വെറും പത്താംക്ലാസ് യോഗ്യത മാത്രം ഉള്ളവർക്കും ഓസ്ട്രേലിയയിലും ജപ്പാനിലും ഉറപ്പായ ജോലി ഒഴിവുകൾ ;ശമ്പളമാണെങ്കിൽ 3 ലക്ഷം വരെ
വിദേശരാജ്യങ്ങളിൽ മെച്ചപ്പെട്ട ജോലിയും നേടി ജീവിതം സുരക്ഷിതമാക്കാൻ ചെയ്യാൻ സ്വപ്നം കാണുന്നവർ നിരവധിയാണ്. അത്തരം ആഗ്രഹങ്ങൾ സഫലമാക്കാൻ ഇടം അന്വേഷിക്കുന്നവർക്ക് ഇപ്പോൾ ഓസ്ട്രേലിയയിലും ജപ്പാനിലും അവസരങ്ങളുണ്ട്
ലക്ഷങ്ങൾ ശമ്പളത്തിൽ വിദേശ ജോലി ആഗ്രഹിക്കുന്നവർക്ക് വമ്പൻ അവസരമൊരുക്കുകയാണ് സംസ്ഥാന സർക്കാരിന് കീഴിലുള്ള നോളജ് എകണോമിക് മിഷൻ. ഓസ്ട്രേലിയ, ജപ്പാൻ തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്കും ഇന്ത്യയിലേയും കേരളത്തിലേയും വിവിധ കമ്പനികളിലുമാണ് അവസരം ഉള്ളത്.
വിദേശിയർക്കുള്ള തൊഴിൽ ചട്ടങ്ങളിൽ മാറ്റങ്ങൾ വരുത്താനുള്ള ജപ്പാൻ സർക്കാർ തീരുമാനമെടുത്തതോടെ തന്നെ രാജ്യത്ത് തൊഴിലവസരങ്ങൾ വർധിച്ചിട്ടുണ്ട്. ഏഷ്യന്‍ രാജ്യങ്ങളില്‍ സമീപകാലത്ത് ഏറ്റവും കൂടുതല്‍ കുടിയേറ്റം നടക്കുന്ന രാജ്യമാണ് ജപ്പാന്‍. വിദേശികളായ വിദ്യാര്‍ഥികളെയും തൊഴിലാളികളെയും രാജ്യത്തേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ വിസ നടപടിക്രമങ്ങളിലടക്കം മാറ്റം വരുത്താനാണ് ജപ്പാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.
വിദഗ്‌ദ്ധരായ വിദേശ തൊഴിലാളികൾക്ക് ദീർഘകാല തൊഴിൽ വിസ ലഭ്യമാക്കുന്ന മൂന്ന് മേഖലകളാണ് ജപ്പാനിൽ നിലവിൽ ഉള്ളത്. എന്നാൽ ഇത് 12 ആയി വിപുലപ്പെടുത്തിയിട്ടുണ്ട് . പ്രായമായവർ കൂടിവരുന്ന ജപ്പാനിൽ നിരവധി മേഖലകളിൽ തൊഴിലാളികളുടെ കടുത്ത ക്ഷാമം നേരിടുന്നുണ്ട്. എന്നാൽ കുടിയേറ്റത്തോട് അത്ര നല്ല സമീപനമല്ല ജപ്പാൻ സർക്കാരിന് ഇതുവരെ ഉണ്ടായിരുന്നത് .ഈ സമീപനത്തിലും ഇപ്പോൾ മാറ്റങ്ങൾ കൊണ്ടു വന്നിട്ടുണ്ട് .തൊഴിലാളികൾക്ക് ദീർഘകാലത്തേക്ക് താമസിക്കാനും അവരുടെ കുടുംബങ്ങളെ കൊണ്ടുവരാനും അനുവദിക്കുന്ന തരത്തിലുള്ള മാറ്റങ്ങൾ ആണ് നടപ്പിൽ വരുത്തുന്നത് . ഭക്ഷ്യ ഉൽപ്പാദനം പോലുള്ള മേഖലകളിലും തൊഴിൽ അവസരങ്ങൾ കൂടുന്നുണ്ട്
ഉയർന്ന ശമ്പളവും ജീവിത നിലവാരവും ഉള്ള ജോലികൾക്ക് ധാരാളം അവസരങ്ങളുള്ള ഒരു രാജ്യമാണ് ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയയിൽ മെറ്റൽ ഫാബ്രിക്കേറ്റർ ആൻഡ് വെൽഡർ, കെയർ അസിസ്റ്റന്റ് തസ്കിയിലാണ് അവസരം . മെറ്റൽ ഫാബ്രിക്കേറ്റർ വിഭാഗത്തിൽ 1000 ഒഴിവുകളാണ് ഉള്ളത്. ഐടിഐയും ഒരു വർഷത്തെ പ്രവൃത്തിപരിചയവുമാണ് ആവശ്യം. 1,75,000- 2,50,000 രൂപവരെയാണ് മാസ ശമ്പളം.
കെയർ അസിസ്റ്റന്റിന് പത്താം ക്ളാസ് ആണ് യോഗ്യത. 2,50,000- 3,50,000 വരെയാണ് മാസശമ്പളം ലഭിക്കുക. ജപ്പാനിൽ കെയർ ടേക്കർ എന്നീ തസ്‌തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഡിപ്ലോമയാണ് യോഗ്യത.
1,00,000- 1,75,000 രൂപ വരെയാണ് മാസ ശമ്പളം. കേരള നോളെജ് ഇക്കോണമി മിഷന്റെ വെബ് പോർട്ടലായ ഡി ഡബള്യു എം എസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് യോഗ്യതയുടെ അടിസ്ഥാനത്തിൽ അപേക്ഷിക്കാം.
സീക്ക് എന്ന ഓസ്‌ട്രേലിയൻ ജോബ് വെബ്‌സൈറ്റ് സന്ദർശിച്ച് നിങ്ങൾക്ക് ഓസ്‌ട്രേലിയയിൽ ജോലി കണ്ടെത്താം. തൊഴിലന്വേഷകർക്ക് പ്രയോജനകരമാകുന്ന ധാരാളം ജോലികൾ സീക്ക് വെബ്‌സൈറ്റിൽ ലഭ്യമാണ്. നിങ്ങളുടെ ഔദ്യോഗിക പ്രൊഫൈലിനെ അടിസ്ഥാനമാക്കി നിങ്ങൾക്ക് വെബ്‌സൈറ്റിൽ കരിയർ വിഭാഗത്തിൽ അപേക്ഷിക്കാം.
നിങ്ങളുടെ സാഹചര്യങ്ങൾക്കനുസരിച്ച് വൈദഗ്ധ്യമുള്ള മൈഗ്രേഷൻ വിസകൾ, തൊഴിലുടമ സ്‌പോൺസർ ചെയ്യുന്ന വിസകൾ അല്ലെങ്കിൽ വർക്കിംഗ് ഹോളിഡേ വിസകൾ എന്നിവ പോലുള്ള വിസ ഓപ്ഷനുകൾ വഴി ഓസ്‌ട്രേലിയയിൽ ജോലി നേടുന്നത് എളുപ്പമാണ്
കൂടുതൽ വിവരങ്ങൾക്ക് https://knowledgemission.kerala.gov.in ഫോൺ-0471 2737881, 0471 2737882
https://www.facebook.com/Malayalivartha