ഇന്ത്യക്കാർക്ക് കാനഡയിൽ മികച്ച അവസരം ;വർക്ക് പെർമിറ്റ് നിയമങ്ങളിൽ ഇളവ്
ലോകത്തിലെ ഏറ്റവും വികസിത സമ്പദ്‌വ്യവസ്ഥകളിലൊന്നാണ് കാനഡയ്ക്കുള്ളത്. വിദേശത്ത് ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന തൊഴിലന്വേഷകർക്ക് കാനഡ എന്നും വളരെ നല്ല ഒരു ഓപ്‌ഷൻ തന്നെയാണ് . അടുത്തിടെ, നിരവധി ഇന്ത്യക്കാർ മെച്ചപ്പെട്ട തൊഴിലവസരങ്ങൾക്കും മെച്ചപ്പെട്ട ജീവിത നിലവാരത്തിനുമായി കാനഡയിലേക്ക് താമസം മാറിയിട്ടുണ്ട്.. യുഎസ് H1-B വിസ ഉടമകള്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റ് നിയമങ്ങളില്‍ ഇളവ് വരുത്താൻ കാനഡ തീരുമാനിച്ചു . ഇത് കാനഡയിൽ ഇന്ത്യക്കാർക്ക് കൂടുതൽ തൊഴിൽ കണ്ടെത്താൻ സഹായകകരമാകും .
ഉയർന്ന വൈദഗ്ദ്ധ്യമുള്ള പ്രൊഫഷണലുകൾക്ക്, പ്രത്യേകിച്ച് ഐ.ടിയുമായി ബന്ധപ്പെട്ട തൊഴിലുകളിൽ, കാനഡയിൽ ഇനി തൊഴിലവസരങ്ങൾ വർധിക്കുമെന്നാണ് റിപ്പോർട്ട് . യുഎസ് H1-B വിസ ഉടമകള്‍ക്കുള്ള വര്‍ക്ക് പെര്‍മിറ്റ് നിയമങ്ങളിലെ ഇളവ് അമേരിക്കയിലെ ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്കും മികച്ച അവസരങ്ങൾ നാലും .
യുഎസ് ഇമിഗ്രേഷനുമായി ബന്ധപ്പെട്ട പ്രശ്നമുണ്ടായിരുന്നവർക്ക് ഈ മാറ്റം ഗുണകരമാണ് .ആഗോളതലത്തിൽ തൊഴിലാളികളുടെ മൈഗ്രേഷനെ പ്രോത്സാഹിപ്പിക്കുമെന്ന് തൊഴിൽ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു..
ജി.ഡി.പി വളർച്ചാ നിരക്ക് 1.2 ശതമാനം വർധിച്ചതിനാൽ , ഐ.ടി പ്രൊഫഷണലുകൾക്ക് നിരവധി തൊഴിൽ അവസരങ്ങൾ അനുവദിക്കുന്ന കാനഡ പുത്തൻ സാങ്കേതിക വിദ്യകൾ പ്രോത്സാഹിപ്പിക്കുകയാണ്. 2022-2023 സാമ്പത്തിക വർഷത്തിൽ,15,000-ലധികം ഇന്ത്യൻ ടെക് പ്രൊഫഷണലുകൾ കാനഡയിലേക്ക് സ്ഥലം മാറിയിരുന്നു.
ടെക് രംഗത്ത് അമേരിക്കയിലെ ഇന്ത്യക്കാർ ഏറെ മുന്നിലാണ്. ഇതിനെല്ലാം പുറമെ കാനഡ ലോകോത്തര വിദ്യാഭ്യാസ സമ്പ്രദായത്തിന് പേരുകേട്ടതാണ്. ടൊറൻ്റോ യൂണിവേഴ്സിറ്റി, മക്ഗിൽ യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയ എന്നിവ പോലെ ലോകമെമ്പാടും അംഗീകരിക്കപ്പെട്ട ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതാണ് .
ആഗോള മൊബിലിറ്റിയിൽ ഇന്ത്യയുടെ പങ്കാളിത്തം കണക്കിലെടുക്കുമ്പോൾ, ഓരോ വർഷവും 2.5 ദശലക്ഷത്തിലധികം ഇന്ത്യക്കാർ വിദേശത്തേക്ക് കുടിയേറുന്നുണ്ട് . ഈ നയ മാറ്റങ്ങൾ ഗുണനിലവാരമുള്ള പ്രതിഭകളെ ആകർഷിക്കുന്ന ആഗോള ശക്തിയെന്ന നിലയിൽ കാനഡയുടെ സാദ്ധ്യതകൾ വർദ്ധിപ്പിക്കും.
പ്രൊഫഷണലുകളുടെ കുടിയേറ്റം കാനഡയും ഇന്ത്യയും തമ്മിലുള്ള വിജ്ഞാന കൈമാറ്റത്തിനും സാമ്പത്തിക സഹകരണത്തിനും നിരവധി വഴികൾ തുറക്കുന്നുണ്ട് . കാനഡയെ സംബന്ധിച്ചിടത്തോളം, ഇന്ത്യൻ പ്രൊഫഷണലുകൾ കാനഡയുടെ സമ്പദ്‌വ്യവസ്ഥയിൽ നിര്ണായക പങ്കാണ് വഹിക്കുന്നത്
https://www.facebook.com/Malayalivartha