Widgets Magazine
22
Nov / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കംമ്പയിന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ എക്‌സമിനേഷന്‍; ഗ്രൂപ്പ് ബി,ഗ്രൂപ്പ് സി വിഭാഗത്തിലായി 17,727 ഒഴിവുകൾ

02 JULY 2024 06:55 PM IST
മലയാളി വാര്‍ത്ത

കംമ്പയിന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ എക്‌സമിനേഷന്‍ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഇതുമായി ബന്ധപ്പെട്ട വിശദവിജ്ഞാപനം എസ്എസ്‌സി പ്രസിദ്ധീകരിച്ചു. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷ സമര്‍പ്പിക്കാം.ഗ്രൂപ്പ് ബി,ഗ്രൂപ്പ് സി വിഭാഗത്തിലാണ് ഒഴിവുകള്‍.17,727 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

എസ്എസ്‌സി സിജിഎൽ രണ്ട് തട്ടുകളിലായാണ് നടക്കുക. ടയർ 1 പരീക്ഷയുടെ താൽക്കാലിക ഷെഡ്യൂൾ സെപ്റ്റംബർ-ഒക്‌ടോബർ ആണ്, ടയർ 2 പരീക്ഷയുടെ താൽക്കാലിക ഷെഡ്യൂൾ 2024 ഡിസംബർ ആണ്. പരീക്ഷ കമ്പ്യൂട്ടർ അധിഷ്‌ഠിതവും തുടർന്ന് ഡോക്യുമെൻ്റ് വെരിഫിക്കേഷൻ റൗണ്ടും ആയിരിക്കും. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ പദ്ധതിയും സിലബസും വിജ്ഞാപനത്തിൽ പറഞ്ഞിട്ടുണ്ട്.

വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, ഇന്ത്യാ ഗവൺമെൻ്റിൻ്റെ ഓർഗനൈസേഷനുകൾ, വിവിധ ഭരണഘടനാ സ്ഥാപനങ്ങൾ, നിയമപരമായ ബോഡികൾ, ട്രൈബ്യൂണലുകൾ എന്നിവയിലെ വിവിധ ഗ്രൂപ്പ് 'ബി', ഗ്രൂപ്പ് 'സി' തസ്തികകളിലേക്ക് ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ നിയമിക്കും. തസ്തികകളുടെ മെറിറ്റ്-കം-പ്രിഫറൻസ് അടിസ്ഥാനമാക്കിയുള്ള പരീക്ഷാ വിജ്ഞാപനത്തിലെ വ്യവസ്ഥകൾ അനുസരിച്ച് തസ്തികകൾ അനുവദിക്കും.

ബിരുദമാണ് യോഗ്യത. അവസാന വര്‍ഷ ബിരുദവിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം എന്നാല്‍ 01.08.2024 തീയതികുള്ളില്‍ ബിരുദം യോഗ്യത ലഭിക്കണം.രണ്ട് ഘട്ടങ്ങളിലായിട്ടാണ് പരീക്ഷ. ടയര്‍ 1 പരീക്ഷ 2023 സെപ്റ്റംബര്‍/ ഒക്ടോബറിലും ടയര്‍ II പരീക്ഷ ഡിസംബറിലും നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.

ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലായ് 24. ജൂലായ് 25 വരെ അപേക്ഷ ഫീസ് അടയ്ക്കാം.100 രൂപയാണ് അപേക്ഷ ഫീസ്. സംവരണ വിഭാഗങ്ങള്‍, വിമുക്ത ഭടന്‍, വനിതകള്‍ എന്നിവര്‍ക്ക് ഫീസില്ല. 44,900-1,42,400 രൂപ ശമ്പള സ്‌കെയിലുള്ള തസ്തികകള്‍ ഇവയാണ്

 

അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ (സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് സര്‍വീസ്, ഇന്റലിജന്‍സ് ബ്യൂറോ, റെയില്‍വേ, വിദേശകാര്യമന്ത്രാലയം, എ.എഫ്.എച്ച്.ക്യു, ഇലക്ട്രോണിക്‌സ്-ഐ.ടി. മന്ത്രാലയം, മറ്റ് വകുപ്പുകള്‍), ഇന്‍സ്‌പെക്ടര്‍ (സെന്‍ട്രല്‍ എക്‌സൈസ്-സി.ബി.ഐ.സി.), ഇന്‍സ്‌പെക്ടര്‍ (പ്രിവെന്റീവ് ഓഫീസര്‍ (സി.ബി.ഐ.സി.), ഇന്‍സ്‌പെക്ടര്‍ (എക്‌സാമിനര്‍-സി.ബി.ഐ.സി.), അസിസ്റ്റന്റ് എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ (റവന്യൂ), സബ് ഇന്‍സ്‌പെക്ടര്‍ (സി.ബി.ഐ.), ഇന്‍സ്‌പെക്ടര്‍ പോസ്റ്റ്സ് (പോസ്റ്റ്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍), ഇന്‍സ്‌പെക്ടര്‍ (സെന്‍ട്രല്‍ ബ്യൂറോ ഓഫ് നാര്‍ക്കോട്ടിക്‌സ്).

 

ഇതിനുപുറമെ 35,400-1,12,400 രൂപ ശമ്പള സ്‌കെയിലുള്ളതും 29,200-92,300 രൂപ ശമ്പള സ്‌കെയിലുള്ളതും 25,500-81,100 രൂപ ശമ്പള സ്‌കെയിലുള്ള തസ്തികകളും ഉണ്ട് .വിശദവിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റില്‍ സന്ദര്‍ശിക്കാം: https://ssc.gov.in

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ മൂന്ന് ഗജഫ്രോഡുകളുടെ ഫോണിലും തെളിവ്..! അമ്മുവിനെ കൊന്നു..? കോടതിയിൽ ഇന്ന് സംഭവിച്ചത്..!  (51 minutes ago)

വൈകിട്ട് 4.5ന് വാട്‌സാപ്പ് വഴി ചാറ്റ് ചെയ്തപ്പോള്‍ അമ്മു സന്തോഷവതി...!5.30 ന് അമ്മുവിന്റെ മരണവാർത്ത..! അമ്മുവിന്റെയ് മരണത്തിലെ ചില സംശയങ്ങൾ ഇങ്ങനെ  (2 hours ago)

അന്താരാഷ്ട്ര കോടതിയെ ചോദ്യമുന്നയിൽ നിർത്തി നെതന്യാഹുവിന്റെ ചോദ്യം.. ഇണ്ടാസ് ചുട്ടെരിച്ച് ഇസ്രയേൽ  (2 hours ago)

കൊടും മഴ വരുന്നു..! ചക്രവാതച്ചുഴി എത്തി എന്തും സംഭവിക്കാം തെക്ക് മഴയെടുക്കും..!  (2 hours ago)

സൈറ ഭാനുവിനെ എ ആർ റഹ്മാൻ വെറുക്കാൻ കാരണം ഇത് ഒന്ന്..! വൈറലായി റഹ്മാന്റെ വാക്കുകൾ  (2 hours ago)

പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു.... 100 വയസായിരുന്നു  (3 hours ago)

അമ്മാവന്റെ അടിയേറ്റ് മൂന്ന് വയസ്സുകാരി മരിച്ചു... തെളിവ് നശിപ്പിക്കാന്‍ കുറ്റക്കാട്ടില്‍ കൊണ്ട് പോയി കത്തിച്ചു  (3 hours ago)

ഡല്‍ഹിയില്‍ വായുമലീനീകരണത്തില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും മലിനീകരണ തോത് 'വളരെ മോശം' തലത്തില്‍ തന്നെ തുടരുമെന്ന് പഠനം  (4 hours ago)

ഒരു ആശുപത്രിയ്ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം... സംസ്ഥാനത്തെ 190 ആശുപത്രികള്‍ ദേശീയ ഗുണനിലവാരത്തില്‍  (4 hours ago)

പത്തനംതിട്ട ഇലവുങ്കല്‍ വട്ടപ്പാറയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനങ്ങള്‍ കൂട്ടിയിടിച്ച് അപകടം....  (4 hours ago)

മലയാളി എഴുത്തുകാരന്‍ വിനയ ചൈതന്യയ്ക്ക് കന്നടയിലെ ഭാഷാ പുരസ്‌കാരം....  (5 hours ago)

സജി ചെറിയാൻ ഫയലുകൾ തീർക്കുന്നു.... അറ്റകൈ പ്രയോഗത്തിന് ഫലം കാണുമോ? തീരുമാനം വൈകില്ല  (5 hours ago)

അന്താരാഷ്ട്ര കോടതിയെ ചോദ്യമുന്നയിൽ നിർത്തി നെതന്യാഹുവിന്റെ ചോദ്യം.. ഇണ്ടാസ് ചുട്ടെരിച്ച് ഇസ്രയേൽ  (5 hours ago)

പൊന്നേ...ചതിക്കല്ലേ..!സ്വർണവിലയിൽ വമ്പൻ ട്വിസ്റ്റ്..!ഒറ്റ ദിവസംകൊണ്ട് വമ്പൻ മാറ്റം വീണ്ടും നിരാശ,സംഭവിക്കുന്നത്  (5 hours ago)

ഭരണഘടന വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്...  (5 hours ago)

Malayali Vartha Recommends