കേരള വാട്ടര്‍ അതോറിറ്റിയില്‍ സ്ഥിര ജോലി മെച്ചപ്പെട്ട ശമ്പളം;നല്ല അവസരം ഉടന്‍ അപേക്ഷിക്കൂ
കേരള സര്‍ക്കാരിന്റെ കീഴില്‍ കേരള വാട്ടര്‍ അതോറിറ്റിയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള വാട്ടര്‍ അതോറിറ്റി ഇപ്പോള്‍ Assistant Engineer (Eletcrical) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ വഴി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യത ഉള്ളവര്‍ക്ക് കേരള വാട്ടര്‍ അതോറിറ്റിയില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ പോസ്റ്റുകളി ലേക്ക് ഉ ഓണ്‍ലൈന്‍ ആയി കേരള പി.എസ്.സിയുടെ വണ്‍ ടൈം പ്രൊഫൈല്‍ വഴി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാരിന്റെ കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ജൂലൈ 17 വരെ അപേക്ഷിക്കാം. ശമ്പളം ? 53,9001,18,100/അപേക്ഷിക്കാനുള്ള പ്രായ പരിധി 1836 വയസ്സുവരെ
കേരള വാട്ടര്‍ അതോറിറ്റി ന്റെ പുതിയ Notification അനുസരിച്ച് Assistant Engineer (Eletcrical) തസ്തികയിലേക്ക് അപേക്ഷിക്കാന്‍ വിദ്യാഭ്യാസ യോഗ്യത ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ & ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ്ങില്‍ ബി.ടെക് ബിരുദം അല്ലെങ്കില്‍ യുജിസി അംഗീകൃത യൂണിവേഴ്‌സിറ്റി/നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ അല്ലെങ്കില്‍ കേരള സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്നുള്ള തത്തുല്യയോഗ്യത നേടിയിരിക്കണം
അല്ലെങ്കില്‍
ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എഞ്ചിനീയേഴ്‌സ് (ഇന്ത്യ)യുടെ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ്/ഇലക്ട്രിക്കല്‍ & ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ്ങില്‍ അസോസിയേറ്റ് മെമ്പര്‍ഷിപ്പ് പരീക്ഷയുടെ സെക്ഷനുകളില്‍ എ&ബിയില്‍ വിജയിച്ചിട്ടുള്ളവര്‍ക്കും അപേക്ഷിക്കാവുന്നതാണ്
കേരള വാട്ടര്‍ അതോറിറ്റി ന്റെ ജോലി ഒഴിവുകളിലേക്ക് അപേക്ഷിച്ച് കഴിഞ്ഞാല്‍ , ഈ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എഴുത്ത് / ഒ.എം.ആര്‍ / ഓണ്‍ലൈന്‍ പരീക്ഷ നടത്തുകയാണെങ്കില്‍ പരീക്ഷ എഴുതുമെന്ന് സ്ഥിരീകരണം ( Confirmation ) അപേക്ഷകര്‍ തങ്ങളുടെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രൊഫൈല്‍ വഴി നല്‍കേണ്ടതാണ്. സ്ഥിരീകരണം നല്‍കുന്നവര്‍ക്ക്അ ഡ്മിഷന്‍ ടിക്കറ്റ് ജനറേറ്റ് ചെയ്ത് അത് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള സൗകര്യം, പരീക്ഷാ തീയതി വരെയുള്ള അവസാനത്തെ 15 ദിവസങ്ങളില്‍ ലഭ്യമാകുന്നതാണ്. ഇതു സംബന്ധിച്ച അറിയിപ്പ് ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലിലും അതില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറിലും നല്‍കുന്നതാണ് .
ഉദ്യോഗാര്‍ത്ഥികള്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in വഴി ' ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ' പ്രകാരം രജിസ്റ്റര്‍ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത് . രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ user ID യും Password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ് . കൂടുതല്‍ വിവരങ്ങള്‍ ഒഫീഷ്യല്‍ വെബ്‌സൈറ്റ് നോക്കിയാല്‍ മനസ്സിലാകും . ഡിസ്‌ക്രിപ്ഷന്‍ ബോക്‌സില്‍ ഒഫീഷ്യല്‍ വെബ്‌സൈറ്റ് ലിങ്ക് നല്‍കിയിട്ടുണ്ട്
ഒഫീഷ്യല്‍ വെബ്സൈറ്റ് https://www.keralapsc.gov.in/
https://www.facebook.com/Malayalivartha