഞത് 7) അല്ലെങ്കില്‍ OET ഓരോ മോഡ്യൂളിനും കുറഞ്ഞത് B.
ശമ്പളം പ്രവൃത്തിപരിചയം കണക്കിലെടുത്ത്
JCF:ഉള്ളവര്‍ക്ക് £37,777 £49,925,
SCF: ഉള്ളവര്‍ക്ക് £37,737 £59,336,
സ്‌പെഷ്യാലിറ്റി ഡോക്ടര്‍ക്ക് : £52,542 £82,418 വരെ.ആയിരിക്കും ശമ്പളം
ഇതിനോടൊപ്പം പൂര്‍ണ്ണ GMC രജിസ്‌ട്രേഷന്‍ സ്‌പോണ്‍സര്‍ഷിപ്പ് ഉള്‍പ്പെടെ മറ്റ് ആനുകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ സി.വി യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, പാസ്സ്‌പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ സഹിതം rmt3.norka@kerala.gov.in എന്ന ഇമെയില്‍ ഐ.ഡി യിലേയ്ക്ക് മെയ് 27 നകം അപേക്ഷ നല്‍കണമെന്ന് നോര്‍ക്ക റൂട്ട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ (ഇന്‍ചാര്‍ജ്ജ്) അറിയിച്ചു.
വിശദവിവരങ്ങള്‍ norkaroots.org വെബ്ബ്‌സൈറ്റില്‍ ലഭ്യമാണ്. അല്ലെങ്കില്‍ 04712770536, 539, 540, 577 എന്നീ നമ്പറുകളിലോ അല്ലെങ്കില്‍ ഇന്ത്യയില്‍ നിന്നും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 +918802 012 345 ലോ വിളിക്കാവുന്നതാണ് . വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ് ചെയ്യാവുന്നതാണ്.
Mail id For Apply : rmt3.norka@kerala.gov.in
More details : www.nifl.norkaroots.org
https://www.facebook.com/Malayalivartha