തുര്‍ക്കിയില്‍ അവസരം ജോലി തട്ടിപ്പ് പേടിക്കേണ്ട;കേരള സര്‍ക്കാര്‍ നിയമനം ശമ്പളം ഒന്നരലക്ഷത്തിന് മുകളില്‍
കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡാപെക് മുഖേന തുര്‍ക്കിയിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ്. തുര്‍ക്കി ഷിപ്പ് യാര്‍ഡിലേക്കാണ് ജോലിക്കാരെ നിയമിക്കുന്നത്. ക്യുഎ/ ക്യുസി എഞ്ചിനീയര്‍ ഒഴിവിലേക്കാണ് അവസരം. ഇംഗ്ലീഷില്‍ നന്നായി ആശയവിനിമയം നടത്താന്‍ കഴിവുള്ള എഞ്ചിനീയറിങ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. ജൂണ്‍ 27 നകം അപേക്ഷ നല്‍കണം.
തസ്തിക & ഒഴിവ്
മെക്കാനിക്കല്‍ QA/QC എഞ്ചിനീയര്‍.. ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിലും കമ്മീഷന്‍ ചെയ്യുന്നതിലും കുറഞ്ഞത് 5 വര്‍ഷത്തെ പരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം (കപ്പല്‍ശാലയില്‍ ജോലി ചെയ്ത പരിചയം അഭികാമ്യം) . ഇംഗ്ലീഷില്‍ മികച്ച രീതിയില്‍ ആശയവിനിമയം നടത്താന്‍ സാധിക്കണം.യോഗ്യത: ബന്ധപ്പെട്ട മേഖലയില്‍ ബിടെക് ബിരുദമാണ് അടിസ്ഥാന യോഗ്യത.
പൈപ്പിങ് QA/AC എഞ്ചിനീയര്‍
ബന്ധപ്പെട്ട മേഖലയിലെ ബി.ടെക് ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രവൃത്തി പരിചയത്തിന്റെ അടിസ്ഥാനത്തില്‍ 1500 മുതല്‍ 2000 യുഎസ്ഡി വരെ (1.25 ലക്ഷം മുതല്‍ 1.67 ലക്ഷം വരെ) ശമ്പളമായി ലഭിക്കും. കൂടാതെ സൗജന്യ താമസം, ഇന്‍ഷുറന്‍സ്, ശമ്പളത്തോട് കൂടി ഒരുമാസത്തെ അവധി, വിമാനടിക്കറ്റ് എന്നിവയും ലഭിക്കും.
പൈപ്പിങ് ഫാബ്രിക്കേഷന്‍, ഇന്‍സ്റ്റാലേഷന്‍, ടെസ്റ്റിങ് എന്നിവയില്‍ കുറഞ്ഞത് 5 വര്‍ഷത്തെ പരിചയം ആവശ്യമാണ് .1 ഒഴിവ്
ഇലക്ട്രിക്കല്‍ QA/QC എഞ്ചിനീയര്‍ തസ്തികയിലേക്ക് ബന്ധപ്പെട്ട മേഖലയിലെ ബി.ടെക് ബിരുദമാണ് അടിസ്ഥാന യോഗ്യത ഒഴിവുകള്‍ 1.
ഇലക്ട്രിക്കല്‍ സിസ്റ്റം ഇന്‍സ്റ്റാലേഷന്‍ ടെസ്റ്റിങ്ങിലും കമ്മീഷനിംഗിലും കുറഞ്ഞത് 5 വര്‍ഷത്തെ പരിചയം ആവശ്യമാണ്
പ്രവൃത്തി പരിചയത്തിന്റെ അടിസ്ഥാനത്തില്‍ 1500 മുതല്‍ 2000 യു.എസ് ഡോളര്‍ വരെ അതായത് 1.25 ലക്ഷം മുതല്‍ 1.67 ലക്ഷം വരെ ഇന്ത്യന്‍ രൂപ ശമ്പളമായി ലഭിക്കും , ഇതിനുപുറമെ സൗജന്യ താമസം, ഇന്‍ഷുറന്‍സ്, ശമ്പളത്തോട് കൂടി ഒരു മാസത്തെ അവധി, വിമാന ടിക്കറ്റ് എന്നിവയും ലഭിക്കും.
അപേക്ഷ
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ വിശദമായ സിവി, പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം eu@odepc.in എന്ന ഇമെയില്‍ ഐഡിയിലേക്ക് ജൂണ്‍ 27ന് മുമ്പ് മെയില്‍ അയക്കണം.
സബ്ജക്ട് ലൈനില്‍ QA/QC Engineer to Shipyard in Turkey എന്ന് രേഖപ്പെടുത്തണം. സംശയ നിവാരണത്തിന്: 04712329440/ 2329441/ 7736496574 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
https://www.facebook.com/Malayalivartha